മെസ്സി ബാഴ്സയിലേക്ക് തിരിച്ചു വരാൻ തീരുമാനിച്ചത് ആ താരം ക്ലബ്ബ് വിട്ടതോടെ,വെളിപ്പെടുത്തൽ!

രണ്ടുവർഷത്തെ ഇടവേളക്ക് ശേഷം ലയണൽ മെസ്സി ഇപ്പോൾ തന്റെ മുൻക്ലബ്ബായ എഫ്സി ബാഴ്സലോണയിലേക്ക് തിരിച്ചെത്താനുള്ള ശ്രമങ്ങളിലാണ്.ലയണൽ മെസ്സിയുടെ കോൺട്രാക്ട് പുതുക്കാൻ അദ്ദേഹത്തിന്റെ ക്ലബ്ബിന് താല്പര്യമുണ്ട്,പിഎസ്ജി മെസ്സിക്ക് ഒരു ഓഫർ നൽകിയിട്ടുമുണ്ട്.എന്നാൽ മെസ്സി ഇതുവരെ ആ ഓഫറിനെ പരിഗണിച്ചിട്ടില്ല.

എഫ്സി ബാഴ്സലോണയുടെ ഒരു ഓഫറിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് മെസ്സിയുള്ളത്.ബാഴ്സ ഓഫർ നൽകി കഴിഞ്ഞാൽ മെസ്സി ഫ്രീ ഏജന്റായി കൊണ്ട് ക്ലബ്ബ് എന്ന് തന്നെയാണ് മാധ്യമങ്ങൾ ചൂണ്ടിക്കാണിക്കുന്നത്.രണ്ടു വർഷങ്ങൾക്കു മുന്നേ ബാഴ്സ വന്ന സാഹചര്യത്തിൽ മെസ്സിക്ക് കടുത്ത അസംതൃപ്തി ഉണ്ടായിരുന്നു.പക്ഷേ ബാഴ്സയോടുള്ള സ്നേഹം കാരണം മെസ്സി അതെല്ലാം മാറ്റിവെക്കുകയായിരുന്നു.

മെസ്സി ബാഴ്സ വിടാനുള്ള ഒരു കാരണമായി കൊണ്ട് സ്പെയിനിലെ മാധ്യമങ്ങൾ കണ്ടെത്തിയിരുന്നത് മറ്റൊരു സൂപ്പർ താരമായ ജെറാർഡ് പീക്കെയുടെ ഇടപെടലായിരുന്നു.ലയണൽ മെസ്സിയെ ഒഴിവാക്കി കഴിഞ്ഞാൽ ക്ലബ്ബിന്റെ സാമ്പത്തിക പ്രശ്നങ്ങൾ അവസാനിക്കും എന്നുള്ളത് ബാഴ്സ പ്രസിഡണ്ടായ ലാപോർട്ടയെ പറഞ്ഞ് ബോധ്യപ്പെടുത്തിയത് പീക്കെ ആയിരുന്നു എന്ന് സ്പാനിഷ് മാധ്യമങ്ങൾ കണ്ടെത്തിയിരുന്നു.അത് ഊട്ടി ഉറപ്പിക്കുന്ന രൂപത്തിലുള്ള കാര്യങ്ങൾ ആയിരുന്നു പിന്നീട് നടന്നിരുന്നത്.

അതായത് ലയണൽ മെസ്സിയും ജെറാർഡ് പീക്കെയും തമ്മിലുള്ള സൗഹൃദം പിന്നീട് നമുക്ക് കാണാൻ കഴിഞ്ഞിരുന്നില്ല.മെസ്സി പൂർണ്ണമായും പീക്കെയുമായുള്ള ബന്ധം വിച്ഛേദിച്ചു കഴിഞ്ഞു എന്ന് തന്നെയാണ് അനുമാനിക്കാൻ സാധിക്കുക.ഇതുമായി ബന്ധപ്പെട്ടുകൊണ്ട് പത്രപ്രവർത്തകനായ ലൂയിസ് റോഹോ ഒരു വെളിപ്പെടുത്തൽ നടത്തിയിട്ടുണ്ട്.അതായത് മെസ്സി ഇപ്പോൾ ബാഴ്സയിലേക്ക് തിരികെ വരാൻ തീരുമാനിച്ചതിന് പിന്നിലുള്ള ഒരു കാരണം ജെറാർഡ് പീക്കെയുടെ വിരമിക്കലാണ്.

മെസ്സിയും പീക്കെയും ഇനി ഒരിക്കൽ കൂടി ടീമിൽ തുടരുക എന്നുള്ളത് സങ്കീർണമായ ഒരു സാഹചര്യമായിരിക്കും.തനിക്ക് ബാഴ്സ വിടേണ്ടി വന്നതിൽ ഒരു കാരണക്കാരൻ പീക്കെയാണ് എന്നുള്ളത് ലയണൽ മെസ്സി ഇപ്പോഴും വിശ്വസിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ അദ്ദേഹം ഉണ്ടെങ്കിൽ ക്ലബ്ബിലേക്ക് തിരികെയെത്താൻ മെസ്സിക്ക് ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു.പക്ഷേ പലവിധ പ്രശ്നങ്ങളാലും പീക്കെ ഈ സീസണിന്റെ മധ്യത്തിൽ വച്ച് വിരമിക്കുകയായിരുന്നു. നിലവിൽ ഇദ്ദേഹം ബിസിനസുകളിലാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

Rate this post