
ഇന്ത്യയ്ക്ക് അഭിമാന നിമിഷം : യുവേഫ ചാമ്പ്യൻസ് ലീഗിൽ ചരിത്രം സൃഷ്ടിച്ച് മനീഷ കല്യാൺ|Manisha Kalyan
കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യൻ പുരുഷ-വനിതാ ടീമുകൾ വലിയ കുതിപ്പാണ് നടത്തിക്കൊണ്ടിരിക്കുന്നത്. യുവേഫ വനിതാ ചാമ്പ്യൻസ് ലീഗ് ക്വാളിഫയേഴ്‌സ് റൗണ്ട് 1 ഏറ്റുമുട്ടലിൽ അപ്പോളോൺ ലേഡീസ് ZFK ലുബോട്ടനെ 9-0 ന് തോൽപിച്ചപ്പോൾ ഇന്ത്യൻ വനിത താരം മനീഷ കല്യാണ് മികച്ച പ്രകടനം പുറത്തെടുത്തു.
സൈപ്രസ് ടീമിനായി മൂന്ന് അസിസ്റ്റുകൾ നൽകിയ കല്യാൺ ടീമിന്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ചു.യുവേഫ ചാമ്പ്യൻസ് ലീഗിൽ അസിസ്റ്റ് നേടുന്ന ആദ്യ ഇന്ത്യൻ താരമായി മനീഷ കല്യാണ് ചരിത്രം സൃഷ്ടിചിരിക്കുകയാണ്.അപ്പോളോൺ ഇടവേളയിൽ അഞ്ച് ഗോളിന് മുന്നിലായിരുന്നു. രണ്ടാം പകുതിയിലാണ് താരം ഇറങ്ങിയത്.

മനീഷ കല്യാൺ കൊടുത്ത ക്രോസിൽ നിന്നും ജോന ഡാന്റസ് ഗോൾ നേടി.79-ാം മിനിറ്റിൽ കല്യാണിന്റെ ക്രോസ്സ് ക്രോസ് സിഡ്‌നി നാസെല്ലോ ഗോളാക്കി മാറ്റി.മൂന്നാമത്തെ അസിസ്റ്റ് മികച്ചതായിരുന്നു. ഒരു ലോങ്ങ് പാസ് പൂർണതയോടെ നിയന്ത്രിച്ച ഇന്ത്യൻ താരം എലെനി ജിയന്നൂവിനു കൈമാറുകയും അത് ഗോളാക്കി മാറ്റുകയും ചെയ്തു.ഈ വിജയത്തോടെ യുവേഫ വനിതാ ചാമ്പ്യൻസ് ലീഗിന്റെ അവസാന യോഗ്യതാ റൗണ്ടിലേക്ക് സൈപ്രസ് ടീം യോഗ്യത നേടി.
🌟 Witness an incredible UEFA Women’s Champions League debut performance by Manisha Kalyan!#ManishaKalyan #UWCL #WingmenSportsFamily #LetsPlayTogether #IndianFootball #ShePower #ApollonLadies pic.twitter.com/BoE1clA4Ce
— Wingmen Sports (@Wingmensports) September 7, 2023
2021-22 ലെ AIFF-ന്റെ വനിതാ ഫുട്‌ബോളറായി കല്യാൺ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മനീഷ കല്യാണിന് പുറമെ ബാലാ ദേവി, അദിതി ചൗഹാൻ, ആശാലതാ ദേവി എന്നിവർ ഇതിനകം തന്നെ ഇന്ത്യയ്ക്ക് പുറത്ത് കളിച്ചവരാണ്. ഇന്ത്യൻ വനിതാ ലീഗിൽ (ഐഡബ്ല്യുഎൽ) ഗോകുലം കേരളയ്‌ക്കായി മൂന്ന് സീസണുകളിൽ കളിച്ചിട്ടുണ്ട്. ഏഷ്യൻ ഗെയിംസ് ടീമിലും കല്യാൺ ഇടം നേടിയിട്ടുണ്ട്.
🔄 46' – Comes on to play 2nd half
— Sports Xperts 🇮🇳 (@Sports_Xperts) September 6, 2023
🎯 56' – First Assist
🎯 79' – Second Assist
🎯 89' – Completes hat-trick of Assists ✨
Yet another historic moment for Indian Football 😍🫡
21-year-old Indian team forward Manisha Kalyan becomes the first… pic.twitter.com/99P7chgOno