ആധുനിക ഫുട്ബോളിലെ ഏറ്റവും മികച്ച താരങ്ങളിൽ രണ്ടു പേരാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസ്സിയും. കഴിഞ്ഞ ഒരു ദശകത്തിലേറെയായി ഇവരെ വെല്ലാൻ കഴിവുള്ള ഒരു താരവും ഉണ്ടായിട്ടില്ല. 36 ആം വയസ്സിലും 34 ആം വയസ്സിലും ഇവർ നടത്തുന്ന പ്രകടനത്തിന്റെ അടുത്തെത്താൻ പോലും പല യുവ താരങ്ങൾക്കും ഇതുവരെ സാധിച്ചിട്ടില്ല. കഴിഞ്ഞ സീസണിൽ ലാൽ ലീഗയിലും സിരി അ യിലും ടോപ് സ്കോറർ ആയ ഇരു താരങ്ങളും കോപ്പ അമേരിക്കയിലും യൂറോ കപ്പിലും അതെ പ്രകടനം ആവർത്തിച്ചു.
ഫുട്ബോൾ ആരാധകർക്കിടയിലും ഒരിക്കലും അവസാനിക്കാത്ത ഒരു ചോദ്യമാണ് ആരാണ് ഇവരിൽ ഏറ്റവും മികച്ചത്. ഓരോ വ്യക്തികളും പരിശീലകരും, കളിക്കാരും വ്യത്യസ്തമായ മറുപടിയുമായാണ് എത്താറുള്ളത്.കഴിഞ്ഞ ദിവസം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ഒരു ചോദ്യോത്തര വേളയിൽ പങ്കെടുക്കവെ ഇംഗ്ലീഷ് യുവ താരം മേസൺ ഗ്രീൻവുഡിനും ഇതേ ചോദ്യം നേരിടേണ്ടി വന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ് താരം തന്റെ ക്ലബ് ഇതിഹാസത്തെക്കാൾ അർജന്റീനയെ തിരഞ്ഞെടുക്കുകയും ബാഴ്സലോണ താരത്തെ പ്രശംസിക്കുകയും ചെയ്തു. ലയണൽ മെസ്സി മറ്റൊരു ഗ്രഹത്തിൽ നിന്ന് വരുന്നതെന്നും ഗ്രീൻവുഡ് അഭിപ്രായപ്പെട്ടു.
Mason Greenwood weighs in on the Messi/Ronaldo debate 👀🍿 pic.twitter.com/Fy1AJcX7qG
— Goal (@goal) July 22, 2021
“എന്നെ സംബന്ധിച്ചിടത്തോളം മെസ്സിയാണ് ഇപ്പോഴും മികച്ചത് അദ്ദേഹം മറ്റൊരു ഗ്രഹത്തിൽ നിന്നും വന്ന താരമാണ്.റൊണാൾഡോ അതിശയകരമായ കഴിവും ശാരീരികവും മികച്ചതുമായ അത്ലറ്റിക് ഫുട്ബോൾ കളിക്കാരനാണ് ,എന്നാൽ മെസി തന്റെ വലുപ്പം വെച്ച് ചെയ്യുന്നത്,അവൻ എന്താണ് ബാഴ്സലോണയ്ക്ക് വേണ്ടി ചെയ്തു, അർജന്റീനയ്ക്ക് വേണ്ടി ആ ട്രോഫി നേടി, അദ്ദേഹം മറ്റൊരു തലത്തിലാണ്. ” ഗ്രീൻ വുഡ് പറഞ്ഞു.
ക്രിസ്റ്റ്യാനോ റൊണാൾഡോയെക്കാൾ മേസൺ ഗ്രീൻവുഡ് ലയണൽ മെസ്സിയെ തിരഞ്ഞെടുത്തെങ്കിലും തന്റെ കളിയെ പ്രധാനമായും സ്വാധീനിച്ചത് ബ്രസീലിയൻ ഇതിഹാസമായ റൊണാൾഡോ നസാരിയോയാണെന്ന് താരം വെളിപ്പെടുത്തി. കളിക്കുമ്പോൾ എന്റെ ഫേവറിറ്റ് സ്കിൽ സ്റ്റെപ്പ് ഓവറുകളാണെന്നും ബ്രസീലിയൻ ഇതിഹാസത്തിൽ നിന്നുമാണ് അത് പടിക്കുന്നതെന്നും ഗ്രീൻ വുഡ് പറഞ്ഞു. 19 കാരനായ താരത്തെ യുണൈറ്റഡിന്റെ ഭാവി താരമായാണ് കണക്കാക്കുന്നത്.