“റയാൽ മാഡ്രിഡിന്റെ ലോകോത്തര മിഡ്ഫീൽഡ് ത്രയത്തെ പൂട്ടിയിട്ട വെറാറ്റി ഷോ “

യുവേഫ ചാമ്പ്യൻസ് ലീഗിലെ പ്രീ ക്വാർട്ടർ മത്സരത്തിൽ ഫ്രഞ്ച് വമ്പന്മാരായ പിഎസ്ജി സൂപ്പർ താരം എംബപ്പേ നേടിയ ഗോളിൽ റയൽ മാഡ്രിഡിനെ പരാജയപ്പെടുത്തി. സൂപ്പർ താരം ലയണൽ മെസ്സി പെനാൽട്ടി നഷ്ടപ്പെടുത്തിയ മത്സരത്തിൽ ഇഞ്ചുറി ടൈമിൽ ഏറെകാലം പരിക്കുമൂലം പുറത്തിരുന്ന നെയ്മറുടെ പാസിൽ നിന്നുമാണ് എംബപ്പേ ഗോൾ നേടിയത്. കളിയുടെ സർവ മേഖലയിലും പിഎസ്ജി ആധിപത്യം പുലർത്തിയപ്പോൾ പന്തടക്കത്തിലും അവസരങ്ങൾ നെയ്തെടുക്കുന്നതിലും ബഹുദൂരം മുന്നിട്ട് നിന്നും.ബെൻസിമയും വിനീഷ്യസും ഉൾപ്പെട്ട റയൽ മുന്നേറ്റ നിരയെ സമർത്ഥമായി പ്രതിരോധിക്കുകയും ചെയ്തു.

ലയണൽ മെസ്സിയും കൈലിയൻ എംബാപ്പെയും എല്ലാ തലക്കെട്ടുകളും പിടിച്ചെടുത്ത ഇന്നലത്തെ മത്സരത്തിൽ കളി മികവ് കൊണ്ട് ഏറെ ശ്രദ്ധയാകർഷിച്ച താരമാണ് പിഎസ്ഗ് മിഡ്ഫീൽഡർ മാർക്കോ വെറാറ്റി. റയലിന്റെ ലോകോത്തര മിഡ്ഫീൽഡ് ത്രയമായ കാസീമിറോ -മോഡ്രിച് – ക്രൂസ് എന്നിവരെ വരച്ച വരയിൽ നിർത്തിയ ഇറ്റാലിയൻ പാരീസ് ക്ലബിന് സ്വന്തം ക്ലബിന് വലിയ ആധിപത്യം നേടിക്കൊടുത്തു. ഇന്നലെ മൈതാനത്തെ ഏറ്റവും സ്വാധീനിച്ച കളിക്കാരൻ വെറാറ്റി തന്നെയായിരുന്നു. ഉയർന്ന മത്സരങ്ങളിലെ സമ്മർദ ഘട്ടങ്ങളെ ഫലപ്രദമായി കൈകാര്യം ചെയ്ത ഇറ്റാലിയൻ ടെക്‌നിഷ്യൻ റയലിന്റെ മുന്നേറ്റങ്ങളുടെ മുന തുടക്കത്തിലേ ഓടിച്ചു. മിഡ്ഫീൽഡിൽ നിന്നും മുന്നേറ്റനിരയിലേക്കുള്ള ബോൾ സപ്ലൈ സമർത്ഥമായി താരം തടയുകയും ചെയ്തു.

