മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വിജയകുതിപ്പ് : ആഴ്സണലിന്‌ സമനില കുരുക്ക് : റോഡ്രിഗോയുടെ ഗോളിൽ റയൽ മാഡ്രിഡ്

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തുടച്ചയായ വിജയങ്ങളുമായി മാഞ്ചസ്റ്റർ യുണൈറ്റഡ്. ഇന്നലെ ഓൾഡ് ട്രാഫൊഡിൽ നടനാണ് മത്സരത്തിൽ എഎഫ്‌സി ബോൺമൗത്തിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് യുണൈറ്റഡ് പരാജയപ്പെടുത്തിയത്. 17 മത്സരങ്ങളിൽ നിന്ന് 35 പോയിന്റുമായി മൂന്നാം സ്ഥാനത്തുള്ള ന്യൂകാസിലിന് തുല്യമാണ്, പക്ഷേ ഗോൾ വ്യത്യാസത്തിൽ പിന്നിലാണ് .

ലോക കപ്പിന് ശേഷം കളി പുനരാരംഭിച്ചതിന് ശേഷം തുടർച്ചയായി നാല് വിജയങ്ങൾ സ്വന്തമാക്കിയിരുന്നു.കസെമിറോയും ലൂക് ഷോയും റാഷ്ഫോർഡും ആണ് യുണൈറ്റഡിന്റെ ഗോൾ സ്കോറേഴ്സ്.23ആം മിനുട്ടിൽ എറിക്സൺ എടുത്ത ഫ്രീകിക്കിൽ നിന്നും കസെമിരോയാണ് യുണൈറ്റഡിന്റെ ആദ്യ ഗോൾ നേടിയത്.ആദ്യ പകുതിയുടെ അവസാനം യുണൈറ്റഡ് മധ്യനിര താരം വാൻ ഡെ ബീക് പരിക്കേറ്റ് പുറത്ത് പോവുകയും ചെയ്തു. വാൻ ഡെ ബീകിന് പകരം എത്തിയ ഗർനാചോ ആണ് യുണൈറ്റഡിന്റെ രണ്ടാം ഗോൾ ഒരുക്കിയത്.

49 ആം മിനുട്ടിൽ ലുക്ക് ഷായാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ രണ്ടാമത്തെ ഗോൾ നേടിയത്.ഗർനാചോ രണ്ട് തവണ ഗോളിന് അടുത്തെത്തി. ഒരു തവണ ഗർനാചോയുടെ ഷോട്ട് പോസ്റ്റിന് തട്ടിയാണ് പുറത്ത് പോയത്. 86ആം മിനുട്ടിൽ റാഷ്ഫോർഡിലൂടെ യുണൈറ്റഡ് മൂന്നാം ഗോൾ നേടി വിജയം ഉറപ്പിച്ചു. തുടർച്ചയായ നാലാം മത്സരത്തിലു മതാരം ഗോൾ നേടി.

എമിറേറ്റ്‌സ് സ്റ്റേഡിയത്തിൽ ന്യൂകാസിൽ യുണൈറ്റഡിനോട് ഗോൾരഹിത സമനില വഴങ്ങിയതോടെ പ്രീമിയർ ലീഗ് ലീഡർമാരായ ആഴ്‌സണൽ ഈ സീസണിൽ ആദ്യമായി ഹോം ഗ്രൗണ്ടിൽ പോയിന്റ് നഷ്ടപ്പെടുത്തി.മൈക്ക് അർട്ടെറ്റയുടെ ടീമിന് മികച്ച അവസരങ്ങൾ ലഭിച്ചെങ്കിലും ഒന്നും ഗോളാക്കി മാറ്റാൻ സാധിച്ചില്ല.കരുത്തുറ്റ ന്യൂ കാസിൽ പ്രതിരോധം ആഴ്‌സണൽ മുന്നേറ്റങ്ങൾ എല്ലാം തടഞ്ഞു.ഈ സീസണിൽ അവരുടെ മുൻ പ്രീമിയർ ലീഗ് ഹോം മത്സരങ്ങളിൽ ഏഴും ജയിച്ച ആഴ്‌സണലിന്, മാഞ്ചസ്റ്റർ സിറ്റിയ്‌ക്കെതിരായ ലീഡ് 10 പോയിന്റായി ഉയർത്താനുള്ള അവസരം നഷ്ടമായി. വ്യാഴാഴ്ച ചെൽസി സന്ദർശിക്കുമ്പോൾ സിറ്റിക്ക് ഈ വിടവ് അഞ്ച് പോയിന്റായി കുറയ്ക്കാനാകും.ഈ സമനില ആഴ്സണലിനെ 44 പോയിന്റുമായി ഒന്നാമത് തന്നെ നിർത്തുകയാണ്. ന്യൂകാസിൽ 35 പോയിന്റുമായി മൂന്നാം സ്ഥാനത്തും നിൽക്കുന്നു.

കോപ്പ ഡെൽ റേ അവസാന 32-ൽ നാലാം ടയർ സിപി കസെറിനോയെ 1-0 ന് കീഴടക്കി റയൽ മാഡ്രിഡ്.റോഡ്രിഗോയാണ് റയലിനായി ഗോൾ നേടിയത്.വെള്ളിയാഴ്ച റയൽ വല്ലാഡോലിഡിൽ 2-0ന് വിജയിച്ച ടീമിൽ റയൽ മാനേജർ കാർലോ ആൻസലോട്ടി ഒമ്പത് മാറ്റങ്ങൾ വരുത്തി, കരിം ബെൻസെമയും വിനീഷ്യസ് ജൂനിയറും ഉൾപ്പെടെ നിരവധി പ്രധാന കളിക്കാർക്ക് വിശ്രമം നൽകി.രണ്ടാം പകുതിയിൽ 69ആം മിനുട്ടിൽ റോഡ്രിഗോ ആണ് വിജയ ഗോൾ നേടിയത്. സെബയോസിൽ നിന്ന് പാസ് സ്വീകരിച്ച റോഡ്രിഗോ പെനാൾട്ടി ബോക്സിൽ മികച്ച ചുവടുകൾ വെച്ച ശേഷം തൊടുത്ത ഷോട്ടാണ് ഗോളായത്. ഈ വിജയത്തോടെ റയൽ മാഡ്രിഡ് കോപ ഡെൽ റേ പ്രീക്വാർട്ടറിലേക്ക് മുന്നേറി.

Rate this post