Argentina : ❝ഒരു മത്സരത്തിൽ മൂന്നു പെനാൽറ്റികൾ നഷ്ടപ്പെടുത്തിയ അർജന്റീന താരം❞
ഒരു ചാമ്പ്യൻഷിപ്പിലും നിരവധി റെക്കോർഡുകളാണ് പിറവിയെടുക്കുന്നത്. എന്നാൽ ഫുട്ബോൾ ചരിത്രത്തിൽ അപൂർവമായി കാണുന്ന ഒരു റെക്കോർഡ് 1999 ലെ കോപ്പ അമേരിക്ക ചാമ്പ്യൻഷിപ്പിൽ നടന്നിട്ടുണ്ട്. ആ റെക്കോർഡ് ഏതാണെന്നു പരിശോധിക്കാം.
ഒറ്റ കളിയിൽ 3 പെനാൽറ്റി മിസ്സാക്കി ഗിന്നസ് ബുക്കിൽ കയറിയ അർജന്റീനയുടെ മാർട്ടിൻ പാലർമോ.1999 കോപ്പയിൽ കൊളംബിയക്കെതിരെ ആണ് സംഭവം.കളിയുടെ അഞ്ചാം മിനിറ്റിൽ കിട്ടിയ പെനാൽറ്റികിക്ക് ക്രോസ്സ് ബാറിൽ തട്ടി ഗ്യാലറിയിലേക്ക് പറന്നു.കളി തീരാൻ പത്തു മിനിറ്റ് ഉള്ളപ്പോ വീണ്ടും കിട്ടി പെനാൽറ്റി. ഒരു ഗോൾ പിന്നിട്ട് നിക്കുമ്പോഴും കിക്ക് എടുക്കാൻ പലർമോ തന്നെ വന്നു.ഇത്തവണയും ക്രോസ്സ് ബാറിൽ തട്ടി പുറത്തേക്ക്.
തൊണ്ണൂറാം മിനിറ്റിൽ മൂന്നാമത് ഒരു പെനാൽറ്റി കിട്ടുമ്പോൾ അർജന്റീന ചുവപ്പ് കാർഡ് കിട്ടിയ സനേറ്റി ഇല്ലാതെ 3 ഗോളിന് പിന്നിൽ ആയിരുന്നു.ഒരു ആശ്വാസ ഗോൾ നേടാനായി വീണ്ടും സ്‌പോട്ട് കിക്കിലേക്ക് പലർമോ.കഴിഞ്ഞ രണ്ടു തവണയും ക്രോസ് ബാർ വിലങ്ങുതടി ആയതുകൊണ്ട് ഇത്തവണ ലോ ഷോട്ടിന് ശ്രമിച്ചു .പക്ഷെ ഡൈവ് ചെയ്ത ഗോൾ കീപ്പർ പന്ത് സേവ് ചെയ്തു. മൂന്നാമത്തെ മിസ്സ്.അർജന്റീനയുടെ 3 എണ്ണം കൂടാതെ കൊളംബിയക്ക് 2 പെനാൽറ്റിയും കിട്ടി.ഒരെണ്ണം അവരും പാഴാക്കി. കളിയിലെ 5 എണ്ണത്തിൽ 4 എണ്ണവും പഴായി.
MARTÍN PALERMO
— 𝗙𝗹𝗮𝘃𝗶𝗼 𝗫𝗮𝘃𝗶𝗲𝗿 (@Fxds13) October 19, 2018
Throwback to when Palermo simply missed three penalties in the same match
playing for his country .
What. A. Legend.
• ARGENTINA vs COLÔMBIA
• Copa América | 1999 pic.twitter.com/BYg3Au7v02
അർജന്റീനിയൻ ദേശീയ ടീമിനൊപ്പം 15 മത്സരങ്ങൾ കളിച്ച പലെർമോ 9 ഗോളുകളും നേടിയിട്ടുണ്ട്. 2010 ലെ സൗത്ത് ആഫ്രിക്ക വേൾഡ് കപ്പിൽ അര്ജന്റീന ടീമിൽ അംഗമായിരുന്നു ഈ സ്‌ട്രൈക്കർ. സ്പാനിഷ് ക്ലബ്ബുകളായ റിയൽ ബെറ്റിസ്,വിയ്യാറയൽ എന്നി ക്ലബ്ബുകൾക്ക് വേണ്ടി കളിച്ചിട്ടുണ്ടെങ്കിലും കരിയറിന്റെ ഭൂരിഭാഗവും അർജന്റീനിയൻ ക്ലബ് ബൊക്ക ജൂനിയേഴ്സിന്റെ താരമായിരുന്നു. 2011 ൽ വിരമിച്ചതിനു ശേഷം പരിശീലകനായി മാറിയ പലെർമോ നിലവിൽ ചിലിയൻ ക്ലബ്ബിന്റെ പരിശീലകനാണ്. 2000 ത്തിന്റെ അവസാനത്തിൽ അർജന്റീനിയൻ ഫുട്ബോൾ കണ്ട മികച്ച പ്രതിഭകളിൽ ഒരാളായിരുന്നു പലെർമോ.
Club Atletico Boca Juniors
— Superb Footy Pics (@SuperbFootyPics) December 21, 2019
Martin Palermo
318 League Appearances
193 League Goals pic.twitter.com/QIIgX7tuoo