പിഎസ്ജി യിലെ ബ്രസീലിയൻ സഹ താരം നെയ്മർ വെറാട്ടിയെ ബാഴ്‌സലോണ ഐക്കണുകളായ സാവി, ഇനിയേസ്റ്റ എന്നിവരുമായി താരതമ്യം ചെയ്തു പ്രശംസിക്കുകയും ചെയ്തു.”വെറാട്ടി ഒരു മികച്ച കളിക്കാരനാണെന്ന് എനിക്കറിയാമായിരുന്നു, പക്ഷേ അവൻ ഇത്ര ഗംഭീരനാണെന്ന് എനിക്ക് മനസ്സിലായില്ല,” നെയ്മർ മത്സരത്തിന് ശേഷം പറഞ്ഞു.”അവൻ ഒരു പ്രതിഭയാണ്. സാവി ഹെർണാണ്ടസിനും ഇനിയേസ്റ്റയ്ക്കും ഒപ്പം ഞാൻ കളിച്ചിട്ടുള്ളതിൽ ഏറ്റവും മികച്ച മിഡ്ഫീൽഡർമാരിൽ ഒരാളാണ് അദ്ദേഹം.”

റയൽ മാഡ്രിഡിനെതിരെ വെറാട്ടിയുടെ പ്രകടനം നോക്കിയാൽ ഇറ്റാലിയൻ തന്റെ പാസുകളുടെ 92 ശതമാനവും പൂർത്തിയാക്കി, മുഴുവൻ മത്സരത്തിൽ നിന്നും 8 ശതമാനം കൈവശം വയ്ക്കുകയും മൂന്ന് വിജയകരമായ ടാക്കിളുകൾ നടത്തുകയും ചെയ്തു.അറ്റാക്കിംഗ് ഫയർ പവർ വളരെയേറെ ഉള്ളതിനാൽ, പ്രത്യാക്രമണങ്ങളെ പ്രതിരോധിക്കാൻ കഴിവുള്ള വെറാട്ടിയെ പോലെയുള്ള ഒരു മിഡ്ഫീൽഡർ പിഎസ്ജിക്ക് അത്യന്താപേക്ഷിതമായിരുന്നു. ഇന്നലെ ആ ജോലി അദ്ദേഹം ഭംഗിയായി നിർവഹിക്കുകയും ചെയ്തു

പന്ത് സംരക്ഷിക്കുന്നതിലും കൈവശം നിലനിർത്തുന്നതിലും വൺ-ടച്ച് പാസുകൾ കളിക്കുന്നതിലും സമർത്ഥനായ ഒരു പ്ലേമേക്കർ ആയ വെറാറ്റി സ്പാനിഷ് ഇതിഹാസം ആൻഡ്രസ് ഇനിയേസ്റ്റയോട് ഏറ്റവും കൂടുതൽ സാമ്യമുള്ള കളിക്കാരനാണ്. കളിക്കളത്തിൽ എത്ര സമ്മർദം ഉണ്ടെങ്കിലും ശാന്തതയോടെ കളിക്കാനും മിഡ്ഫീൽഡർ കളിക്കാർക്ക് പിന്നിൽ അധിക പാസുകൾ കളിക്കാനും കഴിവുള്ള താതാരം കൂടിയായണ് ഇറ്റാലിയൻ.

28-കാരനായ പ്ലേമേക്കറായ മാർക്കോ വെരാട്ടി 2012 ൽ പിഎസ്ജിയിൽ ചേരുന്നത്. ഇതുവരെ 367 മത്സരങ്ങളിൽ ക്ലബിനായി കളിച്ച താരം 11 ഗോളുകൾ നേടിയിട്ടുണ്ട്. 71 യുവേഫ ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിലും വെരാട്ടി കളിച്ചിട്ടുണ്ട്. മൂന്നു ഗോളുകളും നേടിയിട്ടുണ്ട്. 2008 ൽ ഇറ്റാലിയൻ ക്ലബായ പെസ്കറയിൽ നിന്നാണ് താരം പ്രൊഫഷണൽ ഫുട്ബോൾ ജീവിതം ആരംഭിച്ചത് അവിടെ നിന്നാണ് യൂറോപ്പിലെ മികച്ച മിഡ്ഫീൽഡർമാരിൽ ഒരാളായി മാറിയത്. ഇറ്റലിയുടെ യൂറോ വിജയത്തിൽ നിർണായകമായി തീർന്ന താരം അവർക്കായി 48 മത്സരങ്ങളിൽ നിന്നും 3 ഗോളുകൾ നേടിയിട്ടുണ്ട്.

Rate this post