❝ മെസ്സിയുമായുള്ള കരാർ പുതുക്കുന്നത് വേഗതയിൽ പുരോഗമിക്കുകയാണെന്ന് ബാഴ്‌സലോണ പ്രസിഡന്റ് ലാപോർട്ട ❞

ലയണൽ മെസ്സിയുമായുള്ള പുതിയ കരാർ ചർച്ചകൾ നല്ല രീതിയിൽ പുരോഗമിക്കുകയാണെന്ന് എഫ്‌സി ബാഴ്‌സലോണ പ്രസിഡന്റ് ജോവാൻ ലാപോർട്ട. 34 കാരനുമായി എത്രയും പെട്ടെന്ന് കരാറിൽ ഏർപ്പെടാൻ കഴിയുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. ബാഴ്സലോണയുമായി കരാർ അവസാനിച്ചതിനെ തുടർന്ന് ജൂലൈ ഒന്നിന് ലയണൽ മെസ്സി ഫ്രീ ഏജന്റായി മാറിയിരിക്കുകയാണ്. മെസ്സിക്ക് രണ്ടു വർഷത്തെ കരാർ നൽകുവാനാണ്‌ ബാഴ്സ ശ്രമിക്കുന്നത്. സൈനിംഗ് ഓൺ ഫീസ്, ബോണസ്, പ്രതിവാര ശമ്പളം എന്നിവ ഉൾപ്പെടെ 500 മില്യൺ യൂറോയിൽ കൂടുതലുള്ള തുകയ്ക്കാണ് മെസ്സി നാല് വർഷത്തെ അവസാന കരാർ ഒപ്പിട്ടത്.

“ലിയോ കോപ്പ അമേരിക്ക നേടിയതിനാൽ എല്ലാ കറ്റാലൻ, ബാഴ്‌സലോണ മുഴുവൻ ഫുട്ബോൾ ലോകവും സന്തോഷത്തിലാണ് ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരൻ ഇതുപോലുള്ള ഒരു കിരീടം നേടുന്നത് വളരെ ആവേശകരമാണ്,ഒപ്പം അദ്ദേഹം ഞങ്ങളെ എല്ലാവരെയും സന്തോഷം കൊണ്ട് കരയിപ്പിക്കുകയും ചെയ്തു ‘ ലാപോർട്ട് പറഞ്ഞു.ക്ലബ് നിലവിൽ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനാൽ ലയണൽ മെസ്സി ഉണ്ടായിരുന്ന ശമ്പളവുമായി എഫ്സി ബാഴ്‌സലോണയ്ക്ക് അസാധ്യമാണെന്ന് ലാലിഗ പ്രസിഡന്റ് ജാവിയർ ടെബാസ് പറഞ്ഞിരുന്നു. നിലവിൽ ബാഴ്സലോണ ഒപ്പിട്ട താരങ്ങളെ രജിസ്റ്റർ ചെയ്യാൻ ബാഴ്സക്ക് കഴിഞ്ഞിട്ടില്ല. ലാ ലിഗ ക്ലബ്ബിന് ശമ്പള പരിധി ഏർപ്പെടുത്തിയിട്ടുണ്ട് അതിനാലാണ് ഇവർ രജിസ്റ്റർ ചെയ്യാൻ സാധിക്കാതിരുന്നത്.പാൻഡെമിക്കിന് മുമ്പുള്ള ബാഴ്‌സയുടെ ശമ്പള പരിധി EUR600m ന് മുകളിലായിരുന്നു, ഇത് ഈ വർഷം EUR347m ആയി കുറഞ്ഞു.

അതിനിടയിൽ പുതിയ സീസണിനായി സ്പാനിഷ് ക്ലബ് ബാഴ്‌സലോണയുടെ ഒരുക്കം തുടങ്ങി. കഴിഞ്ഞ ദിവസങ്ങളില്‍ ബാഴ്‌സലോണ താരങ്ങള്‍ പരിശീലനം നടത്തിയിരുന്നു. എന്നാല്‍ ലിയോണല്‍ മെസി ക്ലബില്‍ തുടരുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് ഫുട്‌ബോള്‍ ലോകം. കരിയറിലെ ആദ്യ അന്താരാഷ്ട്ര കിരീടം നേടിയ സന്തോഷത്തിലാണ് മെസി. എന്നാല്‍ ബാഴ്‌സലോണ ആരാധകരുടെ ആശങ്കകള്‍ കൂടുകയാണ്. കോപ്പ സ്വന്തമാക്കാന്‍ പൊരുതിയ മെസി ഇതുവരെ ബാഴ്‌സലോണയിലേക്ക് തിരിച്ചെത്തുന്നതിനെക്കുറിച്ച് പ്രതികരിച്ചിട്ടില്ല. ഇതേസമയം, പുതിയ സീസണിനായി കോച്ച് റൊണാള്‍ഡ് കൂമാന് കീഴില്‍ ബാഴ്‌സലോണ താരങ്ങള്‍ പരിശീലനം തുടങ്ങി.

യൂറോകപ്പിലും കോപ്പ അമേരിക്കയിലും കളിച്ച താരങ്ങള്‍ ഇല്ലാതെയാണ് പ്രീ സീസണ്‍ ക്യാമ്പിന് തുടക്കമായത്. ടോക്യോ ഒളിംപിക്‌സിന് തിരഞ്ഞെടുക്കപ്പെട്ട താരങ്ങളും ഉടന്‍ ടീമിനൊപ്പം ചേരില്ല. ടെര്‍സ്റ്റഗന്‍, ഡെസ്റ്റ്, പിക്വേ, പ്യാനിച്, ഡെംബലേ, കുടീഞ്ഞോ, സെര്‍ജി റോബര്‍ട്ടോ, ഉംറ്റിറ്റി തുടങ്ങിയവര്‍ ക്യാംപിലെത്തി. അന്‍സു ഫാറ്റി ഉടനെ ടീമിനൊപ്പം ചേരും. ഈമാസം ഇരുപത്തിയൊന്നിനാണ് ആദ്യ സന്നാഹമത്സരം. ഓഗസ്റ്റ് പതിനഞ്ചിന് റയല്‍ സോസിഡാഡിനെതിരെയാണ് ലാ ലീഗയില്‍ ബാഴ്‌സലോണയുടെ ആദ്യമത്സരം.