ഫ്രഞ്ച് ലീഗ് 1 ൽ ഇന്നലെ പാർക് ഡെസ് പ്രിൻസസിൽ നടന്ന മത്സരത്തിൽ ബ്രസീലിയൻ താരം നെയ്മർ നേടിയ ഏക ഗോളിൽ പിഎസ്ജി ബ്രെസ്റ്റിനെ പരാജയപ്പെടുത്തി അവരുടെ അപരാജിത കുതിപ്പ് തുടരുകയാണ്. ലയണൽ മെസ്സി തളികയിൽ എന്ന പോലെ കൊടുത്ത പന്ത് മികച്ചൊരു ഇടങ്കാൽ വോളിയിലൂലൂടെ നെയ്മർ വലയിലാക്കി പാരീസ് ക്ലബിന് മൂന്നു പോയിന്റ് നേടിക്കൊടുത്തു.
മൈതാന മധ്യത്തിന്റെ കുറച്ച് മുന്നിൽനിന്നും പ്രതിരോധ നിരക്കാരുടെ തലക്കു മുകളിലൂടെ ലയണൽ മെസ്സി പന്ത് നെയ്മറിലേക്ക് കൃത്യമായി എത്തിക്കുകയായിരുന്നു നെയ്മറാവട്ടെ ഉടൻതന്നെ അത് ഫിനിഷ് ചെയ്യുകയും ചെയ്തു. ആദ്യ ഗോൾ പിറന്ന 30 ആം മിനുട്ടിനു മുൻപ് 19-ാം മിനിറ്റിൽ തന്നെ മെസ്സിക്ക് സ്‌കോറിംഗ് തുറക്കാമായിരുന്ന അവസരം വന്നിരുന്നു.ബ്രെസ്റ്റിന്റെ ബോക്സിൽ നടന്ന കൂട്ടപൊരിച്ചിലിനൊടുവിൽ ലയണൽ മെസ്സിലേക്ക് പന്ത് എത്തുകയായിരുന്നു.
ചെസ്റ്റിലൂടെ പന്ത് നിയന്ത്രണത്തിലാക്കിയ മെസ്സി ഒരു ഫസ്റ്റ് ടൈം ഷോട്ട് തൊടുക്കുകയായിരുന്നു. എന്നാൽ ഇത് ഗോളായി മാറിയില്ല.ഈ ഷോട്ടിനെ ഗോളിൽ നിന്നും തടഞ്ഞത് പിഎസ്ജി സൂപ്പർ താരമായ എംബപ്പേയായിരുന്നു. അബദ്ധവശാൽ എംബപ്പേയുടെ കാലിൽ തട്ടിക്കൊണ്ട് പന്ത് പുറത്തേക്ക് പോവുകയായിരുന്നു. എംബപ്പേയുടെ കാലിൽ തട്ടില്ലായിരുന്നുവെങ്കിൽ അത് ഉറപ്പായ ഒരു ഗോളായിരുന്നു.
MESSI WHAT A PASS OMG HE ALMOST SCORED BUT IT HIT MBAPPÉ AND WENT OUT NOOOO#Messi pic.twitter.com/lh1qWjumry
— Ehsan ul haq (@the_ehsanulhaq) September 10, 2022
പിഎസ്ജി നിറം മങ്ങിയ വിജയമാണ് നേടിയതെങ്കിലും മെസ്സി എന്നത്തേയും പോലെ മികച്ചു നിന്നു. ഗോളുകൾ ഒന്നും നേടാൻ സാധിച്ചില്ലെങ്കിലും മെസ്സിയുടെ അവിശ്വസനീയ അസിസ്റ്റിൽ നിന്നാണ് നെയ്മർ ഗോൾ നേടിയത്.അൻപതാമത്തെ മിനിറ്റിൽ എംബപ്പേയുടെ ക്രോസ് ലയണൽ മെസ്സി ഹെഡ് ചെയ്തിരുന്നു. എന്നാൽ നിർഭാഗ്യം വീണ്ടും മെസ്സിക്ക് വിലങ്ങു തടിയായി. മെസ്സിയുടെ ഹെഡ്ഡർ പോസ്റ്റിലിടിക്കുകയായിരുന്നു. മത്സരത്തിന്റെ 68ആം മിനിറ്റിൽ മെസ്സി ലക്ഷ്യത്തിലേക്ക് ഒരു ഷോട്ട് എടുത്തെങ്കിലും അത് ബ്രസ്റ്റ് ഗോൾകീപ്പർ തന്റെ കൈപ്പിടിയിൽ ഒതുക്കി.മെസ്സി ഏഴാമത്തെ അസിസ്റ്റാണ് ഇനങ്ങളെ സ്വന്തമാക്കിയത്.ലീഗ് വണ്ണിൽ ഏറ്റവും കൂടുതൽ അസിസ്റ്റ് നേടിയ താരവും മെസ്സി തന്നെ.
@Gold30Messi pic.twitter.com/CCIpg1NMJl
— قولدن فيد 📽 (@GLDVID30) September 10, 2022