മെസിക്കും നെയ്മറിനും പോലും നേടാനാകാത്ത ചാമ്പ്യൻസ് ലീഗ് നേട്ടത്തിലെത്താൻ എംബാപ്പെ|kylian Mbappé

യുവേഫ ചാമ്പ്യൻസ് ലീഗിൽ നാളെ നടക്കുന്ന മത്സരത്തിൽ പിഎസ്ജി ബെൻഫിക്കയുമായി ഏറ്റുമുട്ടും. യുവന്റസിനെതിരെയും ,മക്കാബിക്കെതിരെയുമുള്ള ആദ്യ രണ്ടു മത്സരങ്ങൾ ജയിച്ച പിഎസ്ജി ആറു പോയിന്റുമായി ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്താണ്. മെസ്സി -നെയ്മർ -എംബപ്പേ ത്രയത്തിന്റെ മികച്ച ഫോമിന്റെ പിൻബലത്തിലാണ് പിഎസ്ജി നാളെ ഇറങ്ങുന്നത്.

തന്റെ യുവേഫ ചാമ്പ്യൻസ് ലീഗ് കരിയറിലെ ശ്രദ്ധേയമായ നേട്ടത്തിന്റെ പടിവാതിൽക്കൽ എത്തിയിരിക്കുകയാണ് പാരീസ് സെന്റ് ജെർമെയ്ൻ ഫോർവേഡ് കൈലിയൻ എംബാപ്പെ.ചാമ്പ്യൻസ് ലീഗിൽ 55 കരിയർ മത്സരങ്ങളിൽ നിന്ന് 36 ഗോളുകൾ എംബാപ്പെ നേടിയിട്ടുണ്ട്, അവയിൽ മൂന്നെണ്ണം ഈ സീസണിലെ ഗ്രൂപ്പ് ഘട്ടത്തിലാണ് പിറന്നിരിക്കുന്നത്.തന്റെ അടുത്ത അഞ്ച് ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ നിന്നും നാല് ഗോളുകൾ നേടാനായാൽ 60 അല്ലെങ്കിൽ അതിൽ താഴെയുള്ള മത്സരങ്ങളിൽ നിന്ന് 40 ഗോളുകൾ നേടുന്ന രണ്ടാമത്തെ കളിക്കാരനായി എംബാപ്പെ മാറും.

ഏറ്റവും വേഗത്തിൽ 40 ചാമ്പ്യൻസ് ലീഗ് ഗോളുകൾ നേടുന്ന താരമെന്ന റെക്കോർഡ് റൂഡ് വാൻ നിസ്റ്റൽറൂയിയുടെ പേരിലാണ്.45 മത്സരങ്ങളിൽ നിന്നാണ് നിസ്റ്റൽ റോയ് അത്രയും ഗോളുകൾ നേടിയത്.ലയണൽ മെസ്സിക്കും (61 മത്സരങ്ങൾ), നെയ്മറിനും (65 മത്സരങ്ങൾ) ഈ നേട്ടം കൈവരിക്കാൻ കഴിഞ്ഞില്ല എന്നതിനാൽ എംബാപ്പെയെ സംബന്ധിച്ചിടത്തോളം ഇത് തികച്ചും ശ്രദ്ധേയമായ ഒരു നേട്ടമായിരിക്കും.

ലീഗ് 1 ലെ കഴിഞ്ഞ മത്സരത്തിൽ നൈസിനെതിരെ പകരക്കാരനായി ഇറങ്ങി എംബപ്പേ വിജയ ഗോൾ നേടിയിരുന്നു. ഈ സീസണിൽ ലീഗിൽ 8 മത്സരങ്ങളിൽ നിന്നും 8 ഗോളുകൾ എംബപ്പേ നേടിയിട്ടുണ്ട്. ചാമ്പ്യൻസ് ലീഗിൽ രണ്ടു മത്സരങ്ങളിൽ നിന്നും മൂന്നു ഗോളുകളും സ്വന്തം പേരിൽ കുറിച്ചു.

Rate this post