തിരിച്ചടിച്ചു സൂപ്പർ സിറ്റി. ബാഴ്സലോണ ചാമ്പ്യൻസ് ലീഗിന്റെ പ്രീക്വാർട്ടർ ഫൈനലിൽ കടന്നു.

ഇന്ന് നടന്ന ചാമ്പ്യൻസ് ലീഗിന്റെ അഞ്ചാം റൗണ്ട് മത്സരത്തിൽ വമ്പന്മാർക്ക് വിജയം. രണ്ടു ഗോളുകൾക്ക് പിന്നിൽ നിന്നിട്ടും മൂന്ന് ഗോളുകൾ തിരിച്ചടിച്ച് തകർപ്പൻ പ്രകടനത്തിന്റെ പിൻബലത്തിൽ സിറ്റിയുടെ വിജയക്കുതിപ്പ് തുടരുന്നു. മറ്റൊരു മത്സരത്തിൽ പോർട്ടോക്കെതിരെ ഒന്നിനെതിരെ രണ്ടു ഗോളുകളുടെ വിജയവുമായി ബാഴ്സലോണ ചാമ്പ്യൻസ് ലീഗിന്റെ റൗണ്ട് പതിനാറിൽ കടന്നു.

മരണ ഗ്രൂപ്പിലെ ഏറ്റവും ആവേശം നിറഞ്ഞ സ്പീഡ് ഗെയിമിൽ ന്യൂ കാസിൽ- പി എസ് ജി മത്സരം സമനിലയിൽ അവസാനിച്ചു.പാർക്ക് ഡി പ്രിൻസിൽ നടന്ന മത്സരത്തിൽ കളിയുടെ 24ആം മിനിറ്റിൽ ഇസാക്കിലൂടെ ആതിഥേയർ ആദ്യം മുന്നിലെത്തി. പിന്നീട് ആക്രമണം ശക്തിയാക്കിയ പി എസ് ജി തുടരെ ന്യൂ കാസിലിന്റെ പ്രതിരോധത്തെയും ഗോൾകീപ്പറെയും പരീക്ഷിക്കുകയായിരുന്നു. എന്നാൽ കളി ഇഞ്ചുറി ടൈമിലേക്ക് നീങ്ങിയപ്പോൾ സൂപ്പർതാരം എംബപ്പെ നേടിയ പെനാൽറ്റി ഗോളിൽ തോൽവിയിൽ കഷ്ടിച്ച് രക്ഷപ്പെട്ടു നിർണായകമായ ഒരു പോയിന്റും കീശയിലാക്കിയപ്പോൾ ഏറെ ആശ്വസിക്കാനാവുക എതിരാളികളുടെ രണ്ടു പോയിന്റുകൾ നഷ്ടപ്പെടുത്തി എന്നതിലാണ്.

ഗ്രൂപ്പ് എഫിലെ മറ്റൊരു മത്സരത്തിൽ എ സി മിലാനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് നാണം കെടുത്തി രാജകീയമായി തന്നെ മരണ ഗ്രൂപ്പിൽ നിന്നും ഡോർട്ട്മുണ്ട് റൗണ്ട് പതിനാറിലേക്ക് പ്രവേശിച്ചു. അവസാന റൗണ്ട് മത്സരം പി എസ് ജി ഡോർട്ട്മുണ്ടിനെയും ന്യൂ കാസിൽ എസി മിലാനെയും നേരിടും. അടുത്ത മത്സരത്തിൽ പി എസ് സിക്ക് ഡോർട്ട്മുണ്ടിനെ തോൽപ്പിക്കാൻ കഴിഞ്ഞാൽ റൗണ്ട് പതിനാറിലേക്കുള്ള സ്ഥാനം പി എസ് ജിക്ക് ഉറപ്പിക്കാൻ കഴിയും. ഗ്രൂപ്പ് എഫിൽ പത്തു പോയിന്റുകളുമായി ബൊറൂസിയ ഒന്നാമതും ഏഴു പോയിന്റുകളുമായി പി എസ് ജി രണ്ടാമതും അഞ്ചുവീതം പോയിന്റുകളുമായി ന്യൂകാസിൽ മൂന്നാമതും എസിമിലാൻ നാലാം സ്ഥാനത്തുമാണ്.

ബാഴ്സലോണ എഫ്സി പോർട്ടോയെ ഒന്നിനെതിരെ 2 ഗോളുകൾക്ക് തോൽപ്പിച്ച് റൗണ്ട് പതിനാറിൽ കടന്നു. ബാഴ്സലോണക്ക് വേണ്ടി ഈ സീസണിലെത്തിയ പോർച്ചുഗീസ് താരങ്ങളായ ഫെലിക്സ്,ക്യാൻസലൊ എന്നിവരാണ് ഗോളുകൾ നേടിയത്. 5 മത്സരങ്ങളിൽ നാലു വിജയങ്ങളും ഒരു തോൽവിയുമായി 12 പോയിന്റാണ് ബാഴ്സ നേടി ഗ്രൂപ്പിൽ ഒന്നാമതായത്. 9 വീതം പോയിന്റുകളുമായി പോർട്ടോയും ശാക്തറും രണ്ടും മൂന്നും സ്ഥാനങ്ങളിലാണ്,ഇരു ടീമുകളും തമ്മിൽ അവസാന റൗണ്ട് മത്സരത്തിൽ ഏറ്റ്മുട്ടുമ്പോൾ വിജയികൾക്ക് അടുത്ത റൗണ്ടിൽ കടക്കാം.

ആവേശകരമായ മറ്റൊരു മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി രണ്ടിനെതിരെ 3 ഗോളുകൾക്ക് ലൈപ്സിഗിനെ തോൽപ്പിച്ചു. ആദ്യപകുതിയിൽ രണ്ടു ഗോളുകൾക്ക് പിന്നിലായിരുന്നു മാഞ്ചസ്റ്റർ സിറ്റി. പിന്നീട് രണ്ടാം പകുതിയിൽ മൂന്നു ഗോളുകൾ തിരിച്ചടിച്ചാണ് മാഞ്ചസ്റ്റർ സിറ്റിയുടെ വിജയം.ഹാലൻഡ്, ഫോഡൻ, ആൽവരസ് എന്നിവരാണ് സിറ്റിക്ക് വേണ്ടി ലക്ഷ്യം കണ്ടത്. ഗ്രൂപ്പ് ജിയിൽ നിന്നും സിറ്റിയും ലെയ്പ്സിഗും നേരത്തെ തന്നെ റൗണ്ട് പതിനാറിൽ കടന്നിട്ടുണ്ട്.

Rate this post