❛ചരിത്രത്തിലെ ഏറ്റവും മികച്ച താരമാവാൻ ലയണൽ മെസ്സിക്ക് ലോകകപ്പിന്റെ ആവശ്യമുണ്ടായിരുന്നില്ല❜-സ്കലൊണി

കഴിഞ്ഞ വർഷത്തെ ഖത്തർ വേൾഡ് കപ്പ് കിരീടം നേടിയതോടുകൂടി ലയണൽ മെസ്സി സമ്പൂർണ്ണത പ്രാപിച്ചിരുന്നു. അതായത് മെസ്സിക്ക് ഇനി ലോക ഫുട്ബോളിൽ എന്തെങ്കിലും നേടാനോ തെളിയിക്കാനോ ഇല്ല. കഴിയാവുന്നതെല്ലാം മെസ്സി ഇപ്പോൾ വെട്ടിപ്പിടിച്ചു കഴിഞ്ഞിട്ടുണ്ട്.നിലവിലെ ഏറ്റവും മികച്ച താരം മെസ്സിയാണ് എന്നുള്ള കാര്യത്തിൽ തർക്കങ്ങൾ ഒന്നുമില്ല.

പക്ഷേ ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരമായി കൊണ്ടാണ് അദ്ദേഹത്തിന്റെ ആരാധകർ കണക്കാക്കുന്നത്.മെസ്സിയുടെ കരിയറിൽ ആകെയുള്ള മിസ്സിംഗ് ആയിക്കൊണ്ട് പലരും പരിഗണിച്ചിരുന്നത് വേൾഡ് കപ്പ് കിരീടമായിരുന്നു. അത് നേടിയതോടുകൂടി മെസ്സിയാണ് ചരിത്രത്തിലെ ഏറ്റവും മികച്ച താരം എന്നാണ് താരത്തിന്റെ ആരാധകർ അവകാശപ്പെടുന്നത്.

ഇക്കാര്യത്തിൽ ലയണൽ മെസ്സിയുടെ അർജന്റീന പരിശീലകനായ ലയണൽ സ്കലോണി അഭിപ്രായം പറഞ്ഞിട്ടുണ്ട്. അതായത് ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഉൾപ്പെടാനോ അല്ലെങ്കിൽ ചരിത്രത്തിലെ ഏറ്റവും മികച്ച താരമായി മാറാനോ മെസ്സിക്ക് വേൾഡ് കപ്പ് കിരീടത്തിന്റെ ആവശ്യമുണ്ടായിരുന്നില്ല എന്നാണ് സ്കലോണി പറഞ്ഞത്.ഈയിടെ ഒരു റേഡിയോയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം

‘ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഉൾപ്പെടാനോ അല്ലെങ്കിൽ ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരമായി മാറാനോ മെസ്സിക്ക് വേൾഡ് കപ്പ് കിരീടത്തിന്റെ ആവശ്യമുണ്ടായിരുന്നില്ല എന്നാണ് ഞാൻ വിശ്വസിക്കുന്നത്.പക്ഷേ ഇപ്പോൾ ലയണൽ മെസ്സി അതും നേടിക്കഴിഞ്ഞിട്ടുണ്ട്. ഇനി ഇതിൽ കൂടുതൽ എന്താണ് അദ്ദേഹത്തിൽ നിന്നും ആവശ്യപ്പെടുക എന്നുള്ളത് എനിക്ക് അറിയില്ല.ഞാൻ ലയണൽ മെസ്സിയുടെ കാര്യത്തിൽ വളരെയധികം ഹാപ്പിയാണ്. എല്ലാത്തിനും മുകളിൽ ഇതെല്ലാം രാജ്യത്തിനുവേണ്ടിയാണ് ‘ സ്കലോണി വ്യക്തമാക്കി.

ഈ വേൾഡ് കപ്പ് കിരീടത്തിൽ അർജന്റീന നന്ദി പറയേണ്ട വ്യക്തി കൂടിയാണ് സ്കലോണി. മെസ്സിയെ മാത്രം ആശ്രയിച്ചു കളിക്കുന്ന ഒരു ടീമിൽ നിന്നും മാറി അർജന്റീന കൂടുതൽ ടീം എന്ന നിലയിൽ കളിക്കാൻ തുടങ്ങിയത് സ്കലോണിക്ക് കീഴിലാണ്.ഉടൻ തന്നെ അദ്ദേഹത്തിന്റെ കരാർ പുതുക്കിയ വിവരം ആരാധകരെ അർജന്റീന അറിയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Rate this post