ബാഴ്സയല്ല, റയൽ മാഡ്രിഡ്‌ തന്നെയാണ് എംബാപ്പെക്ക് ഉത്തമം, ഏറ്റുവിനെ തള്ളികളഞ്ഞ് മുൻ ഫ്രഞ്ച് താരം.

ദിവസങ്ങൾക്ക് മുമ്പ് നൽകിയ അഭിമുഖത്തിൽ ബാഴ്സയുടെ ഇതിഹാസതാരം ഏറ്റു സൂപ്പർ താരം കിലിയൻ എംബാപ്പെക്ക് ഒരുപദേശം നൽയിരുന്നു. റയൽ മാഡ്രിഡിനെ മറക്കൂ, ബാഴ്സയിലേക്ക് ചേക്കേറൂ എന്നായിരുന്നു ഏറ്റു എംബാപ്പെക്ക് നൽകിയ ഉപദേശം. എംബാപ്പെ, ഗ്രീസ്‌മാൻ, ഡെംബലെ എന്നീ ഫ്രഞ്ച് സഖ്യത്തെ ബാഴ്‌സയിൽ കാണാൻ ആഗ്രഹമുണ്ടെന്ന് ഇദ്ദേഹം വെളിപ്പെടുത്തിയിരുന്നു.

എന്നാൽ ഇതിനെ നിരാകരിച്ചു കൊണ്ട് തന്റെ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുകയാണിപ്പോൾ മുൻ ഫ്രഞ്ച് മധ്യനിര താരവും ആഴ്‌സണൽ താരവുമായിരുന്ന റോബർട്ട്‌ പൈറസ്. എംബാപ്പെ റയലിലേക്ക് പോവുന്നത് കാണാനാണ് താൻ ഇഷ്ടപ്പെടുന്നത് എന്നാണ് ഇദ്ദേഹം തുറന്നു പറഞ്ഞത്. കരിയറിൽ വളർച്ച പ്രാപിക്കണമെങ്കിൽ റയൽ മാഡ്രിഡിലേക്ക് ചെക്കറണം എന്നാണ് ഇദ്ദേഹത്തിന്റെ പക്ഷം. കൂടാതെ കാമവിങ്ക രണ്ട് വർഷം കൂടി ഇവിടെ റെന്നസിൽ തുടർന്നതിന് ശേഷം ബാഴ്‌സയെയോ റയലിനെയോ തിരഞ്ഞെടുക്കണമെന്നും ഇദ്ദേഹം പറഞ്ഞു.

” തീർച്ചയായും എംബാപ്പെയെ റയൽ മാഡ്രിഡിൽ കാണാൻ ഞാൻ ആഗ്രഹിക്കുന്നു. ഞാനൊരു ഫ്രഞ്ചുകാരനാണ്. ഞാൻ പിഎസ്ജിയെ ഇഷ്ടപ്പെടുന്നു. അതിനാൽ തന്നെ അദ്ദേഹം പിഇസ്ജിയിൽ തുടരുന്നതും ഇഷ്ടപ്പെടുന്നു. പക്ഷെ അദ്ദേഹത്തിന് കരിയറിൽ വളർച്ച പ്രാപിക്കണം എന്നുണ്ടെങ്കിൽ, അദ്ദേഹം റയൽ മാഡ്രിഡിന് വേണ്ടി സൈൻ ചെയ്യണം. കാമവിങ്കക്ക് ഇപ്പോൾ പതിനേഴ് വയസ്സേ ആയിട്ടൊള്ളൂ. എന്റെ അഭിപ്രായം എന്തെന്നാൽ ഒരു രണ്ട് വർഷം കൂടി അദ്ദേഹം റെന്നസിൽ തുടരണം. എന്നിട്ട് റയൽ മാഡ്രിഡോ ബാഴ്സയോ പോലുള്ള വലിയ ക്ലബുകളെ അദ്ദേഹം തിരഞ്ഞെടുക്കട്ടെ. ഇപ്പോൾ തന്നെ പോയാൽ അത് നേരത്തെയായി പോവും ” പൈറസ് പറഞ്ഞു.

റയൽ മാഡ്രിഡ്‌, ലിവർപൂൾ എന്നിവരാണ് എംബാപ്പെക്ക് വേണ്ടി ശക്തമായി രംഗത്ത് ഉള്ളതെങ്കിൽ റയൽ മാഡ്രിഡ്‌, പിഎസ്ജി എന്നിവരാണ് കാമവിങ്കക്ക് വേണ്ടി ശക്തമായി രംഗത്തുള്ളത്. 145 മില്യണാണ് എംബാപ്പെക്ക് വേണ്ടി പിഎസ്ജി മുടക്കിയിരുന്നത്. അതിനാൽ തന്നെ അതിൽ കൂടുതൽ ആവിശ്യപ്പെട്ടേക്കും. 60 മില്യണാണ് കാമവിങ്കയുടെ മൂല്യം.

Rate this post