മെസി തുടർന്നാലും ആശങ്കയൊഴിയില്ല, താരം ബാഴ്സയിൽ തുടരുന്നതിന്റെ പ്രത്യാഘാതങ്ങൾ

ലയണൽ മെസിയുമായി ബന്ധപ്പെട്ട് കുറച്ചു കാലമായി ഫുട്ബോൾ ലോകത്ത് നിലനിന്നിരുന്ന സംശയങ്ങൾക്ക് താരം തന്നെ ഇന്നലെ മറുപടി നൽകിയിരുന്നു. ക്ലബ് പ്രസിഡന്റിന്റെ മുഖം മൂടി വലിച്ചു ചീന്തിയ താരം റിലീസിങ്ങ് ക്ളോസുമായി ബന്ധപ്പെട്ട പ്രശ്നമാണ് ബാഴ്സയിൽ തുടരാൻ തീരുമാനിക്കുന്നതിനു കാരണമായതെന്നാണ് വ്യക്തമാക്കിയത്. എന്നാൽ താരം ബാഴ്സയിൽ തുടർന്നാലും അതുണ്ടാക്കുന്ന അനന്തരഫലങ്ങൾ വളരെ വലുതായിരിക്കും

സാമ്പത്തിക പ്രശ്നങ്ങൾ

കൊറോണ വൈറസ് പ്രതിസന്ധികൾ ക്ലബുകളെ ബാധിച്ച സമയത്താണ് മെസിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ടാകുന്നത്. മെസിയുടെ ട്രാൻസ്ഫർ ഫീസ് ലഭിക്കില്ലെന്നു മാത്രമല്ല, താരത്തിന്റെ പ്രതിഫലമായി നൂറു മില്യണോളം ബാഴ്സക്ക് ചെലവാവുകയും ചെയ്യും. പുതിയ താരങ്ങളെ വാങ്ങുന്നതിനെയും നിലവിലെ താരങ്ങളുടെ വേതനത്തെയുമെല്ലാം ഇതു ബാധിക്കും.

ക്ലബിനകത്തെ പ്രതിസന്ധി

ബാഴ്സലോണക്ക് കിരീടങ്ങൾ നേടാൻ കൃത്യമായി ഒരു പദ്ധതി പോലുമില്ലെന്ന് ഇന്നലെ മെസി തുറന്നടിച്ചിരുന്നു. ബർട്ടമൂവിനെതിരെ ഒരു തുറന്ന യുദ്ധം മെസി പ്രഖ്യാപിച്ചത് ബോർഡിനെ ബാധിക്കും. നിരവധി പേർ ഇപ്പോൾ തന്നെ മാർച്ചിൽ നടക്കുന്ന ഇലക്ഷനിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്.

ആരാധകരുടെ പിളർപ്പ്

നിലവിൽ തന്നെ ബാഴ്സ ആരാധകർ രണ്ടു തട്ടിലാണ്. ഇപ്പോഴത്തെ പ്രതിസന്ധിക്കിടയിൽ ക്ലബ് വിടാൻ മെസി തീരുമാനിച്ചത് ശരിയായില്ലെന്ന് വാദിക്കുന്ന ഒരു വിഭാഗം ആരാധകർ മെസിക്ക് പുതിയ അനുഭവമാണ്. പ്രകടനം മോശമായാൽ താരത്തിനെതിരെ വിമർശനങ്ങൾ ശക്തമായേക്കും

ഡ്രസിംഗ് റൂം അന്തരീക്ഷം

തന്റെ സുഹൃത്തുക്കളിൽ പലരും ബാഴ്സ വിടുമെന്നത് ഡ്രസിംഗ് റൂമിൽ മെസിക്കുണ്ടായിരുന്ന അധികാരങ്ങൾ കുറക്കാൻ സാധ്യതയുണ്ട്. കൂമാൻ കർക്കശ സ്വഭാവമുള്ള പരിശീലകനായതു കൊണ്ടു തന്നെ ഇരുവരുടെയും ബന്ധമായിരിക്കും ബാഴ്സയുടെ അടുത്ത സീസണെ നിർണയിക്കുക.

Rate this post