ഹിലാൽ ആരാധകരുടെ “മെസ്സി..മെസ്സി” ചാന്റുകളിൽ പരിഹാസവുമായി റൊണാൾഡോ…വീഡിയോ
സൗദി പ്രൊ ലീഗിലെ ക്ലാസിക് മത്സരം എന്നറിയപ്പെടുന്ന റിയാദ് ഡർബിയിൽ അൽ-ഹിലാലിനെതിരെ ഏകപക്ഷീയമായ മൂന്നു ഗോളുകൾക്ക് ഇന്നലെ അൽ-നസർ തോൽവി വഴങ്ങിയിരുന്നു. ആവേശകരമായ മത്സരത്തിനിടയിൽ റൊണാൾഡോയുടെ സാന്നിധ്യം തന്നെയാണ് ശ്രദ്ധേയം.
റിയാദിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള നെയ്മറിന്റെ അൽ-ഹിലാൽ ആരാധകരാണ് റൊണാൾഡോയുടെ കാലിൽ പന്ത് ലഭിക്കുമ്പോൾ തന്റെ കരിയർ എതിരാളിയായ മെസ്സിയെ വച്ചു ചാന്റുകൾ ചെയ്തത്. ❛മെസ്സി.. മെസ്സി.. മെസ്സി..❜ എന്ന് ചാന്റുകൾ സ്റ്റേഡിയം മുഴുവൻ അലയടിക്കുകയായിരുന്നു. കളിയുടെ ആദ്യ പകുതി പിന്നിട്ടപ്പോൾ ഡ്രസ്സിംഗ് റൂമിലേക്ക് നടന്നുകൊണ്ടിരിക്കെ റൊണാൾഡോയെ വിളിച്ച ചാന്റുകൾ അദ്ദേഹത്തെ അല്പം അസ്വസ്ഥനാക്കിയിരുന്നു.അതോടെ ആരാധകരോട് പരിഹാസത്തോടെ ‘ഫ്ലൈയിങ് കിസ്സുകൾ’ നൽകിയാണ് അവരെ നേരിട്ടത്.
അൽ നസർ നേടിയ രണ്ടു ഗോളുകൾ VAR ലൂടെ ഓഫ്സൈഡ് വിളിച്ചതും അദ്ദേഹത്തെ പ്രകോപിതനാക്കിയിരുന്നു, മത്സരത്തിലുടനീളം അസ്വസ്ഥനായി കാണപ്പെട്ട റൊണാൾഡോ മത്സരത്തിനു ശേഷം അൽ ഹിലാൽ പ്രസിഡണ്ടുമായി മത്സരത്തെക്കുറിച്ച് പരാതിപ്പെട്ടതായും മാധ്യമങ്ങൾ വീഡിയോ സഹിതം പങ്കുവെച്ചു. മത്സരത്തിനിടയിൽ അൽ ഹിലാലിന്റെ ചില താരങ്ങളും റൊണാൾഡോയുമായി വാക്ക് തർക്കത്തിൽ ഏർപ്പെടുന്നതും കാണാമായിരുന്നു.
Ronaldo blew kisses at the Al-Hilal fans as they chanted Messi's name 😅
— B/R Football (@brfootball) December 1, 2023
(via @footballontnt)pic.twitter.com/VVTrQg4q0h
എന്തൊക്കെയായാലും സൗദിയിൽ ക്രിസ്ത്യാനോ റൊണാൾഡോ എന്ന 38 കാരന്റെ ഒറ്റയാൻ പ്രകടനം തന്നെയാണ് നടക്കുന്നത്.പോയിന്റ് ടേബിളിൽ അൽ-നസർ രണ്ടാം സ്ഥാനത്താണെങ്കിലും ടോപ് സ്കോറർ സ്ഥാനത്ത് 15 ഗോളുകളോടെ ക്രിസ്ത്യാനോ റൊണാൾഡോ തന്നെയാണ് ഇപ്പോഴും മുന്നിൽ. 13 ഗോളുകളുമായി മിട്രോവിച് തൊട്ട് പിന്നിലുണ്ട്. അസിസ്റ്റുകളുടെ കാര്യത്തിലും റൊണാൾഡോ തന്നെയാണ് മുന്നിൽ.ഈ സീസണിൽ സൗദി പ്രൊ ലീഗിൽ ഗോൾ കോൺട്രിബ്യൂഷനിൽ ഒന്നാം സ്ഥാനത്തുള്ള റൊണാൾഡോ ഹിലാലിനെതിരെ മത്സരത്തിൽ അല്പം മങ്ങി. ഒന്നാം സ്ഥാനത്തുള്ള ഹിലാലുമായി ഇതോടെ ഏഴ് പോയിന്റ് വ്യത്യാസത്തോടെ നസർ രണ്ടാം സ്ഥാനത്ത് തുടരുന്നു.
Ronaldo 😭 bono is like dude let’s finish this match just stop pic.twitter.com/UH9dvTxUtj
— N🍒Nu (@nanusacn) December 1, 2023