സൂപ്പർ താരങ്ങൾ അടങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരിക്കൽ കൂടി പ്രീമിയർ ലീഗിൽ തോൽവി അറിഞ്ഞു.സൂപ്പർ താര നിര അവരുടെ ആരാധകർക്ക് നിരാശ നൽകിയിരിക്കുകയാണ്. ഇന്ന് ലെസ്റ്ററിന് എതിരായ മത്സരത്തിൽ 4-2ന്റെ പരാജയം ആണ് യുണൈറ്റഡ് ഏറ്റുവാങ്ങിയത്. യുണൈറ്റഡ് പരിശീലകൻ ഒലെയുടെ ഭാവി തന്നെ പ്രതിസന്ധിയിൽ ആക്കുന്ന ഫലമാണിത്.അത്ര നല്ല തുടക്കമായിരുന്നില്ല മാഞ്ചസ്റ്റർ യുണൈറ്റഡിന്. എങ്കിലും കളിയിൽ ആദ്യം ലീഡ് എടുത്തത് മാഞ്ചസ്റ്റർ ആയിരുന്നു. 19ആം മിനുട്ടിൽ യുവതാരം ഗ്രീൻവുഡിന്റെ ഒരു ലോക നിലവാരമുഅ ഗോളാണ് യുണൈറ്റഡിന് ലീഡ് നൽകിയത്. ബ്രൂണോ ഫെർണാണ്ടസിന്റെ കയ്യിൽ നിന്ന് പന്ത് സ്വീകരിച്ച ഗ്രീൻവുഡ് ബോക്സിന് പുറത്ത് നിന്നു ഇടം കാലിൽ നിന്ന് ഒരു റോക്കറ്റ് തൊടുക്കുക ആയിരുന്നു.
മഗ്വയർ നഷ്ടപ്പെടുത്തിയ പന്തുമായി യുണൈറ്റഡിനെ ആക്രമിച്ച ലെസ്റ്റർ സിറ്റി യുറി ടൈലമെൻസിലൂടെ സമനില കണ്ടെത്തി. 75ആം മിനുട്ടിൽ യുറി ടൈലമിൻസിന്റെ ഗോളെന്ന് ഉറച്ച് ഷോട്ട് ഡി ഹിയ ഗംഭീര സേവിലൂടെ തടഞ്ഞു. മറുവശത്ത് റൊണാൾഡോക്ക് ഒരു അവസരം കിട്ടി എങ്കിലും ലക്ഷ്യം കണ്ടില്ല.78 മിനുട്ടിൽ ഡാകയുടെ ഷോട്ട് ഡി ഹിയ സേവ് ചെയ്തു എങ്കിലും പിന്നാലെ റീബൗണ്ടിൽ സൊയുഞ്ചു ലെസ്റ്ററിന് ലീഡ് നൽകി. 84ആം മിനുട്ടിൽ തിരിച്ചടിച്ച് ലെസ്റ്റർ സിറ്റി വീണ്ടും ലീഡ് എടുത്തു. ഇത്തവണ അവരുടെ വിശ്വസ്നായ വാർഡി ആണ് ലെസ്റ്ററിന് ലീഡ് നൽകിയത്. 91ആം മിനുട്ടിൽ ഡാക ലെസ്റ്ററിന്റെ നാലാം ഗോളും നേടി. ഈ ഗോൾ ലെസ്റ്ററിന്റെ വിജയ ഉറപ്പിച്ചു.അവസാന അഞ്ചു മത്സരങ്ങളിൽ ഒരു മത്സരം മാത്രം വിജയിച്ച യുണൈറ്റഡിന് ഈ പരാജയം വലിയ ക്ഷീണമാകും.
മറ്റൊരു മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ബേൺലിയെ പരാജയപ്പെടുത്തി.ആദ്യ പകുതിയിൽ ബ്രെണ്ടാവോ സിൽവയും രണ്ടാം പകുതിയിൽഡി ബ്രൂയിൻ സിറ്റിയുടെ ഗോളുകൾ നേടിയത്.ഈ വിജയത്തോടെ സിറ്റി 17 പോയിന്റുമായി ലീഗിൽ രണ്ടാം സ്ഥാനത്തേക്ക് മുന്നേറി. എട്ടു മത്സരങ്ങൾ കഴിഞ്ഞുട്ടും ഒരു വിജയം ഇല്ലാത്ത ബേർൺലി റിലഗേഷൻ സോണിൽ ആണുള്ളത്.
ബുണ്ടസ് ലീഗയിൽ വമ്പൻ ജയവുമായി ബൊറുസിയ ഡോർട്ട്മുണ്ട്. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ബൊറുസിയ ഡോർട്ട്മുണ്ട് മയിൻസിനെ പരാജയപ്പെടുത്തിയത്. പരിക്കിൽ നിന്നും മോചിതനായി തിരിച്ചെത്തിയ എർലിംഗ് ഹാളണ്ട് ഇരട്ട ഗോളുകൾ നേടിയപ്പോൾ ക്യാപ്റ്റൻ റിയൂസും ഗോളടിച്ചു. മയിൻസിന്റെ ആശ്വാസ ഗോളടിച്ചത് ലീയുടെ അസിസ്റ്റിൽ ബുർകഡ്റ്റാണ്. ഈ ജയത്തോടു കൂടി ബുണ്ടസ് ലീഗയിലെ പോയന്റ് നിലയിൽ ഒന്നാം സ്ഥാനത്താണ് ബൊറുസിയ ഡോർട്ട്മുണ്ട്.49 ബുണ്ടസ് ലീഗ മത്സരങ്ങളിൽ നിന്ന് 49 ഗോളുകളാണ് ഹാളണ്ട് അടിച്ച് കൂട്ടിയത്.