മാർക്ക്-ആന്ദ്രേ ടെർ സ്റ്റീഗൻ ബാഴ്‌സലോണയെ കിരീടത്തിലേക്ക് നയിക്കുമ്പോൾ |Marc-Andre Ter Stegen

ഒരു ഗോൾകീപ്പർക്ക് ഒരു ടീമിന്റെ പ്രകടനത്തിൽ എത്രമാത്രം സ്വാധീനം ചെലുത്താനാകും എന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ബാഴ്‌സലോണയുടെ ജർമ്മൻ കീപ്പർ മാർക്ക്-ആന്ദ്രെ ടെർ സ്റ്റെഗൻ.2021/22 സീസൺ ബാഴ്‌സലോണയ്ക്ക് മികച്ചതായിരുന്നില്ല പക്ഷെ ലാ ലിഗ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി.

ടെർ സ്റ്റെഗൻ കഴിഞ്ഞ സീസണിൽ ബാഴ്‌സലോണയ്ക്കായി 35 മത്സരങ്ങൾ കളിക്കുകയും 11 ക്ലീൻ ഷീറ്റുകൾ നിലനിർത്തുകയും ചെയ്തു. എന്നാൽ ഈ സീസണിലും ആ മികവ് തുടരുന്ന കീപ്പർ ബാഴ്സലോണയുടെ കിരീടത്തിലേക്കുള്ള കുതിപ്പിൽ നിർണായക പങ്കു വഹിച്ചു .ഞായറാഴ്ച അത്‌ലറ്റിക്കോ മാഡ്രിഡിനെതിരായ ലീഗ് കാമ്പെയ്‌നിലെ തന്റെ 23-ാം ക്ലീൻ ഷീറ്റ് ജർമ്മൻ കീപ്പർ നിലനിർത്തി. ഇതോടെ ക്ലോഡിയോ ബ്രാവോയുടെ പേരിലുള്ള ബാഴ്‌സയുടെ എക്കാലത്തെയും ക്ലീൻ ഷീറ്റ് റെക്കോർഡിന് ഒപ്പമെത്തി.

ലീഗിൽ എട്ടു മത്സരങ്ങൾ അവശേഷിക്കെ അത് മറികടക്കും എന്നുറപ്പാണ്. ഗോൾകീപ്പർ ടെർ സ്റ്റെഗന്റെ പ്രകടനം മാത്രമാണ് ബാഴ്‌സലോണയുടെ ക്ലീൻ ഷീറ്റിന് കാരണമെന്ന് അവകാശവാദമില്ല, പക്ഷേ വലയ്ക്ക് മുമ്പിലെ അദ്ദേഹത്തിന്റെ മിടുക്ക് നമുക്ക് കാണാതിരിക്കാൻ സാധിക്കില്ല.സീസണിൽ ഏറ്റവും കുറവ് ഗോളുകൾ വഴങ്ങിയ കീപ്പറായി ടെർ സ്റ്റെഗൻ മാറുകയാണ്.30 മത്സരങ്ങളിൽ നിന്ന് ഒമ്പത് ഗോളുകൾ മാത്രമാണ് ടെർ സ്റ്റെഗൻ വഴങ്ങിയത്.അരൗജോ, ബാൾഡെ തുടങ്ങിയ കളിക്കാരുടെ പ്രതിരോധ ദൃഢത ടെർ സ്റ്റീഗനെ തുണച്ചു, ഗവിയെപ്പോലുള്ള കളിക്കാരുടെ ആക്രമണോത്സുകത ക്യാമ്പ് നൗ ക്ലബ്ബിനെ ലീഗ് കിരീടത്തിലേക്ക് അടുക്കാൻ സഹായിക്കുന്നു.

ടെർ സ്റ്റെഗൻ ഒരു തകർപ്പൻ പ്രകടനത്തോടെ സീസൺ ആരംഭിച്ചു, ഒപ്പം മികച്ച പ്രകടനങ്ങളുമായി മുന്നേറിക്കൊണ്ടിരിക്കുന്നു.ഗോൾ കീപ്പര്ക്ക് കഠിനാധ്വാനത്തിന് പ്രതിഫലം ലഭിക്കാൻ പോകുന്നു. അടുത്ത വർഷത്തെ യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ ജർമ്മനിയുടെ ഫസ്റ്റ് ചോയ്സ് ഗോൾകീപ്പറാകാനും അദ്ദേഹം ആദ്യമായി ലക്ഷ്യമിടുന്നു.2014ൽ ജർമൻ ക്ലബ് ബൊറൂസിയ മോൺചെൻഗ്ലാഡ്ബാച്ചിൽ നിന്നാണ് ടെർ സ്റ്റെഗൻ ബാഴ്സലോണയിലെത്തിയത്.2014 മുതൽ 2019 വരെ ടെർ സ്റ്റീഗൻ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത് എന്ന് തന്നെ പറയാം.

എന്നിരുന്നാലും, 2020-2022 കാലയളവിൽ ടെർ സ്റ്റെഗന്റെ പ്രകടനം അത്ര മികച്ചതാണെന്ന് പറയാനാവില്ല. എന്നിരുന്നാലും, ടെർ സ്റ്റെഗൻ ഇപ്പോൾ തന്റെ മികച്ച ഫോമിലേക്ക് തിരിച്ചെത്തിയിരിക്കുന്നു. അവരുടെ ഒന്നാം നമ്പർ ഗോൾകീപ്പറുടെ ഫോം ബാഴ്‌സലോണയ്ക്ക് ഏറെ പ്രതീക്ഷ നൽകുന്നു.

Rate this post