ഫ്രീകിക്ക് രാജാവായി മെസ്സി,റൊണാൾഡോ പിറകിൽ തന്നെ, കണക്കുകൾ

ലയണൽ മെസ്സിക്ക് സമീപകാലത്ത് കുറച്ച് വിമർശനങ്ങൾ ഏൽക്കേണ്ടി വന്നിരുന്നത് ഫ്രീക്കിക്കിന്റെ പേരിലായിരുന്നു. എന്തെന്നാൽ കുറച്ചുകാലമായി ലയണൽ മെസ്സി ഒരു ഡയറക്ട് ഫ്രീകിക്കിൽ നിന്നും ഗോൾ കണ്ടെത്തിയിട്ട്. ബാഴ്സക്ക് വേണ്ടി കളിക്കുന്ന സമയത്ത് മെയ് 2021ൽ വലൻസിയക്കെതിരെയുള്ള മത്സരത്തിലായിരുന്നു മെസ്സി അവസാനമായി ഫ്രീകിക്ക് ഗോൾ നേടിയത്.

അതിനുശേഷം കരിയറിലെ ഒരു ബുദ്ധിമുട്ടേറിയ സമയത്തിലൂടെയായിരുന്നു മെസ്സി കടന്നു പോയിരുന്നത് എന്നുള്ളത് നമുക്ക് എല്ലാവർക്കും അറിയാം. അതുകൊണ്ടുതന്നെ കഴിഞ്ഞ പതിനാല് മാസമായി മെസ്സിക്ക് ഫ്രീകിക്ക് ഗോൾ നേടാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ രാജ്യത്തിനും ക്ലബ്ബിനുമായി തുടർച്ചയായ രണ്ടു മത്സരങ്ങളിൽ ഫ്രീ കിക്ക് ഗോളുകൾ നേടിക്കൊണ്ട് ഈ വിമർശകരുടെയെല്ലാം വായടപ്പിക്കാൻ ലിയോ മെസ്സിക്ക് സാധിച്ചിട്ടുണ്ട്.

ജമൈക്കക്കെതിരെയുള്ള മത്സരത്തിൽ ഒരു ഗ്രൗണ്ട് ഷോട്ടിലൂടെയാണ് മെസ്സി അർജന്റീനക്ക് വേണ്ടി ഫ്രീക്കിക്കിലൂടെ ഗോൾ നേടിയത്.അവിടം കൊണ്ട് അവസാനിച്ചില്ല. ഇന്നലെ പിഎസ്ജിക്ക് വേണ്ടിയുള്ള മത്സരത്തിൽ നീസിനെതിരെ മഴവില്ലഴകുള്ള ഒരു ഫ്രീകിക്ക് ഗോൾ മെസ്സി നേടുകയായിരുന്നു. തന്റെ കരിയറിൽ മെസ്സി നേടുന്ന 60 ആം ഫ്രീകിക്ക് ഗോളാണ് ഇത്.മെസ്സിയെക്കാൾ എത്രയോ മത്സരങ്ങൾ കൂടുതൽ കളിച്ചിട്ടുള്ള റൊണാൾഡോ ആകെ നേടിയ ഫ്രീകിക്ക് ഗോളുകളുടെ എണ്ണം 58 ആണ്.മെസ്സി തന്നെയാണ് ഫ്രീകിക്ക് രാജാവ് എന്ന് അടിവരയിടുന്ന കണക്കുകളാണ് ഇത്.

കരിയറിൽ ആകെ 60 ഫ്രീകിക്ക് ഗോളുകൾ. അതിൽ ക്ലബ്ബുകൾക്ക് വേണ്ടി 51 ഫ്രീകിക്ക് ഗോളുകൾ.ബാക്കി ഒൻപത് എണ്ണം രാജ്യത്തിന്റെ ജേഴ്സിയിൽ. 40 ഫ്രീകിക്ക് ഗോളുകളാണ് മെസ്സി ലീഗുകളിൽ നേടിയിട്ടുള്ളത്.ഇതൊക്കെയാണ് മെസ്സിയുടെ ഫ്രീകിക്കിന്റെ കണക്കുകൾ. അതേസമയം ഈ ലീഗ് വണ്ണിൽ മെസ്സി നേടുന്ന അഞ്ചാമത്തെ ഗോൾ ആയിരുന്നു ഇത്.

ഈ സീസണൽ ക്ലബ്ബിനും രാജ്യത്തിനും വേണ്ടി ആകെ 11 ഗോളുകൾ മെസ്സിക്ക് കഴിഞ്ഞിട്ടുണ്ട്.പിഎസ്ജിക്ക് വേണ്ടി ഏഴു ഗോളുകളും അർജന്റീനക്ക് വേണ്ടി നാല് ഗോളുകളും ഈ സീസണിൽ മെസ്സി നേടി.690 ക്ലബ്ബ് ഗോളുകൾ ആകെ പൂർത്തിയാക്കാൻ മെസ്സിക്ക് കഴിഞ്ഞു. സീനിയർ കരിയറിൽ ഇപ്പോൾ മെസ്സി 780 ഗോളുകളാണ് പൂർത്തിയാക്കിയിട്ടുള്ളത്. ഏതായാലും ഈ കണക്കുകളൊക്കെ ഇനിയും വർദ്ധിക്കും എന്നുള്ള കാര്യത്തിൽ ഒരു സംശയവും വേണ്ട.

Rate this post