ലയണൽ മെസ്സി ഫിറ്റും ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്ക് തയ്യാറുമാണ്: അർജന്റീന മാനേജർ സ്കലോനി |Lionel Messi
ഇന്ത്യൻ സമയം നാളെ പുലർച്ചെ 5.30ന് ബ്യൂണസ് ഐറിസിൽ നടക്കുന്ന ലോകകപ്പ് യോഗ്യത മത്സരത്തിൽ അർജന്റീന ഇക്വഡോറിനെ നേരിടാൻ ഒരുങ്ങുകയാണ്.2022 ഖത്തർ ലോകകപ്പ് ഫൈനലിൽ ഫ്രാൻസിനെ തോൽപ്പിച്ച് ചാമ്പ്യന്മാരായ ശേഷം അർജന്റീന ആദ്യ ഒഫീഷ്യൽ മത്സരത്തിനാണ് ഇറങ്ങുന്നത്. അടുത്ത ചൊവ്വാഴ്ച ലാപാസിൽ നടക്കുന്ന യോഗ്യതാ മത്സരത്തിൽ അർജന്റീന ബൊളീവിയയെയും നേരിടും.
ഇക്വഡോറിനെതിരെ ശക്തമായ ടീമിനെ തന്നെയാവും പരിശീലകൻ സ്കെലോണി അണിനിരത്തുക. ഇന്റർ മിയാമിയിൽ കഠിനമായ ജോലിഭാരം ഉണ്ടായിരുന്നിട്ടും വരാനിരിക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ ലയണൽ മെസ്സിക്ക് വിശ്രമം നൽകാൻ തനിക്ക് ഉദ്ദേശ്യമില്ലെന്ന് ലയണൽ സ്കലോനി വെളിപ്പെടുത്തി.പാരീസ് സെന്റ്-ജെർമെയ്നിലെ രണ്ട് വെല്ലുവിളി നിറഞ്ഞ സീസണുകൾക്ക് ശേഷം 36-കാരൻ ഇന്റർ മിയാമിയുമായി കരാറിൽ എത്തിച്ചേർന്നു.മിയാമിക്കൊപ്പം 11 മത്സരങ്ങളിൽ നിന്ന് 11 ഗോളുകളും എട്ട് അസിസ്റ്റുകളും നേടിയ മെസ്സി മിന്നുന്ന ഫോമിലാണ്.
മെസ്സിയുടെ വരവിനു ശേഷം സൗത്ത് ഫ്ലോറിഡ ക്ലബ് ഒരു മത്സരത്തിൽ പോലും പരാജയപെട്ടിട്ടില്ല.2023 ലെ ലീഗ് കപ്പ് നേടുകയും യുഎസ് ഓപ്പൺ കപ്പ് ഫൈനലിലെത്തി. അമേരിക്കയിൽ സ്റ്റാർ ഫോർവേഡ് അങ്ങേയറ്റം സന്തോഷവാനാണെന്ന് അർജന്റീന ബോസ് സ്കലോനിയും വെളിപ്പെടുത്തി. ”മെസ്സിയെ ഞാൻ നന്നായി കാണുന്നു,അദ്ദേഹം കളിക്കാൻ ലഭ്യമാണ്, ഞാൻ എപ്പോഴും പറയും പോലെ മെസ്സിയെ കിട്ടിയതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്.ഇന്നലെ ഞാൻ അദ്ദേഹവുമായി കുറച്ചുനേരം സംസാരിച്ചു” സ്കലോനി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
🗣 Lionel Scaloni: "Messi is fine, I see him happy. It is important that the player is happy regardless of the country he is in.
— Roy Nemer (@RoyNemer) September 6, 2023
"Messi will play as many minutes as he can play." 🇦🇷 pic.twitter.com/bzfcBoxZt3
” മെസി കഴിയുന്നത്ര കളിക്കും ഞങ്ങളെ സംബന്ധിച്ചിടത്തോളം അദ്ദേഹം കളിക്കളണമെന്നത് പ്രധാനമാണ്. പരിക്കിന്റെ ആശങ്കകളൊന്നുമില്ലെങ്കിൽ അദ്ദേഹം കളിക്കും.കളിക്കാൻ കഴിയുന്നത്ര മിനിറ്റുകൾ മെസ്സി കളിക്കും. ” സ്കെലോണി പറഞ്ഞു. “മെസ്സി അവനെ സ്നേഹിക്കുന്ന ഒരു സ്ഥലം കണ്ടെത്തി. മെസ്സി ഫുട്ബോൾ പിച്ചിൽ ആയിരിക്കുമ്പോൾ സന്തോഷവാനാണെന്ന് ഞാൻ എപ്പോഴും പറയാറുണ്ട്. അദ്ദേഹം എവിടെയായിരുന്നാലും രാജ്യമോ നഗരമോ പരിഗണിക്കാതെ, അയാൾക്ക് ഫുട്ബോൾ കളിക്കുകയും സന്തോഷം അനുഭവിക്കുകയും വേണം” സ്കലോനി പറഞ്ഞു.