❛❛എംബാപ്പയുടെ വിവാദ പരാമർശത്തിനെതിരെ അർജന്റീന സൂപ്പർ താരങ്ങൾ❜❜
അര്‍ജന്റീനയും ബ്രസീലും ലോകകപ്പിലെത്താന്‍ ഉന്നത നിലവാരമുള്ള മത്സരങ്ങള്‍ കളിക്കുന്നില്ലെന്ന് ഫ്രഞ്ച് ഫുട്‌ബോളര്‍ കിലിയന്‍ എംബാപ്പേ കഴിഞ്ഞ ദിവസങ്ങളിൽ വിമർശനം ഉന്നയിച്ചിരുന്നു.ലോകകപ്പിലേക്കെത്താന്‍ ലാറ്റിനമേരിക്കന്‍ ടീമായ അര്‍ജന്റീനയും ബ്രസീലും ഉയര്‍ന്ന നിലവാരമുള്ള ഫുട്‌ബോള്‍ കളിക്കുന്നില്ല. ലാറ്റിനമേരിക്കയില്‍ യൂറോപ്പിലെപ്പോലെ അഡ്വാന്‍സായ ഫുട്‌ബോളല്ല ഉള്ളത്. അവസാനം നടന്ന ലോകകപ്പുകളില്‍ യൂറോപ്പിന്‍ ടീമുകള്‍ ഉണ്ടാക്കിയ നേട്ടം അതാണ് വ്യക്തമാക്കുന്നത് എന്നാണ് ഫ്രഞ്ച് താരം അഭിപ്രായപ്പെട്ടത്.
എന്നാൽ എംബാപ്പയുടെ അഭിപ്രായത്തോട് വിയോജിപ്പ് പ്രകടിപ്പിച്ച് പല ബ്രസീലിയൻ അർജന്റീനിയൻ താരങ്ങളും ഇതിനെതിരെ രംഗത്ത് വന്നിരുന്നു.അർജന്റീന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസും ,സ്‌ട്രൈക്കർ ലറ്റോരോ മാര്ടിനെസും ഫ്രഞ്ച് താരത്തിനെതിരെ രംഗത്ത് വന്നിരുന്നു. “ബൊളീവിയയിലെ ലാപാസ്, 30 ഡിഗ്രിയുള്ള ഇക്വഡോർ, നിങ്ങൾക്ക് ശ്വസിക്കാൻ കഴിയാത്ത കൊളംബിയ അവിടെയാണ് ലാറ്റിനമേരിക്കൻ താരങ്ങൾ കളിക്കുന്നത്”.
“യൂറോപ്യൻസ് എല്ലായ്പ്പോഴും മികച്ച പിച്ചുകളിലാണ് കളിക്കുന്നത്, അവർക്ക് തെക്കേ അമേരിക്ക എന്താണെന്ന് അറിയില്ല.ദേശീയ ടീമിനൊപ്പം ചേർന്ന് കളിച്ച് തിരിച്ചു പോരാൻ രണ്ടു ദിവസം വേണം, ബുദ്ധിമുട്ടുകൾ കാരണം നേരെ പരിശീലനം നടത്താൻ പോലും കഴിയില്ല” എമിലിയാനോ മാർട്ടിനെസ് പ്രതികരിച്ചു. “ഒരു ഇംഗ്ലീഷുകാരൻ ഇംഗ്ലണ്ടിനൊപ്പം പരിശീലനത്തിന് പോകുന്നു, 30 മിനിറ്റിനുള്ളിൽ അവൻ അവിടെയെത്തി. അവർ ബൊളീവിയ, കൊളംബിയ, ഇക്വഡോർ എന്നിവിടങ്ങളിലേക്ക് പോകട്ടെ… അവർക്ക് അത് എത്ര എളുപ്പമാണെന്ന് നോക്കാം” അദ്ദേഹം കൂട്ടിച്ചേർത്തു.
“ഞങ്ങളിൽ ഭൂരിഭാഗം പേരും യൂറോപ്പിലേക്ക് വിളിക്കപ്പെട്ട താരങ്ങളാണ്.എല്ലാ ദിവസവും, എല്ലാ പരിശീലനവും പോലും നിങ്ങൾ അവർക്കെതിരെ ഇറങ്ങുന്നു ” ലൗട്ടാരോ TyC സ്പോർട്സിനോട് വിശദീകരിച്ചു.പരിശീലകൻ പറയുന്ന ആശയങ്ങൾ നല്ല രീതിയിൽ നടപ്പാക്കാനും ശ്രമിക്കാറുണ്ട്. അതിലും ഞങ്ങൾ കളിക്കളത്തിൽ ചെയ്യുന്നതിലും വളരെ സന്തോഷമുണ്ട്. എന്നാൽ അർജന്റീനയ്ക്കും ബ്രസീലിനും മികച്ച നിലവാരവും പ്രതിഭയുമുള്ള കളിക്കാരുണ്ട്.ഇത് അന്യായമായ അഭിപ്രായമാണെന്ന് ഞാൻ കരുതുന്നു ” ഇന്റർ മിലൻ സ്‌ട്രൈക്കർ പറഞ്ഞു.
കഴിഞ്ഞ ദിവസം ലിവർപൂൾ മിഡ്ഫീൽഡർ ഫാബീഞ്ഞോ എംബാപ്പയുടെ അഭിപ്രായത്തിനെതിരെ രംഗത്തെത്തിയിരുന്നു.യൂറോപ്യൻ രാജ്യങ്ങൾക്കെതിരെ യോഗ്യതാ മത്സരങ്ങൾ കളിക്കുകയാണെങ്കിൽ തന്റെ രാജ്യവും അർജന്റീനയും അതത് ഗ്രൂപ്പുകളിൽ ഒന്നാമതായിരിക്കുമെന്ന് ബ്രസീലിയൻ അവകാശപ്പെട്ടു.”ഇത് വ്യത്യസ്തമാണ്, ഇത് എളുപ്പമല്ല. ബൊളീവിയ പോലുള്ള സ്ഥലങ്ങളിൽ ഞങ്ങൾക്ക് കളിക്കണം, ഫ്രാൻസ് അവിടെ കളിച്ചിട്ടുണ്ടോ എന്ന് എനിക്കറിയില്ല. യൂറോപ്യൻ യോഗ്യതാ മത്സരങ്ങളിൽ ബ്രസീലും അർജന്റീനയും ഗ്രൂപ്പുകളിൽ ഒന്നാമതായി ഫിനിഷ് ചെയ്യുമെന്ന് ഞാൻ വിശ്വസിക്കുന്നു” അദ്ദേഹം പറഞ്ഞു.