“മെസ്സി പെലെയെ മറികടന്നപ്പോൾ എംബപ്പേ മെസ്സിയെ മറികടന്നു”

പാർക് ഡെസ് പ്രിൻസസിൽ ക്ലബ് ബ്രൂഗിനെതിരെയുള്ള പിഎസ്ജി യുടെ അവസാന ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് മത്സരത്തിൽ നിരവധി റെക്കോർഡുകളാണ് പഴങ്കഥയായത്.ക്ലബ് ബ്രൂഗെയ്ക്കെതിരായ മത്സരത്തിൽ മെസി, പെലെയുടെ റെക്കോർഡ് മറികടന്നപ്പോൾ കിലിയൻ എംബാപ്പേ മെസിയുടെ ഒരു റെക്കോർഡ് തകർത്തു. ലോക ഫുട്ബോളിലെ ഏറ്റവും മികച്ച താരങ്ങളുടെ കൂട്ടത്തിലാണ് ഫ്രഞ്ച് താരം എംബപ്പേയുടെ സ്ഥാനം. ഈ ചെറിയ പ്രായത്തിൽ തന്നെ ക്ലബിന് വേണ്ടിയും രാജ്യത്തിന് വേണ്ടിയും നിരവധി ഗോൾ റെക്കോർഡുകളാണ് ഈ പിഎസ്ജി സ്‌ട്രൈക്കർ സ്വന്തം പേരിൽ കുറിച്ചിട്ടുള്ളത്.

ചാമ്പ്യൻസ് ലീഗിൽ 30 ഗോൾ പൂര്‍ത്തിയാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡാണ് എംബാപ്പേ സ്വന്തമാക്കിയത്. ചാമ്പ്യൻസ് ലീഗിൽ 31 ഗോൾ നേടുമ്പോൾ 22 വയസും 352 ദിവസവുമാണ് എംബാപ്പേയുടെ പ്രായം. 2010ൽ 30 ഗോൾ നേടുമ്പോൾ 23 വയസും 131 ദിവസവുമായിരുന്നു മെസിയുടെ പ്രായം. ചാമ്പ്യൻസ് ലീഗിൽ 50 ഗോളിൽ പങ്കാളിയാവാനും ഇരട്ട ഗോളോടെ എംബാപ്പേയ്ക്ക് കഴിഞ്ഞു. 31 ഗോളും 19 അസിസ്റ്റുമാണ് ചാമ്പ്യൻസ് ലീഗിൽ എംബാപ്പേയുടെ പേരിനൊപ്പമുള്ളത്.

പാർക് ഡെസ് പ്രിൻസസിൽ ക്ലബ് ബ്രൂഗിനെതിരെ സ്‌കോറിംഗ് തുറക്കാൻ ഫ്രാൻസ് സ്‌ട്രൈക്കറിന് 70 സെക്കൻഡ് മതിയായിരുന്നു.2016 സെപ്തംബറിന് ശേഷം PSGയുടെ ഏറ്റവും വേഗതയേറിയ ചാമ്പ്യൻസ് ലീഗ് ഗോളായിരുന്നു എംബാപ്പെയുടെ ഓപ്പണർ.ആഴ്സണലിനെതിരെ എഡിൻസൺ കവാനി 42 സെക്കൻഡ് മാത്രം എടുത്ത് പാരീസ് ക്ലബ്ബിനായി ഗോൾ നേടിയിട്ടുണ്ട്.എയ്ഞ്ചൽ ഡി മരിയയുടെ പാസ്സ് വലയിലെത്തിച്ച് എംബാപ്പെ വെറും ആറ് മിനിറ്റ് 23 സെക്കൻഡിനുള്ളിൽ പിഎസ്ജിയുടെ ലീഡ് ഇരട്ടിയാക്കി.2019 നവംബറിൽ ഗലാറ്റസരിക്കെതിരെ റയൽ മാഡ്രിഡിനായി രണ്ട് ഗോളുകൾ നേടുന്നതിന് വെറും ആറ് മിനിറ്റും 13 സെക്കൻഡും എടുത്ത റോഡ്രിഗോയ്ക്ക് പിന്നിൽ, ഒരു ചാമ്പ്യൻസ് ലീഗ് മത്സരത്തിന്റെ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ ഇരട്ട ഗോളായി ഇത് മാറി.

ഈ സീസണിൽ ഇതുവരെ പിഎസ്ജിക്ക് വേണ്ടി കളിച്ച 22 മത്സരങ്ങളിൽ നിന്ന് 11 ഗോളുകളും 14 അസിസ്റ്റുകളും എംബാപ്പെ നേടിയിട്ടുണ്ട്. 22 വയസ്സ് മാത്രം പ്രായമുള്ള കയ്ലിയൻ എംബാപ്പെ ലോകഫുട്ബോളിൽ വലിയൊരു ആധിപത്യം തന്നെ സ്ഥാപിക്കാൻ പോകുന്നുവെന്നതിന്റെ സൂചന തന്നെയാണ് ഈ താരത്തിന്റെ ഇതുവരെയുള്ള പ്രകടനം സൂചിപ്പിക്കുന്നത്.സീസണിൽ ഇതുവരെ ആറ് ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ നിന്ന് എംബാപ്പെ നാല് ഗോളുകൾ നേടിയിട്ടുണ്ട്,