“രക്ഷകനായി എംബപ്പേ , ഇഞ്ചുറി ടൈമിലെ ഗോളിൽ റയൽ മാഡ്രിഡിനെ വീഴ്‍ത്തി പിഎസ്ജി”

യുവേഫ ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിലെ ഗ്ലാമർ പോരാട്ടത്തിൽ ഫ്രഞ്ച് ഭീമന്മാരായ പിഎസ്ജി ക്ക് ജയം . ഇന്നലെ പാരിസിൽ നടന്ന പോരാട്ടത്തിൽ റയല് മാഡ്രിഡിനെതിരെ ഒരു ഗോളിന്റെ ജയമാണ് നേടിയത്.കളി തീരാൻ സെക്കന്റുകൾ മാത്രം ബാക്കി നിൽക്കെ സ്റ്റോപ്പേജ് ടൈമിൽ സൂപ്പർ താരം കൈലിയൻ എംബാപ്പെ നേടിയ തകർപ്പൻ ഗോളിൽ റയൽ മാഡ്രിഡിനെ കീഴടക്കി പിഎസ്ജി.

പരിക്ക് മാറി വീണ്ടും കളത്തിൽ ഇറങ്ങിയ നെയ്മറിന്റെ ബാക്ക് ഹീൽ പാസിൽ നിന്നായിരുന്നു റയലിന്റെ തകർത്ത എംബാപ്പെയുടെ കിടിലൻ ഫിനിഷിങ്. മത്സരത്തിന്റെ ആദ്യ പകുതിയിൽ പ്രതിരോധത്തിലുണക്കിയാണ് റയൽ മാഡ്രിഡ് കളിച്ചത്.അത്കൊണ്ട് തന്നെ പാരിസിന് കൂടുതൽ ഗോൾ അവസരങ്ങൾ സൃഷ്ടിക്കാനായില്ല. അഞ്ചാം മിനുട്ടിൽ ഡി മരിയക്ക് മികച്ചൊരു അവസരം ലഭിച്ചെങ്കിലും താരത്തിന്റെ ഷോട്ട് പുറത്തേയ്ക്ക് പോയി. 17 ആം മിനുട്ടിൽ മാപ്പ്പയുടെ മികച്ചൊരു ഷോട്ട് റയൽ കീപ്പർ തടുത്തിട്ടു.

രണ്ടാം പകുതിയിൽ കൂടുതൽ ആക്രമിച്ചു കളിച്ച പാരീസ് ഗോളിന്റെ അടുത്തെത്തി .ആദ്യ പകുതിയിൽ എന്ന പോലെ രണ്ടാം പകുതിയിലും എംബാപ്പയുടെ ഷൂട്ട് കോർട്ടോയിസ് തടുത്തു.73 ആം മിനിറ്റിൽ എംബാപ്പെയെ ബോക്സിനുള്ളിൽ കർവഹാൽ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി സൂപ്പർ താരം ലയണൽ മെസിക്ക് ഗോളാക്കി മാറ്റാനായില്ല. പന്ത് വരുന്ന ദിശ കൃത്യമായി ഊഹിച്ച റയൽ മാഡ്രിഡ് ഗോൾ കീപ്പർ തിബോ കോട്ടുവ മെസിയുടെ കിക്ക് തടുത്ത് രക്ഷകനായി മാറി.

ഗോൾ നേടാനായി പരിക്കിൽ മുകതനായ നെയ്മറെ പാരീസ് കളിക്കളത്തിലിറക്കി. അവസാനം ഇഞ്ചുറി ടൈമിൽ നെയ്മറുടെ പാസിൽ നിന്നും എംബപ്പേയുടെ ഗോളിൽ പിഎസ്ജി വിജയം ആഘോഷിച്ചു.റൗണ്ട് ഓഫ് 16 രണ്ടാം പാദ മത്സരം മാർച്ച് 10ന് റയൽ മാഡ്രിഡിന്റെ തട്ടകമായ സാന്റിയാഗോ ബെർണാബുവിൽ നടക്കും. സ്വന്തം കാണികൾക്ക് മുന്നിൽ സ്പാനിഷ് വമ്പന്മാർക്ക് തിരിച്ചുവരാൻ കഴിയുമോ എന്നാണ് ഇനി അറിയേണ്ടത്. പ്രതിരോധത്തിലൂന്നിയാണ്

മറ്റൊരു പ്രീ ക്വാർട്ടറിൽ സ്പോർട്ടിങ് ലിസ്ബനെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് മാഞ്ചസ്റ്റർ സിറ്റി തകർത്തു വിട്ടു.ഏഴാം മിനിറ്റിൽ തന്നെ സിറ്റി മത്സരത്തിൽ മുന്നിലെത്തി. ഡി ബ്രുയിനയുടെ പാസിൽ നിന്നു റിയാദ് മാഹ്രസ് ആയിരുന്നു ഗോൾ നേടിയത്. പതിനേഴാം മിനിറ്റിൽ കോർണറിൽ നിന്നും ബെർണാർഡോ സിൽവ സിറ്റിയുടെ രണ്ടാം ഗോളും കണ്ടത്തി.മുപ്പത്തി ഒന്നാം മിനിറ്റിൽ റിയാദ് മാഹ്രസിന്റെ പാസിൽ നിന്നു ഗോൾ കണ്ടത്തിയ ഫിൽ ഫോഡൻ മൂന്നാം ഗോളും കണ്ടതി.

ആദ്യ പകുതിക്ക് തൊട്ടു മുൻപ് സ്റ്റെർലിംഗിന്റെ പാസിൽ നിന്നും സിൽവ തന്റെ രണ്ടാം ഗോളും നേടി.രണ്ടാം പകുതിയിൽ 58 മത്തെ മിനിറ്റിൽ ബെർണാർഡോ സിൽവയുടെ പാസിൽ നിന്നു ബോക്സിന് പുറത്ത് നിന്ന് ഗോൾ കണ്ടത്തിയ റഹീം സ്റ്റർലിങ് മാഞ്ചസ്റ്റർ സിറ്റിയുടെ ജയം പൂർത്തിയാക്കുക ആയിരുന്നു.ചാമ്പ്യൻസ്‌ ലീഗ് നോക്ക് ഔട്ട് സ്റ്റേജിൽ തുടർച്ചയായ അഞ്ച് എവേ മത്സരങ്ങൾ ജയിക്കുന്ന ആദ്യ ടീമായി മാറി മാഞ്ചസ്റ്റർ സിറ്റി. രണ്ടാം പാദ മത്സരം മാർച്ച് 10ന് മാഞ്ചസ്റ്ററിൽ നടക്കും.

Rate this post