നന്മ നിറഞ്ഞവൻ എമിലിയാനോ മാർട്ടിനസ്, അർജന്റീന ലോകകപ്പ് കിരീടം നേടിക്കൊടുത്ത തന്റെ ഗ്ലൗ ആശുപത്രിക്ക് ദാനം ചെയ്തു.

ഖത്തർ വേൾഡ് കപ്പിൽ അർജന്റീന ആരാധകരുടെ ഏറ്റവും പ്രിയപ്പെട്ട താരങ്ങളിൽ ഒരാളായി മാറാൻ അവരുടെ ഗോൾ കീപ്പറായ എമിലിയാനോ മാർട്ടിനസിന് സാധിച്ചിരുന്നു. അർജന്റീനക്ക് വേൾഡ് കപ്പ് ലഭിക്കാൻ പ്രധാനമായും കാരണക്കാരായ താരങ്ങളിൽ ഒരാളാണ് എമി മാർട്ടിനസ്.ഫൈനൽ ഉൾപ്പെടെയുള്ള പല മത്സരങ്ങളും അദ്ദേഹത്തിന്റെ മികവിലാണ് അർജന്റീന വിജയിച്ചു കയറിയത്.

അതിന്റെ ഫലമായി കൊണ്ട് തന്നെയാണ് മാർട്ടിനെസ്സിന് ഏറ്റവും മികച്ച ഗോൾകീപ്പർക്കുള്ള ഗോൾഡൻ ഗ്ലൗ പുരസ്കാരം ലഭിച്ചത്.പിന്നീടുണ്ടായ അദ്ദേഹത്തിന്റെ പ്രവർത്തികളിൽ പലതും വിവാദങ്ങൾ ഉണ്ടാക്കിയിരുന്നു.പക്ഷേ അതൊന്നും തന്നെ കിരീടത്തിന്റെയൊ അദ്ദേഹത്തിന്റെ പ്രകടനത്തിന്റെയോ മാറ്റ് കുറയ്ക്കുകയോ ചെയ്തിരുന്നില്ല.മാത്രമല്ല ആ സംഭവങ്ങളെക്കുറിച്ചൊക്കെ അദ്ദേഹം ഈയിടെ സംസാരിക്കുകയും ചെയ്തിരുന്നു.

അതൊക്കെ ആ നിമിഷത്തിൽ സംഭവിച്ചു പോയതാണ് എന്നാണ് എമി മാർട്ടിനസ് പറഞ്ഞിരുന്നത്.ഏതായാലും താരവുമായി ബന്ധപ്പെട്ട മറ്റൊരു വാർത്ത കൂടി ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.അതായത് തന്റെ വേൾഡ് കപ്പിലെ ഗ്ലൗ താരം ഇപ്പോൾ ദാനം ചെയ്തിട്ടുണ്ട്.അർജന്റീനയിലെ ഒരു ആശുപത്രിക്ക് വേണ്ടിയാണ് മാർട്ടിനസ് വേൾഡ് കപ്പ് ഗ്ലൗ ദാനം ചെയ്തിട്ടുള്ളത്.അത് ലേലം ചെയ്ത് ലഭിക്കുന്ന തുക ആശുപത്രിക്കാണ് ലഭ്യമാവുക.

അർജന്റീനയിലെ ഗാരഹാനിൽ സ്ഥിതിചെയ്യുന്ന ആശുപത്രിക്കാണ് ഇപ്പോൾ ഈ അർജന്റീന താരം തന്റെ അമൂല്യമായ വസ്തു ദാനം ചെയ്തിട്ടുള്ളത്.താരത്തിന്റെ ഒപ്പും ഇതിൽ പതിച്ചിട്ടുണ്ട്.ഓങ്കോളജി വാർഡിന്റെ ഉന്നമനത്തിന് വേണ്ടിയാണ് എമി മാർട്ടിനസ് ഈ ഗ്ലൗ നൽകിയിട്ടുള്ളത്.ഈയൊരു പ്രവർത്തിയിലൂടെ ഏവരുടെയും കൈയ്യടി നേടാൻ ഇപ്പോൾ ഈ അർജന്റീന ഗോൾകീപ്പർക്ക് കഴിഞ്ഞിട്ടുണ്ട്.

വേൾഡ് കപ്പിന് ശേഷം തന്റെ ക്ലബ്ബിലേക്ക് മടങ്ങിയെത്തിയ എമിലിയാനോ മാർട്ടിനസിന് അത്ര നല്ല അനുഭവങ്ങൾ അല്ല അവിടെ ലഭിച്ചുകൊണ്ടിരിക്കുന്നത്. ലെസ്റ്റർ സിറ്റിക്കെതിരെയുള്ള മത്സരത്തിൽ അദ്ദേഹത്തിന് നാല് ഗോളുകൾ വഴങ്ങേണ്ടി വന്നിരുന്നു.പിന്നീട് മാഞ്ചസ്റ്റർ സിറ്റിക്കെതിരെയുള്ള മത്സരത്തിൽ മൂന്നു ഗോളുകൾ വഴങ്ങേണ്ടിവന്നു.ഇനി കരുത്തരായ ആഴ്സണലാണ് ആസ്റ്റൻ വില്ലയുടെ എതിരാളികൾ.