എന്തൊക്കെ പറഞ്ഞാലും സഹതാരങ്ങളെ തഴയാൻ മെസ്സിക്ക് കഴിയില്ല, കൂവലിനിടയിലും മെസ്സിയുടെ സെൽഫിഷല്ലാത്ത കളി

ഫ്രഞ്ച് ലീഗ് കിരീടത്തിലേക്ക് അടുക്കുകയാണ് പി എസ് ജി. ഇന്നലെ നടന്ന മത്സരത്തിൽ പിഎസ്ജി നീസിനെതിരെ ഏകപക്ഷീയമായ രണ്ടുഗോളുകൾക്ക് വിജയിച്ചിരുന്നു, ലയണൽ മെസ്സി വീണ്ടും പിഎസ്ജി രക്ഷകൻ ആവുകയായിരുന്നു, മെസ്സിക്കൊപ്പം തന്നെ ഗോൾകീപ്പർ ജിയാൻലൂജി ഡോണാരുമ്മ മികച്ച പ്രകടനം കാഴ്ചവച്ചതോടെ പാരിസ് ജയവും മൂന്നു പോയിന്റും പോക്കറ്റിലാക്കി.

മെസ്സി പിഎസ്ജിക്ക് വേണ്ടി വാങ്ങുന്ന ശമ്പളത്തിനുള്ള കളി കാഴ്ച വെക്കുന്നില്ല എന്ന കാരണം പറഞ്ഞു പി എസ് ജിയുടെ ഫാൻ സർക്കിളായി അറിയപ്പെടുന്ന ❛അൾട്രാസ്❜ മെസ്സിയെ സ്വന്തം ഗ്രൗണ്ടായ പാർക്ക് ദി പ്രിൻസസിൽ കൂവുന്നത് പതിവാക്കിയിരുന്നു. എന്നാൽ അതേ മെസ്സിയുടെ വ്യക്തിഗത മികവിൽ പി എസ് ജി വിജയിക്കുമ്പോൾ ആരാധകർ മൗനം പാലിക്കുകയാണ്.

മെസ്സി വാങ്ങുന്ന വേതനത്തിനൊത്ത ഒരു പ്രകടനം കാഴ്ചവെക്കാൻ കഴിയുന്നില്ല എന്ന കാരണത്താലാണ് പാരിസ് ആരാധകരുടെ കൂവൽ, എന്നാൽ അതിലേറെ വേതനം ലഭിക്കുന്ന എംബാപ്പെയാവട്ടെ സ്ഥിരതയാർന്ന ഒരു പ്രകടനവും കാഴ്ചവെക്കുന്നുമില്ല. മെസ്സിക്ക് പന്ത് ലഭിക്കുമ്പോൾ കൂവുന്നതും ഇപ്പോൾ സ്ഥിരം കാഴ്ചയാണ്.ലോകകപ്പ് ഫൈനലിൽ ഫ്രാൻസിനെ തോൽപ്പിച്ചതിനുശേഷമാണ് ഇതുപോലൊരു പ്രതിഷേധം ആരംഭിച്ചിട്ടുള്ളത്. സ്വന്തം ആരാധകർ തനിക്കെതിരെ കൂവുന്നു എന്ന ഒറ്റ കാരണത്താൽ മെസ്സി കരാർ പുതുക്കാതെ ബാഴ്സലോണയിലേക്ക് തിരിച്ചുപോകാനുള്ള സാധ്യതയും വർദ്ധിച്ചിട്ടുണ്ട്.

സാധാരണപോലെ ഇന്നലെയും എംബപ്പെക്ക് വേണ്ടി ബോക്സിലേക്ക് ഗോളടിക്കാൻ പാകത്തിനുള്ള പന്തുകൾ മെസ്സി നൽകിയിരുന്നു, അതെല്ലാം ഗോളാക്കുന്നതിൽ താരം പരാജയപ്പെടുകയാണ് ചെയ്തത്, അതിനിടയിൽ മെസ്സിക്ക് സ്കോർ ചെയ്യാനുള്ള അവസരം കളി അവസാനിക്കാൻ മിനിട്ടുകൾ ശേഷിക്കെയാണ് ലഭിച്ചത്,മെസ്സിക്ക് അനായാസം ഗോളടിക്കാമായിരുന്ന പന്ത് സ്കോർ ഷീറ്റിൽ ഇടം നേടാത്ത എംബപ്പെക്ക് നൽകിയത്, ആ പന്ത് സൂപ്പർ യുവതാരത്തിന് ലക്ഷ്യത്തിലെത്തിക്കാൻ കഴിഞ്ഞില്ല. ഗോൾകീപ്പർ ഇല്ലാതിരുന്നിട്ട് പോലും താരം അടിച്ച പന്ത് പോസ്റ്റിനു മുകളിലൂടെ പോവുകയായിരുന്നു.

എന്തായാലും തന്നെ കൂവി വിളിച്ച ആരാധകർക്ക് മുൻപിൽ ലയണൽ മെസ്സി തകർപ്പൻ പ്രകടനം തുടരുകയാണ്, ഇന്നലെ നടന്ന മത്സരത്തിൽ ഒരു ഗോൾ നേടിയതിനു പുറമേ റാമോസിന്റെ ഗോളിനവസരം നൽകിയത് ലയണൽ മെസ്സിയായിരുന്നു, കഴിഞ്ഞ മത്സരത്തിലെന്നപോലെ ഈ മത്സരത്തിലും മെസ്സി നൽകിയ മനോഹര പാസുകൾ എംബാപ്പെ നഷ്ടമാക്കി. മെസ്സി നന്നായി കളിച്ചിട്ടും തനിക്കെതിരെ മാത്രം കൂവുന്നതിൽ ആരാധകർ ഒരു ന്യായവും അർഹിക്കുന്നില്ല എന്നതും സത്യമാണ്.

3.7/5 - (12 votes)