ഒരു സംശയവുമില്ലാതെ ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ ടോപ് ഫോറിൽ മാഞ്ചസ്റ്റർ യുണൈറ്റഡും ഉണ്ടാവും

പ്രീമിയർ ലീഗിൽ റെഡ് ഡെവിൾസിന് ആദ്യ നാലിൽ ഇടം നേടാനുള്ള എല്ലാ സാധ്യതകളും ഉണ്ടെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസം റോയ് കീൻ അഭിപ്രായപ്പെട്ടു.22 മത്സരങ്ങളിൽ നിന്ന് 38 പോയിന്റുള്ള യുണൈറ്റഡ് ഇപ്പോൾ പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്താണ്. മാഞ്ചസ്റ്റർ സിറ്റി, ലിവർപൂൾ, ചെൽസി എന്നിവരാണ് ആദ്യ മൂന്ന് ടീമുകൾ.വോൾവ്‌സിനോട് 0-1 ന് തോറ്റതിന് ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡ് അടുത്ത മത്സരത്തിൽ ആസ്റ്റൺ വില്ലയ്‌ക്കെതിരെ 2-2 സമനില വഴങ്ങി, എന്നാൽ രണ്ട് തുടർച്ചയായ വിജയങ്ങൾ ഇപ്പോൾ ആദ്യ നാലിൽ എത്തിച്ചിരിക്കുകയാണ്.

കഴിഞ്ഞ മത്സരത്തിൽ എക്സ്ട്രാ ടൈമിൽ മാർക്കസ് റാഷ്ഫോർഡ് നേടിയ ഗോളിനെത്തുടർന്ന് റെഡ് ഡെവിൾസ് വെസ്റ്റ് ഹാമിനെ 1-0 ന് പരാജയപ്പെടുത്തി.ഫെബ്രുവരി 9-ന് ബേൺലിയുമായാണ് യുണൈറ്റഡിന്റെ അടുത്ത മത്സരം.1993 മുതൽ 2005 വരെ യുണൈറ്റഡിനായി കളിച്ച റോയ് കീൻ, ആദ്യ നാല് ടീമുകളിൽ ഇടംപിടിക്കാൻ ടീമിന് ലൈനപ്പിൽ മതിയായ ആഴമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.ഒരു സംശയവുമില്ലാതെ യുണൈറ്റഡ് ആദ്യ നാളിലെത്തുമെന്നും കീൻ അഭിപ്രായപ്പെട്ടു.

കഴിഞ്ഞ കുറച്ചു നാളായി മാഞ്ചസ്റ്റർ യുണൈറ്റഡ് ദുഷ്കരമായ സമയത്തിലൂടെയാണ് കടന്നു പോയത്.പ്രത്യേകിച്ച് കഴിഞ്ഞ രണ്ട് മാസങ്ങളിൽ. ലിവർപൂൾ, വാറ്റ്ഫോർഡ്, മാഞ്ചസ്റ്റർ സിറ്റി എന്നിവരുടെ കൈകളിലെ കനത്ത തോൽവി അവരെ അൽപ്പം പിന്നോട്ടടിച്ചു. എന്നാൽ നവംബറിൽ റാൽഫ് റാങ്‌നിക്കിനെ ഇടക്കാല മാനേജരായി നിയമിച്ചത് പ്രീമിയർ ലീഗിൽ ഒരു തിരിച്ചുവരവിന് അവരെ സഹായിച്ചു.

വെസ്റ്റ് ഹാമിനെതിരെ യുണൈറ്റഡിന്റെ വിജയത്തിന് ശേഷം കൂട്ടായ പരിശ്രമത്തിൽ ടീമിനെ റാംഗ്നിക്ക് അഭിനന്ദിച്ചു. മത്സരത്തിൽ മികവ് പുറത്തെടുത്തതിന് സെന്റര് ബാക്കുകളായ റാഫേൽ വരാനെയും ഹാരി മാഗ്വെയറെയും അദ്ദേഹം അഭിനന്ദിച്ചു.

Rate this post
Manchester United