ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ലീഡ്സ് യുണൈറ്റഡിനെ പരാജയപ്പെടുത്തി.മാർക്കസ് റാഷ്ഫോർഡും അലജാൻഡ്രോ ഗാർനാച്ചോയുമാണ് യൂണൈറ്റഡിനായി ഗോളുകൾ നേടിയത്.
ഫോമിലുള്ള യുണൈറ്റഡ് ഫോർവേഡ് റാഷ്ഫോഡിന്റെ യുണൈറ്റഡിനെതിരെ ഒരാഴ്ചയ്ക്കുള്ളിൽ രണ്ടാമത്തെ ഗോളായിരുന്നു ഇത്.യൂറോപ്പിലെ ഏറ്റവും മികച്ച സ്ട്രൈക്കർമാരിൽ ഒരാളാണ് മാർക്കസ് റാഷ്ഫോർഡെന്ന് മത്സര ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡ് കോച്ച് എറിക് ടെൻ ഹാഗ് പറഞ്ഞു. മത്സരം തുടങ്ങി 10 മിനിറ്റിനുള്ളിൽ ഒരു ബുള്ളറ്റ് ഹെഡ്ഡറിലൂടെ എലാൻഡ് റോഡിലെ സമനില തകർത്ത് റാഷ്ഫോർഡ് ഈ സീസണിൽ എല്ലാ മത്സരങ്ങളിലും 21 ഗോളുകൾ നേടി.
“റാഷ്ഫോർഡ് യൂറോപ്പിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളാണ്. മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തുമ്പോൾ തന്നെ റാഷ്ഫോർഡിന്റെ ടാലന്റ് തനിക്ക് അറിയാമായിരുന്നു. റാഷ്ഫോർഡിനൊപ്പം പ്രവർത്തിച്ച് അദ്ദേഹത്തെ ഇനിയും ഉയരങ്ങളിലേക്കെത്തിക്കാൻ എനിക്ക് ആകും. ഇനിയും ഏറെ ഗോളുകൾ നേടാൻ റാഷ്ഫോർഡിനാകും. വലതു കാൽ കൊണ്ടും ഇടതു കാൽ കൊണ്ടും തല കൊണ്ടുമെല്ലാം സ്കോർ ചെയ്യാനുള്ള കഴിവ് റാഷ്ഫോർഡിന് ഉണ്ട് എന്നും ടെൻ ഹാഗ് പറഞ്ഞു.
Marcus Rashford can’t be stopped 🧠👈 pic.twitter.com/Pyq28cIeyK
— GOAL (@goal) February 12, 2023
2019-20 ലെ മികച്ച ഗോൾ സ്കോറിംഗ് കാമ്പെയ്നേക്കാൾ ഒരു കുറവ് മാത്രമാണ് ഈ സീസണിൽ റാഷ്ഫോർഡിന്റെ നേട്ടം.15 പ്രീമിയർ ലീഗ് മത്സരങ്ങൾ ബാക്കിയുണ്ട്.