“ഓസിലിനെ ആരാധിക്കുകയും ഇപ്പോൾ ഫ്രെങ്കി ഡി ജോംഗിനെ മാതൃകയാക്കുകയും ചെയ്ത മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വണ്ടർ കിഡ്”| Zidane Iqbal |Manchester United

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ കളിക്കാരുടെ ജനപ്രീതിയുടെ കാര്യത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പിന്നിൽ രണ്ടാം സ്ഥാനത്താണ് കൗമാര താരം സിദാൻ ഇഖ്ബാലിന്റെ സ്ഥാനം. സീനിയർ ടീമിൽ എട്ടു മിനുട്ടുകൾ മാത്രമേ കളിച്ചിട്ടുള്ളെങ്കിലും അഭിമുഖങ്ങൾക്ക് അദ്ദേഹത്തെക്കാൾ ഡിമാൻഡ് ഉള്ള മറ്റൊരു താരമില്ല.2021-ൽ മാത്രമാണ് അദ്ദേഹം ആദ്യത്തെ പ്രൊഫഷണൽ കരാർ ഒപ്പിട്ടത്.

ഇതിനകം തന്നെ ഇറാഖിന് വേണ്ടി അന്താരാഷ്ട്ര മത്സരം കളിച്ച സിദാൻ കുറച്ചുകാലമായി ഫുട്‌ബോളിലെ ഏഷ്യൻ കമ്മ്യൂണിറ്റിയുടെ ഹീറോയായി അദ്ദേഹം കണക്കാക്കപ്പെടുന്നു.എണ്ണമറ്റ ബ്രിട്ടീഷ്-ഏഷ്യൻ യുവാക്കൾ യുവ താരത്തെ ശ്രദ്ദിക്കാനും തുടങ്ങി.തന്റെ കുട്ടിക്കാലത്ത്, മുൻ റയൽ മാഡ്രിഡ് താരം മെസ്യൂട്ട് ഓസിലിന്റെയും ഇപ്പോൾ ബാഴ്‌സലോണയുടെ ഫ്രെങ്കി ഡി ജോംഗിന്റെയും ആരാധകനായിരുന്നു ഇക്ബാൽ.PFA യുടെ ഏഷ്യൻ ഇൻക്ലൂഷൻ മെന്ററിംഗ് സ്കീമിലെ ഒരു പ്രധാന കളിക്കാരനാണ് സിദാൻ.കുട്ടികളെ അവരുടെ വികസനത്തിൽ സഹായിക്കുന്നതിനായി അവരുടെ ഗ്രൂപ്പുകളുമായി ചോദ്യോത്തര സെഷനുകൾ നടത്താൻ സൂം കോളുകളിൽ പതിവായി താരം എത്തുന്നുണ്ട്.

ഡിസംബർ 8 എന്നത് ഇക്ബാലിന്റെ ജീവിതത്തിലെ നിർണായക ദിവസമായിരുന്നു. യുണൈറ്റഡിനായി തന്റെ കന്നി സീനിയർ ഗെയിം കളിച്ചതിന് ശേഷമാണ് ഇക്ബാൽ ചരിത്രം കുറിച്ചത്. ക്ലബ്ബിന്റെ ആദ്യത്തെ ബ്രിട്ടീഷ് സൗത്ത് ഏഷ്യൻ ഫുട്ബോൾ കളിക്കാരനായി. ജെസ്സി ലിംഗാർഡിന്റെ പകരക്കാരനായാണ് ഇഖ്ബാൽ കളിച്ചത്.ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ സ്വിസ് ക്ലബ് യംഗ് ബോയ്‌സിനെതിരായ താരം കളിച്ചത്.

ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിലാണ് ഇക്ബാൽ ജനിച്ചത്, ഒരു പാകിസ്ഥാനി പിതാവിന്റെയും ഇറാഖി അമ്മയുടെയും മകനായി.സെന്റ് മാർഗരറ്റ്‌സ് കോഫ്‌ഇ പ്രൈമറി സ്‌കൂളിലെ പഠനത്തോടൊപ്പം, സിദാന്റെ പിതാവ് അമർ ഇഖ്ബാൽ അവനെ പ്രാദേശിക ടീമായ സെയിൽ യുണൈറ്റഡിലേക്ക് കൊണ്ടുവന്നു, അവിടെ ഫുട്‌ബോളിനോടുള്ള അദ്ദേഹത്തിന്റെ ഇഷ്ടം വളർന്നു – അവിടെയാണ്, വെറും നാല് വയസ്സുള്ളപ്പോൾ, അവൻ പതിവായി പന്ത് തട്ടാൻ തുടങ്ങിയത്.2012ൽ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്‌കൗട്ട്‌സ് ഇഖ്ബാലിനെ കണ്ടെത്തി, ക്ലബ്ബിന്റെ യൂത്ത് ടീമിൽ ഇടം നേടി. 2021-ൽ, ക്ലബ്ബുമായുള്ള തന്റെ ആദ്യത്തെ പ്രൊഫഷണൽ കരാർ ഒപ്പിട്ടതിന് ശേഷം ഇഖ്ബാലിന് തന്റെ കന്നി സീനിയർ ടീം കോൾ-അപ്പ് ലഭിച്ചു. ഈ സീസണിൽ അദ്ദേഹം നീൽ വുഡിന്റെ യുണൈറ്റഡ് U23 ടീമിലേക്ക് സ്ഥാനക്കയറ്റം നേടി, അവിടെ അദ്ദേഹം ഒരു പ്രധാന കളിക്കാരനായി മാറുകയും EFL ട്രോഫിയിൽ ടീമിനൊപ്പം വിലപ്പെട്ട അനുഭവം നേടുകയും ചെയ്തു.

ഇംഗ്ലണ്ട്, പാകിസ്ഥാൻ, ഇറാഖ് എന്നീ രാജ്യങ്ങൾക്ക് വേണ്ടി അന്താരാഷ്ട്ര തലത്തിൽ കളിക്കാൻ ഇഖ്ബാലിന് അർഹതയുണ്ട്.അറ്റാക്കിംഗ് മിഡ്-ഫീൽഡർ നിലവിൽ ഇറാഖിന് വേണ്ടിയാണ് കളിക്കുന്നത്.ഈ വർഷം സെപ്റ്റംബറിൽ ഇറാഖ് U23 ലേക്ക് കന്നി കോൾ അദ്ദേഹത്തിന് ലഭിച്ചു. അതേ മാസം യു.എ.ഇ യു.23യ്‌ക്കെതിരെ ഇറാഖിനായി ഇക്ബാൽ അണ്ടർ 23 അരങ്ങേറ്റം കുറിച്ചു. 2021 ഒക്ടോബറിൽ ഇറാഖ് U23 ടീമിന്റെ ക്യാപ്റ്റനായി ഇഖ്ബാൽ തന്റെ ആദ്യ ഗോൾ നേടി.

Rate this post