“ബാഴ്‌സലോണ മെസ്സി സിൻഡ്രോം ഒഴിവാക്കണം” – സാവിയുടെ കീഴിൽ ക്ലബ്ബിന് എങ്ങനെ മെച്ചപ്പെടാം എന്നതിനെക്കുറിച്ച് മുൻ ബാഴ്‌സലോണ താരം

ബാഴ്സയിൽ പുതിയ പരിശീലകനായി സാവി ചുമതലയേൽക്കുമ്പോൾ ക്ലബിലെ ലയണൽ മെസ്സി അധ്യായം അവസാനിപ്പിക്കേണ്ടതുണ്ടെന്ന് മുൻ ബാഴ്‌സലോണ മിഡ്‌ഫീൽഡർ ബെർണ്ട് ഷൂസ്റ്റർ അഭിപ്രായപ്പെട്ടു. ബാഴ്‌സലോണ കളിക്കാരെ ഒരുമിപ്പിക്കുകയും അവരുടെ കഴിവിന് അനുയോജ്യമായ കളി ശൈലി അവർക്ക് നൽകുകയും ചെയ്യുക എന്നതാണ് സാവിയുടെ ആദ്യ ദൗത്യമെന്ന് ഷസ്റ്റർ വ്യക്തമാക്കി.

“ആദ്യം, ക്ലബ് മെസ്സി സിൻഡ്രോം ഒഴിവാക്കണം. നിലവിലെ സ്ക്വാഡ് എന്താണ് വാഗ്ദാനം ചെയ്യുന്നതെന്ന് വിശകലനം ചെയ്യുമ്പോൾ അവർ വളരെ സത്യസന്ധത പുലർത്തേണ്ടതുണ്ട്, യുവാക്കളെയും വെറ്ററൻസിനെയും ഒരേ രീതിയിൽ കളിക്കാൻ പ്രേരിപ്പിച്ചുകൊണ്ട് ഒരുമിപ്പിക്കുകയും അവരുടെ കഴിവിന് അനുയോജ്യമായ ഒരു കളി ശൈലി അവർക്ക് നൽകുകയും വേണം. ടിക്കി ടാക്ക ഏറ്റവും മികച്ച രീതിയിൽ കാണാൻ ശീലിച്ചതിന് ശേഷം ആരാധകർ ഇപ്പോൾ ആഗ്രഹിക്കുന്നത് അതല്ലെങ്കിൽ പോലും” മുൻ ബാഴ്സ താരം പറഞ്ഞു.റൊണാൾഡ് കോമാനെ പുറത്താക്കിയതിന് പിന്നാലെ ബാഴ്‌സലോണയുടെ പുതിയ പരിശീലകനായി സാവി ഹെർണാണ്ടസിനെ പ്രഖ്യാപിക്കുന്നത്.

സൗജന്യ ട്രാൻസ്ഫറിൽ അർജന്റീനിയൻ സൂപ്പർ താരം പാരീസ് സെന്റ് ജെർമെയ്നിലേക്ക് മാറിയതിനു ശേഷം ലയണൽ മെസ്സിയും ബാഴ്‌സലോണയും 2021-22 സീസണിൽ മോശം തുടക്കങ്ങളാണ് നടത്തിയത്. ഇപ്പോഴും മെസ്സി ക്ലബ് വിട്ടു പോയത് ഉൾകൊള്ളാൻ ക്ലബ്ബിനും ആരാധകർക്കും എന്തിന് കളിക്കാർക്ക് പോലും സാധിച്ചിട്ടില്ല.ലയണൽ മെസ്സിയുടെ വിടവാങ്ങലിന് ശേഷം ബാഴ്‌സലോണയാണ് ഏറ്റവും കൂടുതൽ കഷ്ടപ്പെടുന്നത്. ആദ്യ 12 കളികളിൽ നിന്ന് 17 പോയിന്റ് മാത്രം നേടിയ കാറ്റലൻ വമ്പന്മാർ നിലവിൽ ലാ ലിഗ സ്റ്റാൻഡിംഗിൽ ഒമ്പതാം സ്ഥാനത്താണ്.

മെസ്സിയുടെ കാര്യവും വ്യത്യസ്തമല്ല. അഞ്ചു മത്സരങ്ങൾ കളിച്ചെങ്കിലും ലീഗിൽ ഇതുവരെ ഒരു ഗോൾ നേടാൻ മെസ്സിക്കായിട്ടില്ല. [പക്ഷെ ചാമ്പ്യൻസ് ലീഗിൽ മൂന്നു തവണ സ്കോർ ചെയ്തു. നിലവിൽ പരിക്കിന്റെ കൂടെ പിടിയിലാണ് മെസ്സി ,കാൽമുട്ടിന് പരിക്കേറ്റതിനെത്തുടർന്ന് പാരീസ് സെന്റ് ജെർമെയ്‌നിനായി തുടർച്ചയായ രണ്ടാം മത്സരം നഷ്ടമായി.ഈ പരിക്കിന്റെ ആശങ്കകൾക്കിടയിലും, ഉറുഗ്വേയ്ക്കും ബ്രസീലിനുമെതിരായ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള അർജന്റീന ടീമിലേക്ക് മെസിയെ ഉൾപെടുത്തിയിട്ടുണ്ട്.

Rate this post