അർജന്റീനക്കെതിരെയുള്ള ലോകകപ്പ് ഫൈനലിനെ കുറിച്ച് പുതിയ വെളിപ്പെടുത്തൽ നടത്തി എംബപ്പെ | Kylian Mbappe

2022 ഖത്തറിൽ വച്ച് നടന്ന ഫിഫ വേൾഡ് കപ്പിന്റെ ഫൈനൽ പോരാട്ടത്തിൽ കരുത്തരായ ഫാൻസിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തിയാണ് അർജന്റീന ടീം ഫിഫ വേൾഡ് കപ്പിന്റെ കിരീടം നേടുന്നത്. സൂപ്പർ താരമായ കിലിയൻ എംബാപ്പയുടെ വേൾഡ് കപ്പ് ഫൈനലിലെ ഹാട്രിക്കിനേയും മറികടന്നുകൊണ്ടാണ് ലിയോ മെസ്സിയും അർജന്റീനയും ഖത്തറിൽ ചരിത്രം കുറിക്കുന്നത്.

കഴിഞ്ഞുപോയ ഖത്തർ ഫിഫ വേൾഡ് കപ്പിന്റെ ഫൈനലിൽ കിലിയൻ എംബാപ്പേ കാഴ്ചവച്ച പ്രകടനം പ്രശംസനീയർഹമാണ്. ഫിഫ വേൾഡ് കപ്പിൽ താൻ നേടിയ മൂന്നു ഗോളുകൾക്ക് പകരമായി ഒരു സെൽഫ് ഗോൾ കിട്ടിയിരുന്നെങ്കിൽ കൂടുതൽ സന്തോഷവാനായേനെയെന്ന് വെളിപ്പെടുത്തുകയാണ് കിലിയൻ എംബാപ്പേ. ലോകകപ്പിന്റെ ഫൈനൽ മത്സരം താൻ മറക്കാൻ ആഗ്രഹിക്കുകയാണ് എന്നാൽ ആളുകൾ എല്ലാവരും തന്നെ പ്രശംസിക്കുന്നത് എന്തിനാണെന്നറിയില്ലെന്നും എംബാപ്പേ പറഞ്ഞു.

“ഫിഫ വേൾഡ് കപ്പിന്റെ ഫൈനലിൽ നേടിയ മൂന്നു ഗോളുകൾക്ക് പകരമായി ഒരു സെൽഫ് ഗോളിനും വിജയത്തിനും ആയി ഞാൻ കൈമാറുമായിരുന്നു. ഞാൻ വേൾഡ് കപ്പിന്റെ ഫൈനൽ മത്സരം മറക്കാൻ ആഗ്രഹിക്കുന്നു, എന്നാൽ ആളുകൾ എന്നോട് അതിനെക്കുറിച്ച് സംസാരിക്കുകയാണ്, ഈ ലോകം തന്നെ എന്നോട് അതിനെക്കുറിച്ച് ഓർമ്മപ്പെടുത്തുന്നു. എല്ലാവരും എന്നോട് നന്ദി പറയുന്നു, പക്ഷേ ഞാൻ ചോദിക്കുന്നത് ‘എന്തിനു വേണ്ടിയാണ് നിങ്ങൾ നന്ദി പറയുന്നത്? എനിക്ക് വേൾഡ് കപ്പ് വിജയിക്കാൻ കഴിഞ്ഞില്ലല്ലോ..’ ” – എംബാപ്പേ പറഞ്ഞു.

ഫിഫ വേൾഡ് കപ്പിന്റെ ഫൈനൽ മത്സരത്തിൽ ഹാട്രിക് ഗോളുകൾ നേടിയ എംബാപ്പെ ടൂർണമെന്റ്ലുടനീളം തന്റെ രാജ്യത്തിന് വേണ്ടി മികച്ച പ്രകടനം നടത്തി. എങ്കിലും അവസാനം നിമിഷം വരെ ഫിഫ വേൾഡ് കപ്പിന്റെ കിരീടത്തിന് വേണ്ടി പോരാടിയാണ് എംബാപ്പയും ഫ്രാൻസും ഖത്തറിൽ നിന്നും മടങ്ങിയത്. തുടർച്ചയായ രണ്ടാമത്തെ ഫിഫ വേൾഡ് കപ്പിന്റെ കിരീടം ആയിരുന്നു ഖത്തറിൽ വച്ച് എംബാപ്പയും സംഘത്തിനും കണ്മുന്നിൽ നഷ്ടമായത്.