ക്ലബ്ബുകളിൽ പത്താം നമ്പർ ജേഴ്സി ലയണൽ മെസ്സിക്ക് ശാപമായി മാറുന്നു, അവസാനം കളിച്ച അഞ്ചു മത്സരങ്ങളും ജയിക്കാനായില്ല |Lionel Messi

ലയണൽ മെസ്സി എന്ന താരത്തിന്റെ കരിയറിന്റെ ഭാഗമാണ് പത്താം നമ്പർ ജേഴ്സി.അർജന്റീനയുടെ നാഷണൽ ടീമിലും ബാഴ്സലോണയിലും വളരെ ഏറെ കാലമായി മെസ്സി ധരിച്ചിരുന്നത് പത്താം നമ്പർ ജേഴ്സിയാണ്.പിന്നീട് പിഎസ്ജിയിലേക്ക് വന്നപ്പോൾ മെസ്സി മുപ്പതാം നമ്പർ ജേഴ്സിയിലേക്ക് മാറുകയായിരുന്നു.അർജന്റീനയിൽ ഇപ്പോഴും പത്താം നമ്പറുകാരൻ മെസ്സി തന്നെയാണ്.

അർജന്റീനയുടെ നാഷണൽ ടീമിനോടൊപ്പം പത്താം നമ്പർ ജേഴ്സിയിൽ ഒരുപാട് ബുദ്ധിമുട്ടുകൾ ലിയോ മെസ്സി അനുഭവിച്ചിട്ടുണ്ട്.അദ്ദേഹത്തിന് വിരമിക്കേണ്ട സാഹചര്യം വരെ ഉണ്ടായിരുന്നു.പക്ഷേ മെസ്സിക്ക് ഇപ്പോൾ സുവർണ്ണ കാലഘട്ടമാണ്.നേടാവുന്ന കിരീടങ്ങൾ എല്ലാം അർജന്റീനയുടെ ദേശീയ ടീമിന്റെ പത്താം നമ്പർ ജേഴ്സിയിൽ മെസ്സി നേടിക്കഴിഞ്ഞു.ഇനി ഒന്നും നേടാനില്ല.

ക്ലബ്ബിൽ പത്താം നമ്പർ ജേഴ്സിയിൽ എല്ലാ നേട്ടങ്ങളും കരസ്ഥമാക്കാൻ മെസ്സിക്ക് കഴിഞ്ഞിരുന്നു.പക്ഷേ സമീപകാലത്ത് ക്ലബ്ബ് തലത്തിൽ മെസ്സിക്ക് പത്താം നമ്പർ ജേഴ്സി ഒരു ശാപം പോലെയാണ്.വിജയങ്ങൾക്ക് മുന്നിൽ തടസ്സം ആവുന്നത് മെസ്സിയുടെ പത്താം നമ്പർ ജേഴ്സിയാണ് എന്നാണ് ചില കണക്കുകൾ കാണിക്കുന്നത്.മെസ്സി ക്ലബ്ബ് ലെവലിൽ അവസാനമായി പത്താം നമ്പർ ജേഴ്സി ധരിച്ച 5 മത്സരങ്ങളിലും മെസ്സിക്ക് വിജയിക്കാൻ കഴിഞ്ഞിട്ടില്ല എന്നാണ് കണക്ക്.

അവസാനമായി മെസ്സി പത്താം നമ്പർ ജേഴ്സിയിൽ കളിച്ചത് മാഴ്സെക്കെതിരെയായിരുന്നു. ഫ്രഞ്ച് കപ്പിൽ പിഎസ്ജി പരാജയപ്പെട്ടു കൊണ്ട് പുറത്തായി.അതിനു മുൻപ് പാരീസിന് വേണ്ടി നീസിനെതിരെയാണ് മെസ്സി പത്താം നമ്പർ ജേഴ്സി ധരിച്ചത്.അന്ന് സമനിലയായിരുന്നു ഫലം. അതിനുമുൻപ് ബാഴ്സയിൽ സെൽറ്റ വിഗോക്കെതിരെ പത്താം നമ്പർ ജേഴ്സി അണിഞ്ഞു കൊണ്ട് മെസ്സി കളിച്ചിരുന്നു.അന്ന് തോൽവിയായിരുന്നു ഫലം.അതിന് മുമ്പ് ലെവാന്റെയോട് ബാഴ്സയിൽ പത്താം നമ്പർ അണിഞ്ഞു കൊണ്ട് മെസ്സി കളിച്ചു.സമനിലയായിരുന്നു റിസൾട്ട്.

അതിന് മുമ്പ് അത്ലട്ടിക്കോ മാഡ്രിഡ് ആയിരുന്നു ബാഴ്സയുടെ എതിരാളികൾ.അന്ന് ഗോളുകൾ ഒന്നും നേടാതെ സമനില വഴങ്ങുകയായിരുന്നു.ആ മത്സരം മുതലാണ് പത്താം നമ്പർ ശാപം മെസ്സി പിന്തുടർന്നത്.ഇനി മെസ്സേജ് പാരീസിൽ പത്താം നമ്പർ അണിയുന്ന ദിവസമെങ്കിലും അത് ബ്രേക്ക് ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്നാൽ അർജന്റീന ദേശീയ ടീമിന്റെ പത്താം നമ്പറിൽ മെസ്സിക്ക് യാതൊരുവിധ പ്രശ്നങ്ങളുമില്ല.

Rate this post