പൌലോ ഡിബാലയുടെ ചെൽസി ട്രാൻസ്ഫറിൽ ഫാബ്രിസിയോ അപ്ഡേറ്റ് നൽകി..

യൂറോപ്യൻ ഫുട്ബോളിലെ ട്രാൻസ്ഫർ വിൻഡോയിൽ വമ്പൻ ട്രാൻസ്ഫർ നീക്കങ്ങൾ നടക്കുന്ന ഈ സമയത്ത് നിരവധി സൂപ്പർ താരങ്ങൾക്ക് വേണ്ടി അണിയറയിൽ യൂറോപ്പിലെ വമ്പൻ ക്ലബ്ബുകൾ സൈനിങ് സ്വന്തമാക്കാൻ രംഗത്തുണ്ട്.

അർജന്റീനയുടെ വേൾഡ് കപ്പ്‌ ജേതാവ് കൂടിയായ പൌലോ ഡിബാലയുടെ കാര്യം നോക്കുകയാണെങ്കിൽ കഴിഞ്ഞ ദിവസങ്ങളിൽ താരത്തിനെ സ്വന്തമാക്കാൻ ചെൽസി രംഗത്തുണ്ട് എന്ന ട്രാൻസ്ഫർ വാർത്തകൾ പുറത്ത് വന്നിരുന്നു. ചെൽസിയുടെ പുതിയ പരിശീലകനായി ചുമതലയേറ്റ മൗറിസിയോ പോചെടിനോയുടെ നിർദ്ദേശം പ്രകാരമാണ് ഈ ട്രാൻസ്ഫർ നീക്കം ചെൽസി നടത്തുന്നത്.

പ്രശസ്ത ഫുട്ബോൾ മാധ്യമപ്രവർത്തകനായ ഫാബ്രിസിയോ റൊമാനോ പൌലോ ഡിബാലയുടെ കാര്യത്തിൽ ചെൽസി നടത്തുന്ന ശ്രമങ്ങൾ കുറിച്ച് ഒരു അപ്ഡേറ്റ് നൽകിയിട്ടുണ്ട്. നിലവിൽ ചെൽസി കായ്സിടോയുടെ ട്രാൻസ്ഫർ നീക്കങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നാണ് അപ്ഡേറ്റ്.

എന്നാൽ കായ്സിടോയെ കൂടാതെ മറ്റു താരങ്ങളുടെ ലഭ്യതയെ കുറിച്ചും അന്വേഷിക്കുന്ന ചെൽസി പൌലോ ഡിബാലക്ക് വേണ്ടി ഒഫീഷ്യൽ ആയി മികച്ച നീക്കം ഇതുവരെ നടത്തിയിട്ടില്ല. ചെൽസി പരിശീലകൻ മൗറിസിയോ പോചെറ്റിനോ പൌലോ ഡിബാലയുടെ വലിയ ആരാധകൻ കൂടിയായത് കൊണ്ട് ചെൽസി ഈ ട്രാൻസ്ഫർ നീക്കങ്ങളിലേക്ക് തിരിയാനും സാധ്യതയുണ്ട്.

10.3 മില്യൺ യൂറോയാണ് ഡിബാലയുടെ റിലീസ് ക്ലോസ്, നിലവിൽ ഇറ്റാലിയൻ ക്ലബ്ബായ എ എസ് റോമയിൽ ജോസെ മൗറിഞ്ഞോക്ക് കീഴിൽ കളിക്കുന്ന പൌലോ ഡിബാലയുടെ ട്രാൻസ്ഫർ നിലവിൽ ഏറ്റവും കൂടുതൽ ബന്ധപ്പെട്ടിരിക്കുന്നത് പ്രീമിയർ ലീഗ് ക്ലബ്ബായ ചെൽസിയുമായി തന്നെയാണ്.

Rate this post