ബാഴ്‌സ ഇതിഹാസം സാവിയുടെ അപൂർവമായ റെക്കോർഡിനോടൊപ്പമെത്തി ലയണൽ മെസ്സി

ഫുട്‌ബോൾ റെക്കോർഡ് പുസ്തകത്തിൽ അടിക്കടി ചേർക്കപ്പെടുന്ന രണ്ട് പേരുകളാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും ലയണൽ മെസ്സിയുടെയും. രണ്ടു പേർക്കും അവരവരുടെയും മറ്റുള്ളവരുടെയും റെക്കോർഡുകൾ തകർക്കുകയെന്നുള്ളത് ഒരു ഹരമാണ്.

ലയണൽ മെസ്സിയാകട്ടെ ഹ്യൂസ്ക്കക്കെതിരായ ബാഴ്സയുടെ മത്സരത്തിൽ തന്റെ പേരിൽ മറ്റൊരു റെക്കോർഡ് കൂടിയും ചേർത്തിരിക്കുകയാണ്.

ഹ്യൂസ്ക്കക്കെതിരായ മത്സരത്തിൽ മെസ്സിയിറങ്ങിയതോടെ ഏറ്റവും കൂടുതൽ മത്സരങ്ങൾ ബാഴ്സയ്ക്കായി കളിച്ച താരം എന്ന റെക്കോർഡാണ് മെസ്സി തന്റെ പേരിലാക്കിയത്.

മെസ്സിയോടൊപ്പം ഇതേ ബഹുമതി പങ്കെടുന്നത് ബാഴ്‌സയുടെ ഇതിഹാസ മിഡ്ഫീൽഡറായ സാവിയാണ്. ഇരുവരും ബാഴ്സയ്ക്കായി 767 മത്സരങ്ങൾ പൂർത്തിയാക്കി റെക്കോർഡ് പങ്കിടുകയാണ്.

ബാഴ്സയ്ക്ക് വേണ്ടി 20 വർഷങ്ങളായി തന്റെ സേവനം നൽകുന്ന മെസ്സി, 20 വർഷങ്ങൾക്ക് മുൻപ് ആ തൂവാലയിൽ തന്റെ ആദ്യ കരാർ ഒപ്പു വച്ചതിനു ശേഷം പിന്നീട് ഇരുവർക്കും(ബാഴ്സയ്ക്കും മെസ്സിക്കും) തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

ബാഴ്സയിൽ ഒരുപാട് റെക്കോർഡുകൾ തന്റെ പേരിലാക്കിയ മെസ്സി ഇപ്പോഴും മികച്ച പ്രകടനമാണ് കളത്തിൽ കാഴ്ചവെക്കുന്നത്. പ്രായം കൂടുതോറും വീര്യം കൂടുന്ന വീഞ്ഞിഞ്ഞേ പോലെയാണ് മെസ്സിയും ക്രിസ്റ്റ്യാനോയും.

ബാഴ്‌സ ജേഴ്സിയിൽ 767 മത്സരങ്ങൾ പൂർത്തിയാക്കിയ ലയണൽ മെസ്സിയ്ക്ക് ഇനിയൊരു മത്സരം കൂടിയും ബാഴ്സയ്ക്കായി പൂർത്തിയാക്കുകയാണെങ്കിൽ ബാഴ്സയ്ക്കായി ഏറ്റവും കൂടുതൽ മത്സരങ്ങളിൽ കളിച്ച താരമെന്ന ബഹുമതി മെസ്സിയുടെ പേരിലാവും.

Rate this post