സൗദി ടീമിന് എംബാപ്പേയുടെ റെഡ് കാർഡ്, അൽ ഹിലാലിന്റെ ഓഫർ സ്വീകരിച്ച പിഎസ്ജിക്ക് എന്ത് ചെയ്യണമെന്നറിയുന്നില്ല

ലോക ഫുട്ബോളിലെ സൂപ്പർതാരമായ പാരീസ് സെന്റ് ജർമയിന്റെ 24 കാരനായ ഫ്രഞ്ച് താരം കിലിയൻ എംബാപ്പേയുടെ ട്രാൻസ്ഫർ വാർത്തകളാണ് ലോക ഫുട്ബോളിൽ എങ്ങും ചർച്ച വിഷയമായി ഉയരുന്നത്, 2024ൽ ഫ്രഞ്ച് ക്ലബ്ബായ പി എസ് ജിയുമായി കരാർ അവസാനിക്കുന്ന എംബാപ്പയെ ട്രാൻസ്ഫർ മാർക്കറ്റിൽ വിൽക്കാൻ വെച്ചിരിക്കുകയാണ് പി എസ് ജി.

അടുത്ത സമ്മർ ട്രാൻസ്ഫറിൽ ഫ്രീ ഏജന്റ് ആയി സൂപ്പർ താരമായ കിലിയൻ എംബാപ്പെ ഫ്രീ ട്രാൻസ്ഫറിലൂടെ ക്ലബ്ബ് വിടുമെന്നതിനാൽ അതിനുമുമ്പായി തന്നെ നല്ലൊരു സംഖ്യ ട്രാൻസ്ഫർ തുക വാങ്ങി മറ്റൊരു ക്ലബ്ബിന് വിൽക്കാം എന്ന ഉദ്ദേശമാണ് പി എസ് ജിക്കുള്ളത്. 2024ൽ റയൽ മാഡ്രിഡിൽ ജോയിൻ ചെയ്യാമെന്ന് എംബാപ്പെ സമ്മതിച്ചതായാണ് പിഎസ്ജിക്ക് അനുഭവപ്പെടുന്നത്.

ട്രാൻസ്ഫർ മാർക്കറ്റിൽ എംബാപ്പേയെ വിൽക്കാൻ വെച്ചതോടെ സൗദി അറേബ്യൻ വമ്പൻമാരായ അൽ ഹിലാൽ ലോകഫുട്ബോളിന്റെ ചരിത്രത്തിലെ തന്നെ റെക്കോർഡ് ട്രാൻസ്ഫർ തുകയുമായി രംഗത്തെത്തി, 300 മില്യൺ യൂറോയുടെ വമ്പൻ ട്രാൻസ്ഫർ തുക പി എസ് ജിക്ക് അൽ ഹിലാൽ ഓഫർ ചെയ്തു. അൽ ഹിലാൽ നൽകിയ ഒഫീഷ്യൽ ഓഫർ പി എസ് ജി സമ്മതിച്ചാതായാണ് ഫാബ്രിസിയോ റിപ്പോർട്ട് ചെയ്യുന്നത്.

പി എസ് ജി ഓഫർ സ്വീകരിച്ചെങ്കിലും സൗദി അറേബ്യൻ ക്ലബ്ബുകളുമായുള്ള ചർച്ചകൾ കിലിയൻ എംബാപ്പെ വേണ്ടെന്നു വെച്ചിരിക്കുകയാണ്, എംബാപ്പെയുമായുള്ള ട്രാൻസ്ഫർ ചർച്ചകൾ മുന്നോട്ടു നയിക്കാൻ അൽ ഹിലാലിന്റെ ഒരു സംഘം ആളുകൾ ഇതിനകം പാരിസിൽ എത്തിയിട്ടുണ്ടെങ്കിലും സൗദി ക്ലബ്ബുമായുള്ള ചർച്ചകൾക്ക് എംബാപ്പെ തയ്യാറല്ല എന്നാണ് അറിയിച്ചത്.

ഒരു സീസൺ കരാറിലേക്ക് വേണ്ടി കിലിയൻ എംബാപ്പക്ക് 700 മില്യൻ യൂറോ വില വരുന്ന ഓഫർ ആണ് അൽ ഹിലാൽ നൽകുന്നത്. 2024 വരെയാണ് അൽ ഹിലാലിന്റെ വമ്പൻ ഓഫറിന്റെ കരാർ ഉള്ളത്. അതിനുശേഷം ഫ്രീ ഏജന്റ് ആകുന്ന കിലിയൻ എംബാപ്പെക്ക് തന്റെ ഇഷ്ടപ്രകാരം മറ്റൊരു ടീമിലേക്ക് ചേക്കേറാനുള്ള അവകാശവുമുണ്ട്. അൽ ഹിലാലിന്റെ ഓഫർ പി എസ് ജി സ്വീകരിച്ചെങ്കിലും നിലവിലെ സാഹചര്യത്തിൽ എംബാപ്പെ സൗദി ക്ലബ്ബ്മായുള്ള ചർച്ചകൾക്ക് പോലും തയ്യാറല്ല എന്നാണ് പറയുന്നത്.

1/5 - (1 vote)