ബുധനാഴ്ച രാത്രി യംഗ് ബോയ്സിനെതിരായ യുവേഫ ചാമ്പ്യൻസ് ലീഗിലെ 1-1 സമനിലയ്ക്ക് ശേഷം, മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇടക്കാല മാനേജർ റാൽഫ് റാംഗ്നിക്ക് ക്ലബ്ബിന്റെ പ്രശ്നങ്ങൾ വിശദീകരിച്ചു, അവർ ഗോൾ വഴങ്ങിയതിൽ തനിക്ക് അങ്ങേയറ്റം അതൃപ്തിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.ഞായറാഴ്ച ക്രിസ്റ്റൽ പാലസിനെതിരായ വിജയത്തിൽ നിന്ന് ജർമ്മൻ പരിശീലകൻ ലൈനപ്പിൽ 11 മാറ്റങ്ങൾ വരുത്തിയാണ് യങ് ബോയ്സിനെതിരെ യുണൈറ്റഡ് അണിനിരന്നത്. ടീമിലെ പ്രമുഖ താരങ്ങൾക്കെല്ലാം വിശ്രമം നൽകുകയും ചെയ്തു.
“ഞങ്ങൾ ഗോൾ വിട്ടുകൊടുത്ത രീതിയാണ് ശരിക്കും അൽപ്പം അരോചകമായത് ,ഞങ്ങൾക്ക് എളുപ്പത്തിൽ ക്ലിയർ ചെയ്യാമായിരുന്ന ബോൾ ആണ് ഗോളിൽ കലാശിച്ചത്. രണ്ടാമത്തെയും മൂന്നാമത്തെയും ലൈനിലേക്ക് പന്ത് കളിക്കുമ്പോഴെല്ലാം ഞങ്ങൾ എല്ലായ്പ്പോഴും അപകടകാരികളായിരുന്നു.ഗെയിമിന് മുമ്പ് ഞാൻ അവരോട് അതിനെ കുറിച്ച് പറഞ്ഞിരുന്നു പക്ഷേ അവർ അതുപോലെ കളിച്ചില്ല .കൂടുതൽ പ്രസ് ചെയ്യാതെ അവർ ആ പന്തിനായി കാത്തിരിക്കുകയായിരുന്നു” യംഗ് ബോയ്സിനെതിരായ യുവേഫ ചാമ്പ്യൻസ് ലീഗ് മത്സരത്തിന് ശേഷം ബിടി സ്പോർട്ടിനോട് സംസാരിക്കവെ, റാൽഫ് റാംഗ്നിക്ക് പറഞ്ഞു.
💬 Ralf gave #MUTV his assessment of Wednesday night's closely fought draw…#MUFC | #UCL
— Manchester United (@ManUtd) December 9, 2021
ഇന്നലെ യങ് ബോയ്സിനെതിരെ ഒമ്പതാം മിനിറ്റിൽ മേസൺ ഗ്രീൻവുഡ് ഒരു സെൻസേഷണൽ ഓവർഹെഡ് കിക്ക് നേടി മാഞ്ചസ്റ്റർ യുണൈറ്റഡിന് ലീഡ് നൽകിയതിന് ശേഷം, 42-ാം മിനിറ്റിൽ പന്ത് ക്ലിയർ ചെയ്യുന്നതിൽ പരാജയപ്പെട്ട റെഡ് ഡെവിൾസ് സമനില ഗോൾ വഴങ്ങി.സ്കോർ ചെയ്യാനുള്ള അവരുടെ നഷ്ടമായ അവസരങ്ങളും റാംഗ്നിക്ക് വിശദീകരിക്കുകയും ചെയ്തു.
“ആദ്യത്തെ അര മണിക്കൂർ കുഴപ്പമില്ല എന്ന് ഞാൻ കരുതുന്നു, ഞങ്ങൾ മനോഹരമായ ഒരു ഗോൾ നേടി, ഞങ്ങൾക്ക് മറ്റൊരു രണ്ട് മികച്ച അവസരങ്ങൾ ലഭിച്ചു. യഥാർത്ഥത്തിൽ ജുവാൻ മാട്ടയും അമാദും സ്കോർ ചെയ്യണമായിരുന്നു. ഞങ്ങൾ മൂന്നു ഗോളിനെങ്കിലും മുന്നിലെത്താമായിരുന്നു , കുറച്ച് സജീവമാകാൻ ഞങ്ങൾ ശ്രമിച്ചുമില്ല ,” ജർമ്മൻ കോച്ച് പറഞ്ഞു.