മെർദേക്ക കപ്പിനുള്ള 26 അംഗ സാധ്യത ടീമിനെ പ്രഖ്യാപിച്ച് ഇന്ത്യൻ ടീം കോച്ച് ഇഗോർ സ്റ്റിമാക്|Merdeka Cup 2023

ഒക്ടോബർ 13 മുതൽ 17 വരെ മലേഷ്യയിൽ നടക്കുന്ന 2023 ലെ മെർദേക്ക കപ്പിനുള്ള 26 അംഗ സാധ്യത ടീമിനെ ഇന്ത്യൻ ടീം മുഖ്യ പരിശീലകൻ ഇഗോർ സ്റ്റിമാക് പ്രഖ്യാപിച്ചു.ആതിഥേയരായ മലേഷ്യ, പലസ്തീൻ, താജിക്കിസ്ഥാൻ എന്നീ നാല് ടീമുകളാണ് മെർദേക്ക കപ്പ് 2023ലെ മറ്റ് ടീമുകൾ.

നോക്കൗട്ട് അടിസ്ഥാനത്തിൽ ഇന്ത്യ ഒക്‌ടോബർ 13ന് നടക്കുന്ന രണ്ടാം സെമിയിൽ ആതിഥേയരായ മലേഷ്യയെ നേരിടും. അന്നേ ദിവസം നടക്കുന്ന ആദ്യ സെമിയിൽ പലസ്തീനും താജിക്കിസ്ഥാനും കളിക്കും.ഒക്‌ടോബർ 17 ഫൈനൽ ദിനത്തിൽ മൂന്നാം സ്ഥാനക്കാർക്കുള്ള മത്സരവും നടക്കും.മലേഷ്യയിലേക്ക് പോകുന്ന 23 കളിക്കാരുടെ അന്തിമ പട്ടിക ഒക്ടോബർ രണ്ടാം വാരത്തിൽ പ്രഖ്യാപിക്കും.

26 അംഗ സാധ്യത ടീം :-ഗോൾകീപ്പർമാർ: ഗുർപ്രീത് സിംഗ് സന്ധു, അമരീന്ദർ സിംഗ്, വിശാൽ കേറ്റ്, ധീരജ് സിംഗ്.ഡിഫൻഡർമാർ: നിഖിൽ പൂജാരി, റോഷൻ സിംഗ്, സന്ദേശ് ജിംഗൻ, അൻവർ അലി, മെഹ്താബ് സിംഗ്, ലാൽചുങ്‌നുംഗ, ആകാശ് മിശ്ര, സുഭാശിഷ് ബോസ്.

മിഡ്ഫീൽഡർമാർ: ജീക്‌സൺ സിംഗ്, സുരേഷ് സിംഗ്, അനിരുദ്ധ് ഥാപ്പ, രോഹിത് കുമാർ, സഹൽ അബ്ദുൾ സമദ്, ബ്രാൻഡൻ ഫെർണാണ്ടസ്, ലാലിയൻസുവാല ചാങ്‌തെ, ഉദാന്ത സിംഗ്, വിക്രം പ്രതാപ് സിംഗ്, മഹേഷ് സിംഗ് നൗറെം, ലിസ്റ്റൺ കൊളാക്കോ, നന്ദകുമാർ സേകർ.ഫോർവേഡുകൾ: സുനിൽ ഛേത്രി, മൻവീർ സിങ്.

4.4/5 - (9 votes)