മെസ്സിയെ കളത്തിൽ സാക്ഷിയാക്കി പതിമൂന്നാം തവണ പെനാൽറ്റി പാഴാക്കുന്ന താരമായി എംബപ്പേ

ഇന്നലെ നടന്ന മോന്റ്പെല്ലീറിനെതിരെയുള്ള ലീഗ് മത്സരത്തിൽ പിഎസ്ജി വിജയം നേടിയിരുന്നു.3-1 എന്ന സ്കോറിനായിരുന്നു പിഎസ്ജി എതിരാളികളെ പരാജയപ്പെടുത്തിയത്.മത്സരത്തിൽ ഒരു ഗോൾ കണ്ടെത്താൻ ലയണൽ മെസ്സിക്ക് കഴിഞ്ഞിരുന്നു.മാത്രമല്ല മികച്ച പ്രകടനം തന്നെയാണ് താരതമ്യേന മെസ്സി മത്സരത്തിൽ പുറത്തെടുത്തിരുന്നത്.

മത്സരത്തിന്റെ ഒമ്പതാം മിനിറ്റിൽ പിഎസ്ജിക്ക് അനുകൂലമായ ഒരു പെനാൽറ്റി ലഭിച്ചിരുന്നു.ആ പെനാൽറ്റി എടുത്ത എംബപ്പേ അത് പാഴാക്കുകയായിരുന്നു. പക്ഷേ എതിർ താരം ബോക്സിലേക്ക് പ്രവേശിച്ചു എന്നുള്ള കാരണത്താൽ പിഎസ്ജിക്ക് വീണ്ടും പെനാൽറ്റി നൽകുകയായിരുന്നു.എംബപ്പേ ആ പെനാൽറ്റി വീണ്ടും എടുക്കുകയായിരുന്നു.

പക്ഷേ അതും എംബപ്പേ നശിപ്പിച്ചു.റീ ബൗണ്ടിലൂടെ ഗോൾ നേടാനുള്ള അവസരം തേടിയെത്തിയെങ്കിലും അതും മുതലെടുക്കാൻ എംബപ്പേക്ക് സാധിക്കാതെ പോവുകയായിരുന്നു.തൊട്ടു പിന്നാലെ എംബപ്പേക്ക് പരിക്കേൽക്കുകയും അദ്ദേഹം കളം വിടുകയും ചെയ്തു.എകിറ്റികെയാണ് എംബപ്പേയുടെ പകരക്കാരനായി കൊണ്ട് കളത്തിലേക്ക് വന്നത്.

ലയണൽ മെസ്സി കളത്തിൽ ഉണ്ടാവുന്ന സമയത്ത് പലപ്പോഴും അദ്ദേഹം തന്നെയാണ് പെനാൽറ്റി എടുക്കാറുള്ളത്.പക്ഷേ പിഎസ്ജിയിൽ മെസ്സിക്ക് പെനാൽറ്റി എടുക്കാനുള്ള അവസരം പലപ്പോഴും നൽകാറില്ല.മെസ്സി കളത്തിൽ ഉണ്ടായിരിക്കെ അദ്ദേഹത്തിന്റെ സഹതാരം പെനാൽറ്റി എടുക്കുന്നത് അദ്ദേഹത്തിന്റെ കരിയറിൽ 45ആം തവണയാണ്.അതിൽ 32 പെനാൽറ്റികളും ഗോളാക്കി മാറ്റാൻ മെസ്സിയുടെ സഹതാരങ്ങൾക്ക് സാധിച്ചിട്ടുണ്ട്.പക്ഷേ 13 തവണ മെസ്സിയുടെ സഹതാരങ്ങൾ അദ്ദേഹത്തെ സാക്ഷിയാക്കി പെനാൽറ്റി നഷ്ടപ്പെടുത്തുകയായിരുന്നു.അതിൽ പതിമൂന്നാമത്തെ തവണ ഇപ്പോൾ നഷ്ടപ്പെടുത്തിയിരിക്കുന്നത് കിലിയൻ എംബപ്പേയാണ്.

മറ്റൊരു രസകരമായ കാര്യം അദ്ദേഹത്തിന്റെ സഹതാരങ്ങൾ പെനാൽറ്റിയെടുത്ത 45 മത്സരങ്ങളിലെ 7 മത്സരങ്ങളിൽ മെസ്സി രണ്ട് ഗോളുകൾ നേടിയിരുന്നു.അതായത് ആ പെനാൽറ്റി മെസ്സി എടുക്കുകയും ഗോളാക്കി മാറ്റുകയും ചെയ്തിരുന്നുവെങ്കിൽ 7 ഹാട്രിക്കുകൾ ലയണൽ മെസ്സിയുടെ പേരിൽ കൂടുതലായിട്ട് ഉണ്ടാകുമായിരുന്നു. എന്നിരുന്നാലും ഹാട്രിക്ക് നേടാനുള്ള അവസരം ഉണ്ടാവുന്ന സന്ദർഭങ്ങളിൽ പോലും പെനാൽറ്റി രണ്ട് സഹതാരങ്ങൾക്ക് കൈമാറുന്ന മെസ്സിയെയും നാം കണ്ടിട്ടുണ്ട്.

4.5/5 - (77 votes)