‘പ്ലേമേക്കർ ലയണൽ മെസ്സി’ : അസിസ്റ്റുകളിൽ പുതിയ റെക്കോർഡ്ക്കുറിച്ച്‌ മെസ്സി |Lionel Messi

ഫുട്ബോൾ ലോകത്തെ സാധ്യമായ ഒരു വിധം എല്ലാ റെക്കോർഡുകളും സ്വന്തം പേരിൽ കുറിച്ച താരമാണ് അർജന്റീന സൂപ്പർ താരം ലയണൽ മെസ്സി. ഇന്നലത്തെ ലീഗ് 1 ൽ നടന്ന മത്സരത്തിലെ അസ്സിസ്റ്റോടെ 300 ക്ലബ് കരിയർ അസിസ്റ്റുകൾ നൽകുന്ന ആദ്യ കളിക്കാരനായി ലയണൽ മെസ്സി മാറി.മൊത്തത്തിൽ 353 സീനിയർ കരിയറിലെ അസിസ്റ്റുകളോടെ, കളിയിലെ ഏറ്റവും മികച്ച പ്ലേ മേക്കർമാരിൽ ഒരാളാണ് താനെന്ന് മെസ്സി വീണ്ടും വീണ്ടും തെളിയിച്ചു.

തന്റെ ദീർഘകാല എതിരാളിയായ ക്രിസ്റ്റ്യാനോ റൊണാൾഡോയുമായി മെസ്സിയുടെ നമ്പറുകളെ താരതമ്യം ചെയ്യുമ്പോൾ മെസ്സി വളരെ മുന്നിലാണ്.236 അസിസ്റ്റുകളാണ് റൊണാൾഡോ കരിയറിൽ നേടിയിട്ടുണ്ട്. പോർച്ചുഗീസ് താരത്തെക്കാൾ 117 കൂടുതൽ അസിസ്റ്റുകൾ മെസ്സി നൽകിയിട്ടുണ്ട്.റൊണാൾഡോയുടെ ഗോൾ സ്‌കോറിങ് കഴിവുകളെ പലപ്പോഴും പ്രശംസിക്കുമ്പോഴും ഗോളടിക്കുന്നതോടൊപ്പം സഹതാരങ്ങൾക്ക് അവസരങ്ങൾ ഒരുക്കുന്നതിൽ മെസ്സിയുടെ കഴിവ് മികച്ച് തന്നെയാണ്.

പാരീസ് സെന്റ് ജെർമെയ്‌നുമായുള്ള മെസ്സിയുടെ നിലവിലെ സീസണിൽ എല്ലാ മത്സരങ്ങളിലും 17 അസിസ്റ്റുകൾ സംഭാവന ചെയ്യാൻ മെസ്സിക്ക് സാധിച്ചിട്ടുണ്ട്.ലീഗ് 1-ൽ 13 അസിസ്റ്റുകളും ചാമ്പ്യൻസ് ലീഗിൽ നാല് അസിസ്റ്റുകളും രേഖപ്പെടുത്തി.കഴിഞ്ഞ സീസണിൽ പിഎസ്ജിക്ക് വേണ്ടി മെസ്സി 14 അസിസ്റ്റുകൾ നൽകി, അവയെല്ലാം ലീഗ് 1-ൽ ആയിരുന്നു.

ബാഴ്‌സലോണയ്‌ക്കൊപ്പമുള്ള സമയത്ത് മെസ്സി 269 അസിസ്റ്റുകൾ രേഖപ്പെടുത്തി, അതിൽ 192 എണ്ണം ലാ ലിഗയിൽ വന്നു, ഇത് സ്പാനിഷ് ടോപ്പ് ഡിവിഷനിലെ റെക്കോർഡാണ്. ചാമ്പ്യൻസ് ലീഗ് ചരിത്രത്തിൽ 40 അസിസ്റ്റുകളും അദ്ദേഹം നേടിയിട്ടുണ്ട്.ഇത് എക്കാലത്തെയും ഉയർന്ന രണ്ടാമത്തെ അസിസ്റ്റാണ്, അതിൽ 36 എണ്ണം ബാഴ്സലോണയ്ക്ക് വേണ്ടി കളിക്കുമ്പോൾ വന്നു. കൂടാതെ, കറ്റാലൻ ക്ലബ്ബിനായി മറ്റ് മത്സരങ്ങളിൽ മെസ്സി 41 അസിസ്റ്റുകൾ നൽകി.