‘മെസ്സി എന്താണ് ഒന്നും പറയാതിരുന്നത് ,അത് അവസാനിപ്പിക്കാൻ മാർട്ടിനെസിനോട് പറയണമായിരുന്നു’

ഖത്തർ ലോകകപ്പിലെ ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ ഫ്രാൻസിനെ പെനാൽറ്റി ഷൂട്ട് ഔട്ടിൽ പരാജയപ്പെടുത്തി അര്ജന്റീന കിരീടം സ്വന്തമാക്കിയിരുന്നു.36 വർഷത്തെ കാത്തിരിപ്പിന് ഒടുവിലാണ് അര്ജന്റീന കിരീടം ഉയർത്തിയത്. എന്നാൽ ലോകകപ്പ് വിജയത്തിന് ശേഷം അര്ജന്റീന ഗോൾ കീപ്പറുടെ പല പ്രവർത്തികളും വലിയ വിമർശനങ്ങൾക്ക് കാരണമാവുകയും ചെയ്തു.

ഫ്രഞ്ച് സൂപ്പർ താരം എംബാപ്പയെ നിരവധി സന്ദർഭങ്ങളിൽ പരസ്യമായി പരിഹസിക്കുകയും ചെയ്തു.ലോകകപ്പ് വേദിയയിലും അതിനു ശേഷം അർജന്റീനയിൽ നടന്ന വേൾഡ് കപ്പ് ആഘോഷത്തിലും മാർട്ടിനെസ് എംബാപ്പയെ പരിഹസിച്ചിരുന്നു. ലോകകപ്പ് വിജയത്തിന് ശേഷം എമിലിയാനോ മാർട്ടിനെസിന്റെ ആഘോഷങ്ങൾക്കെതിരെ ലയണൽ മെസ്സി എന്തെങ്കിലും പറയണമായിരുന്നുവെന്ന് യുവേഫ പ്രസിഡന്റ് അലക്സാണ്ടർ സെഫെറിൻ അഭിപ്രായപ്പെട്ടു.

“മെസ്സി എന്തെങ്കിലും പറയണമായിരുന്നു, അത് അവസാനിപ്പിക്കാൻ മാർട്ടിനെസിനോട് പറയണമായിരുന്നു.എല്ലാവരെയും ഒരു പോലെ ബഹുമാനിക്കേണ്ടതുണ്ട്.പെനാൽറ്റി സമയത്ത് മാർട്ടിനെസ് എങ്ങനെ പ്രതികരിച്ചു എന്ന് നമ്മൾ കണ്ടതാണ്.എന്തുകൊണ്ടാണ് അദ്ദേഹം എംബാപ്പെയെ പാവയെയും അതുപോലുള്ള കാര്യങ്ങളെയും വെച്ച് കളിയാക്കുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല.അത് സ്പോർട്സ്മാൻഷിപ്പ് അല്ല അത് പ്രാകൃതമായിരുന്നു, എനിക്കത് ഇഷ്ടപ്പെട്ടില്ല”മാർട്ടിനെസിൽ നിന്ന് കൂടുതൽ മികച്ച രീതിയാണ് താൻ പ്രതീക്ഷിക്കുന്നതെന്ന് യുവേഫ പ്രസിഡന്റ് പറഞ്ഞു.

“നിങ്ങൾ ലോകകപ്പ് നേടി! കുറച്ച് മഹത്വം കാണിക്കൂ, നിങ്ങൾ പ്രാകൃതനല്ലെന്ന് കാണിക്കൂ. നിങ്ങൾക്ക് ഒരു തികഞ്ഞ ഗോൾകീപ്പറാകാം, പക്ഷേ നിങ്ങൾ ഒരു നല്ല വ്യക്തിയല്ലെങ്കിൽ…”യുവേഫ പ്രസിഡന്റ് പറഞ്ഞു.

Rate this post