മാഞ്ചസ്റ്റർ യുണൈറ്റഡ് സൂപ്പർതാരത്തെ കൈവിടുന്നു, താരം സൗദിയിലേക്ക്
കളിക്കളത്തിൽ മികച്ച പ്രകടനം കാഴ്ച വെച്ചെങ്കിലും കളിക്കളത്തിന് പുറത്തെ പെരുമാറ്റം കാരണം കരിയർ അവതാളത്തിലായ താരമാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ യുവ മുന്നേറ്റ താരം മേസൻ ഗ്രീൻവുഡ്. തന്റെ കാമുകിയെ ആക്രമിച്ച കേസിനെ തുടർന്ന് കഴിഞ്ഞ ഒരു വർഷത്തോളമായി കളത്തിന് പുറത്തായിരുന്ന ഗ്രീൻവുഡ് ഈ സീസണിലൂടെ തിരിച്ച് വരവ് നടത്തമെന്ന് പ്രതീക്ഷിച്ചെങ്കിലും താരത്തെ യുണൈറ്റഡ് കൈയ്യോഴികുകായിരുന്നു.
ഗ്രീൻ വുഡിനെ മാഞ്ചസ്റ്റർ തിരിച്ചെത്തിച്ചപ്പോൾ യുണൈറ്റഡിന്റെ വനിതാ താരങ്ങൾ അടക്കം പ്രതിഷേധം അറിയിച്ചിരുന്നു. ഒരു സ്ത്രീയെ ആക്രമിച്ച താരത്തിന് യുണൈറ്റഡ് അവസരം നൽകുന്നത് സ്ത്രീകളോട് ക്ലബ് കാണിക്കുന്ന അനാദരവാണെന്നും ആരാധകരും ചൂണ്ടിക്കാട്ടിയിരുന്നു. ഇതോടെ യുണൈറ്റഡ് താരത്തെ കൈവിടുകയായിരുന്നു.
കേവലം 21 വയസ്സ് മാത്രം പ്രായമുള്ള താരത്തെ യുണൈറ്റഡ് കൈ വിടുമ്പോൾ താരത്തിന്റെ യൂറോപ്പിലെ അവസരങ്ങൾക്ക് കൂടിയാണ് വിലങ് തടിയായിരിക്കുന്നത്. യൂറോപ്പിലെ ക്ലബ്ബുകളൊന്നും താരത്തെ വാങ്ങിക്കാൻ താൽപര്യപ്പെടുന്നില്ല. കാരണം താരത്തിനെതിരെയുള്ള കേസ് തന്നെയാണ്. ഇത്തരത്തിലൊരു താരത്തെ ടീമിലെത്തിച്ചാൽ ആരാധകരുടെ ഭാഗത്ത് നിന്ന് പ്രതിഷേധങ്ങളുണ്ടാവുമെന്ന് ഭയപ്പെട്ടാണ് മറ്റു യൂറോപ്യൻ ക്ലബ്ബുകൾ താരത്തിൽ താല്പര്യം പ്രകടിപ്പിക്കാത്തത്.
യൂറോപ്പിലെ അവസരങ്ങൾ അടഞ്ഞ ഗ്രീൻവുഡ് സൗദിയിലേക്ക് പോകാനുള്ള ശ്രമങ്ങൾ നടത്തുന്നു എന്നാണ് പുതിയ റിപ്പോർട്ടുകൾ. താരത്തെ സ്വന്തമാക്കാൻ സൗദി ക്ലബ് അൽ ഇത്തിഫാഖ് രംഗത്തുണ്ട്. മുൻ ഇംഗ്ലീഷ് ഇതിഹാസം സ്റ്റീവ് ജെറാർഡ് പരിശീലിപ്പിക്കുന്ന ക്ലബ്ബാണ് ഇത്തിഫാഖ്. താരത്തിനായി ഇത്തിഫാഖ് ഒരു ഓഫർ സമർപ്പിച്ചതായാണ് റിപ്പോർട്ടുകൾ. എന്നാൽ താരത്തിന്റെ കൈമാറ്റം പൂർത്തിയാവണമെങ്കിൽ യുണൈറ്റഡ് കൂടി സമ്മതിക്കണം. കാരണം താരം ഇപ്പോഴും യുണൈറ്റഡിന്റെ കരാറിലുള്ള താരമാണ്.
🚨 Mason Greenwood is being eyed up by Saudi Arabian club Al-Ettifaq. 🇸🇦
— Transfer News Live (@DeadlineDayLive) August 22, 2023
Steven Gerrard's club are set to offer a £10m-a-year deal to the Manchester United forward.
Other Saudi clubs are also considering a move for the 21-year-old after United announced he’s leaving.
(Source:… pic.twitter.com/NG0FsltEt6
ട്രാൻസ്ഫർ വിൻഡോ അടയ്ക്കാൻ ഇനി ഒരാഴ്ച മാത്രം ബാക്കി നിൽക്കെ മറ്റ് യൂറോപ്യൻ ക്ലബ്ബുകൾ താരത്തിനായി രംഗത്ത് വരാത്തതോടെ താരത്തിന് സൗദി ഓഫർ സ്വീകരിച്ചേ മതിയാവൂ.. യുണൈറ്റഡിനും…ഒരിക്കൽ യുണൈറ്റഡ് അവരുടെ വലിയ ഭാവിയായി കണക്കാക്കുകയും അടുത്ത റൂണിയായി വരെ വിലയിരുത്തിയ താരം കേവലം 21 ആം വയസ്സിൽ സൗദി പോകേണ്ടി വരുന്നതിൽ ആരാധകരിൽ ചിലർക്ക് നിരാശയുമുണ്ട്.