“ലയണൽ മെസ്സിയുടെ ചാമ്പ്യൻസ് ലീഗ് റെക്കോർഡിന് ഒപ്പമെത്തിയ ബ്രണ്ടൻ ആരോൺസൺ” | മെഡ്‌ഫോർഡ് മെസ്സി
ചാമ്പ്യൻസ് ലീഗിന്റെ അവസാന 16 ലെ ആദ്യ പാദത്തിൽ ബുണ്ടസ്‌ലിഗ വമ്പൻമാരായ ബയേൺ മ്യൂണിക്കിനെ പരാജയപെടുത്തുന്നതിൽ RB സാൽസ്‌ബർഗ് വളരെ അടുത്തായിരുന്നു.21-ാം മിനിറ്റിൽ ബ്രെൻഡൻ ആരോൺസണിന്റെ മികച്ച അസിസ്റ്റിന്റെയും ചുക്വുബുകെ അദാമുവിന്റെ അതിലും മികച്ച ഫിനിഷിന്റെയും ബലത്തിൽ ആതിഥേയർ റെഡ്ബുൾ അരീനയിൽ ലീഡ് നേടി.ഓസ്ട്രിയൻ ടീം ഒരു അമ്പരപ്പിക്കുന്ന വിജയം നേടുമെന്ന് തോന്നിയെങ്കിലും കിംഗ്സ്ലി കോമാന്റെ ഒരു വൈകി വന്ന ഗോൾ മതിയായിരുന്നു എഫ്‌സി ബയേൺ മ്യൂണിക്കിന് സമനില പിടിക്കാൻ.മാർച്ച് 8 ന് അലയൻസ് അരീനയിൽ രണ്ടാം പാദം നടക്കും.
ആ മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്ത സാൽസ്ബർഗ് താരം ആരോൺസൺ പുതിയൊരു റെക്കോഡിനൊപ്പമേത്തുകയും ചയ്തു.2008-ൽ സെൽറ്റിക്കിനെതിരെ 20-കാരനായ ലയണൽ മെസ്സി ഇതേ നേട്ടം കൈവരിച്ചതിന് ശേഷം ഒരു ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ അഞ്ച് അവസരങ്ങൾ സൃഷ്ടിച്ച ഏറ്റവും പ്രായം കുറഞ്ഞ താരമായി ബ്രെൻഡൻ ആരോൺസൺ മാറി.ഈ സീസണിൽ സാൽസ്ബർഗിനായി ഏഴ് ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിലും കളിച്ചിട്ടുള്ള 21-കാരൻ ഗ്രൂപ്പ് ഘട്ടത്തിൽ ഒരു തവണ മാത്രമാണ് പകരക്കാരനായത്. ആരോൺസൺ 630 മിനിറ്റിൽ 625 മിനിറ്റ് കളിച്ചു, ഒരു അസിസ്റ്റ് നൽകിയിട്ടുണ്ട്.
Brenden Aaronson became the youngest player to create five chances in a #UCL KO match since… 20-year-old Lionel Messi achieved the same feat vs. Celtic in 2008. 🌟
— CBS Sports Golazo ⚽️ (@CBSSportsGolazo) February 17, 2022
Living up to his nickname. 🙌🇺🇸 pic.twitter.com/KVO5yf7HGw
യൂറോപ്പിലെ പ്രീമിയർ ക്ലബ് മത്സരത്തിന്റെ അവസാന 16-ൽ ബയേൺ മ്യൂണിക്കുമായുള്ള മത്സരത്തിലെ പ്രകടനത്തിന് “സ്വപ്ന സാക്ഷാത്കാരമാണ്” എന്ന് ബ്രെൻഡൻ ആരോൺസൺ വിശേഷിപ്പിച്ചത്. ന്യൂജേഴ്‌സിയിൽ ജനിച്ച് വളർന്നതിന് ശേഷം ‘മെഡ്‌ഫോർഡ് മെസ്സി’ എന്ന വിളിപ്പേര് നേടിയ 21-കാരൻ സാൽസ്‌ബർഗിനായി മികച്ച പ്രകടനമാണ് നടത്തിയത്. 2021 ജനുവരിയിൽ ഫിലാഡൽഫിയ യൂണിയനിൽ നിന്ന് സാൽസ്ബർഗിലേക്കുള്ള നീക്കം പൂർത്തിയാക്കിയതിന് ശേഷം ആരോൺസൺ കൂടുതൽ മെച്ചപ്പെട്ട താരമായി മാറി.
ഒരു പത്താം നമ്പർ താരത്തിന്റെ എല്ലാ ക്വാളിറ്റിയുമുള്ള അമേരിക്കൻ യുവ പ്ലെ മേക്കർ പന്തടക്കം , വിഷൻ ,ക്രിയേറ്റിവിറ്റി , ഗോൾ സ്കോറിങ് അങ്ങനെ എല്ലാം തികഞ്ഞൊരു താരം തന്നെയാണ്. 2020 ൽ അമേരിക്കൻ ദേശീയ ടീമിലരങ്ങേറ്റം കുറിച്ച താരം അവർക്കായി 18 മത്സരങ്ങളിൽ നിന്നും 5 ഗോളുകൾ നേടിയിട്ടുണ്ട്. സാൽസ്ബർഗിനായി ഈ സീസണിൽ നാല് അസ്സിസിറ്റുകളുംഗോളുകളും താരം സ്വന്തം പേരിൽ കുറിച്ചു. ഇംഗ്ലീഷ് ടീം ലീഡ്സ് യുണൈറ്റഡ് അടക്കമുള്ള ക്ലബ്ബുകൾ താരത്തിനായി തലപര്യം പ്രകടിപ്പിച്ചു വന്നിട്ടുണ്ട്.