‘ഇനിയും താരങ്ങളെ എത്തിക്കണം’ എവർട്ടണ്ണിനോട് തോറ്റ ചെൽസിയുടെ പരിശീലകന്റെ വാക്കുകൾ |Chelsea

ഇന്നലെ ഗോഡിസൻ പാർക്കിൽ നടന്ന മത്സരത്തിൽ എവർട്ടണിനെതിരെ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കാണ് ചെൽസി തോൽവി വഴങ്ങിയത്. ഇത് തുടർച്ചയായ രണ്ടാം തോൽവിയാണ് കഴിഞ്ഞ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെയും ചെൽസി പരാജയപ്പെട്ടിരുന്നു.

എവർട്ടണ്ണിനോടേറ്റ പരാജയത്തിനുശേഷം ചെൽസി പരിശീലകൻ പൊചെട്ടീനോ ചില പ്രതികരണങ്ങൾ നടത്തിയിട്ടുണ്ട്. ജനുവരി ട്രാൻസ്ഫറിൽ കൂടുതൽ താരങ്ങളെ എത്തിക്കേണ്ടി വരുമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. “ഈ ടീമിന് ചില കുറവുകളുണ്ട് അത് പരിഹരിക്കണം”. 2022 മെയ് മാസത്തിൽ റോമൻ അബ്രമോവിച്ചിൽ നിന്ന് ക്ലബ്ബിനെ ഏറ്റെടുക്കലിന് മേൽനോട്ടം വഹിച്ചതിന് ശേഷം ടോഡ് ബോഹ്‌ലിയും ബെഹ്‌ദാദ് എഗ്ബാലിയും കളിക്കാർക്കായി 1 ബില്യൺ പൗണ്ടിലധികം ചെലവഴിച്ചിട്ടുണ്ട്.

16 റൗണ്ട് മത്സരങ്ങൾ പ്രീമിയർ ലീഗിൽ പൂർത്തിയായപ്പോൾ 5 ജയവും 4 സമനിലയും 7 തോൽവികളുമായി നിലവിൽ പന്ത്രണ്ടാം സ്ഥാനത്താണ് നീലപ്പട. ടീമിന്റെ മോശം പ്രകടനത്തിന്റെ പേരിൽ മൗറിഷ്യോ പൊചെട്ടിനോയെ പുറത്താക്കണമെന്ന് ആരാധകർ മുറവിളി കൂട്ടി തുടങ്ങിയിട്ടുണ്ട്. ഇനി ട്രാൻസ്ഫർ വേണ്ടിവരുമോ എന്ന ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി ഇങ്ങനെ നൽകി.

“16 റൗണ്ട് മത്സരങ്ങൾ കഴിഞ്ഞിരിക്കുന്നു, ആറുമാസങ്ങൾക്കു മുൻപാണ് ടീമിന്റെ കാര്യങ്ങൾ ചെയ്തത്, എന്നാൽ ഇനി വിലയിരുത്തലുകളുടെ സമയമാണ്.നമുക്ക് ലഭിച്ച എല്ലാ അവസരങ്ങളിലും ഇന്ന് നമുക്ക് സ്കോർ ചെയ്യാൻ കഴിയുന്നില്ലെങ്കിൽ… കളി മാറിയേനെ, കളി ജയിക്കണമെങ്കിൽ നമ്മൾ സ്കോർ ചെയ്യണം.”

“ഞങ്ങൾക്ക് ടേബിളിൽ വ്യത്യസ്ത സ്ഥാനത്തായിരിക്കാൻ ആഗ്രഹമുണ്ട്. എവർട്ടൺ പോലുള്ള വളരെ ബുദ്ധിമുട്ടുള്ള ടീമിനെതിരെ ടീം നന്നായി കളിച്ചു. ഞങ്ങൾ അവരെക്കാൾ മികച്ചവരായിരുന്നു, പക്ഷേ ഞങ്ങൾ സ്കോർ ചെയ്യുന്നതിൽ പരാജയപ്പെട്ടു.സീസണിന്റെ ആദ്യ പകുതിക്ക് ശേഷം, ഞങ്ങൾ പരിശോധിക്കേണ്ടതുണ്ട്. അതാണ് യാഥാർത്ഥ്യം. കൂടുതൽ ട്രാൻസ്ഫറുകൾ വേണ്ടിവന്നേക്കും, രണ്ടാം ട്രാൻസ്ഫറിന് ശേഷമായിരിക്കും ഇതിന്റെ റിസൾട്ട് ലഭിക്കാൻ പോകുന്നത്.”ചെൽസി പരിശീലകൻ പറഞ്ഞു.

Rate this post