അധികം കേട്ടു പരിചയമില്ലാത്ത ട്രാൻസ്ഫർ: റയൽ താരത്തെ എത്തിക്കാൻ ബാഴ്‌സലോണ

ലോക ഫുട്ബോളിൽ അപൂർവമായി മാത്രം സംഭവിക്കുന്ന ഒരു കാര്യമാണ് റയൽ മാഡ്രിഡിൽ നിന്നും ബാഴ്സയിലേക്കും ബാഴ്സയിൽ നിന്ന് റയൽ മാഡ്രിഡിലേക്കുമുള്ള ട്രാൻസ്ഫർ.ലൂയിസ് ഫിഗോയുടെ ട്രാൻസ്ഫർ ഉൾപ്പെടെയുള്ള ഇത്തരത്തിലുള്ള ചില ട്രാൻസ്ഫറുകൾ വലിയ ചർച്ചയായിട്ടുണ്ട്. അതുകൊണ്ടുതന്നെ ബാഴ്സ താരത്തെ റയൽ ലക്ഷ്യം വെക്കുന്നതും റയൽ താരത്തെ ബാഴ്സ ലക്ഷ്യം വെക്കുന്നതുമൊക്കെ അപൂർവമായി മാത്രം സംഭവിക്കുന്ന ഒരു കാര്യമാണ്.

പക്ഷേ ഇത്തരത്തിലുള്ള ഒരു റൂമർ ഇപ്പോൾ പുറത്തേക്ക് വന്നിട്ടുണ്ട്. സ്പാനിഷ് മാധ്യമമായ സ്പോർട് തന്നെയാണ് ഇത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അതായത് റയൽ മാഡ്രിഡിന്റെ സ്പാനിഷ് താരമായ മാർക്കോ അസെൻസിയോയെ സ്വന്തമാക്കാൻ എഫ്സി ബാഴ്സലോണക്ക് താല്പര്യമുണ്ട്. പ്രമുഖ മീഡിയയായ ഫോബ്സും ഈ വാർത്ത ശരി വച്ചിട്ടുണ്ട്.

അസെൻസിയോയുടെ റയൽ മാഡ്രിഡുമായുള്ള കരാർ ഈ സീസണോടു കൂടിയാണ് അവസാനിക്കുക.ഈ കോൺട്രാക്ട് ഇതുവരെ പുതുക്കിയിട്ടില്ല.തനിക്ക് റയലിൽ തുടരാൻ ആഗ്രഹമുണ്ടെന്നും പക്ഷേ അത് തന്നെ ആശ്രയിച്ചല്ല ഇരിക്കുന്നത് എന്നും കഴിഞ്ഞ ദിവസം അസൻസിയോ പറഞ്ഞിരുന്നു.അതായത് അദ്ദേഹം കരാർ പുതുക്കാൻ ആഗ്രഹിക്കുന്നുണ്ട്. പക്ഷേ ഇതുവരെ അദ്ദേഹം ആഗ്രഹിച്ച ഒരു ഓഫർ ക്ലബ്ബിൽ നിന്നും ലഭിച്ചിട്ടില്ല.

അസെൻസിയോക്ക് റയൽ പുതിയ ഓഫർ നൽകി എന്നും എന്നാൽ താരം അത് നിരസിച്ചു എന്നുമുള്ള റൂമറുകൾ ഉണ്ടായിരുന്നു. താരം ആവശ്യപ്പെടുന്ന സാലറി വാഗ്ദാനം ചെയ്യാൻ റയൽ മാഡ്രിഡ് തയ്യാറായിട്ടില്ല. മാത്രമല്ല ഈ സ്പാനിഷ് താരത്തിന്റെ പുതിയ ഏജന്റ് സൂപ്പർ ഏജന്റായ ജോർഹെ മെന്റസാണ്. എഫ്സി ബാഴ്സലോണയുമായി വളരെയധികം അടുത്ത ബന്ധം പുലർത്തുന്ന വ്യക്തിയാണ് മെന്റസ്. ഇതുവഴി അദ്ദേഹത്തെ സ്വന്തമാക്കാനാണ് ബാഴ്സ ശ്രമിക്കുന്നത്.

അടുത്ത സമ്മറിൽ ഫ്രീ ട്രാൻസ്ഫറിൽ കൂടുതൽ താരങ്ങളെ എത്തിക്കാനാണ് ബാഴ്സ ഉദ്ദേശിക്കുന്നത്. അതിന്റെ ഭാഗമായി കൊണ്ടാണ് അസെൻസിയോയെ പരിഗണിക്കുന്നത്.പക്ഷേ റയലിൽ നിന്നും താരം നേരിട്ട് ബാഴ്സയിലേക്ക് പോകുമോ എന്നുള്ളത് സംശയങ്ങൾ ഉയർത്തുന്ന ഒരു കാര്യം തന്നെയാണ്. സ്റ്റാർട്ടിങ് ഇലവനിൽ സ്ഥിരമായി അവസരം ലഭിക്കാത്തതും അസെൻസിയോക്ക് ഒരല്പം അതൃപ്തി ഉണ്ടാക്കുന്ന കാര്യമാണ്.

Rate this post