പെനാൽറ്റി വിവാദങ്ങൾ ശീലമാക്കിയ കൈലിയൻ എംബാപ്പെ, ഡി മരിയയ്ക്ക് പെനാൽറ്റി നൽകാതെ ഫ്രഞ്ച് താരം|Kylian Mbappe

കഴിഞ്ഞ ശനിയാഴ്ച മോണ്ട്‌പെല്ലിയറിനെതിരെ പാരീസ് സെന്റ് ജെർമെയ്‌ൻ 5-2 ന് വിജയിച്ചിരുന്നു.2022/23 ലെ തുടർച്ചയായ രണ്ടാം ലീഗ് 1 മത്സരത്തിലും ഫ്രഞ്ച് ചാമ്പ്യന്മാർ അഞ്ച് ഗോളുകൾ നേടുകയും ചെയ്തു. ഫ്രഞ്ച് ക്ലബ്ബിനായി നെയ്മറും മ്പപ്പെയും ഗോൾ നേടുകയും ചെയ്തു. എന്നാൽ ആ മത്സരത്തിന്റെ വിജയത്തേക്കാൾ വാർത്തകളിൽ ഇടംപിടിച്ചത് കൈലിയൻ എംബാപ്പെ ആയിരുന്നു.

23-കാരനായ സ്‌ട്രൈക്കറെ മോണ്ട്‌പെല്ലിയറിനെതിരായ വിജയത്തിനിടെ രണ്ട് സംഭവങ്ങളുടെ പേരിൽ നിശിതമായി വിമർശിക്കപ്പെട്ടു. സമ്മർ സൈനിംഗ് വിറ്റിൻഹ ഫ്രഞ്ച് താരത്തിന് പന്ത് കൈമാറാതെ മെസ്സിക്ക് പാസ് കൊടുത്തപ്പോൾ പ്രത്യാക്രമണം ഉപേക്ഷിച്ചതാണ് ആദ്യം കണ്ടത്. എംബപ്പേ ഓട്ടം അവസാനിപ്പിച്ച് പുറം തിരിഞ്ഞ് നടക്കുന്നതാണ് കാണാൻ സാധിച്ചത്.രണ്ടാമത്തെ സംഭവം PSG-യിൽ ഒരു പുതിയ ‘പെനാൽറ്റിഗേറ്റിന്’ തുടക്കം കുറിച്ചു.മോണ്ട്പെല്ലിയറിനെതിരെ കളിയുടെ 23-ാം മിനിറ്റിൽ പിഎസ്ജിക്ക് അനുകൂലമായി പെനാൽറ്റി ലഭിച്ചപ്പോൾ നെയ്മറെ മറികടന്നു കിക്കെടുത്തത് എംബാപ്പയായിരുന്നു, എന്നാൽ ഫ്രഞ്ച് താരത്തിന് അത് ഗോളാക്കി മാറ്റാൻ സാധിച്ചിരുന്നില്ല.

എന്നാൽ രണ്ടാം പകുതിയിൽ ലഭിച്ച പെനാൽറ്റി നെയ്മർ ഗോളാക്കി മാറ്റുകയും ചെയ്തു. ഇതോടെ പിഎസ്ജി യിലെ പെനാൽറ്റി ടേക്കർ ആരാണെന്നുള്ള ചോദ്യം ഉയരുകയും ചെയ്തു. പെനാൽറ്റി എടുത്തതിന് എംബാപ്പയെ വിമര്ശിച്ചുകൊണ്ടുള്ള പോസ്റ്റിൽ നെയ്മർ ലൈക് കൂടി ചെയ്തതോടെ കാര്യങ്ങൾ കൂടുതൽ വഷളായി മാറി.പിഎസ്ജിയിൽ എംബാപ്പെയും നെയ്മറും തമ്മിലുള്ള ബന്ധം വഷളായതായി നിരവധി റിപ്പോർട്ടുകൾ പുറത്തു വന്നപ്പോൾ അതികം ആർക്കും അതിശയം തോന്നിയിരുന്നില്ല.ഗെറ്റ് ഫ്രഞ്ച് ഫുട്ബോൾ ന്യൂസ് അനുസരിച്ച്, കഴിഞ്ഞ ആറ് മാസമായി ജോഡികൽ തമ്മിലുള്ള ബന്ധം അത്ര മികച്ചതല്ല. അത് ഇപ്പോൾ തിളച്ചുമറിയുന്ന ഘട്ടത്തിലേക്ക് അടുക്കുന്നു.

എംബാപ്പെ പെനാൽറ്റി വിവാദത്തിൽ ഉൾപ്പെടുന്നത് ആദ്യമായിട്ടല്ല.2019-ൽ മാഴ്സെക്കെതിരെയുള്ള മത്സരത്തിൽ അർജന്റീനിയൻ വിംഗർ എയ്ഞ്ചൽ ഡി മരിയ രണ്ടു ഗോളുകൾ നേടി നിൽക്കുമ്പോൾ പിഎസ്ജി ക്ക് അനുകൂലമായി പെനാൽറ്റി ലഭിച്ചെങ്കിലും സ്പോട്ട് കിക്ക് എടുക്കാൻ എംബപ്പേ താരത്തെ അനുവദിച്ചില്ല. എന്ന പകരക്കാരനായ ഗോൾകീപ്പർ യോഹാൻ പെലെ താരത്തിന്റെ പെനൽറ്റി തടുത്തിട്ടു.മത്സരം അവസാനിക്കാൻ ഏതാനും മിനിറ്റുകൾ മാത്രം ബാക്കി നിൽക്കെ PSG 3-1 ന് മുന്നിലായിരുന്നു.എംബാപ്പെ മാറിനിൽക്കുകയും തന്റെ സഹതാരത്തിനു കാട്രിക്ക് നേടാനായി ഒരു അവസരം കൊടുക്കയും ചെയ്യണമായിരുന്നു. ആ സ്വാർത്ഥത ഇന്നും എംബാപ്പയിൽ നിലനിക്കുന്നു എന്ന് നമുക്ക കാണാൻ സാധിക്കും.

Rate this post