ഇന്റർ മിയാമിക്കു ദൈവത്തിന്റെ സ്പർശനം, മിശിഹാ മികവിൽ തിരിച്ചെത്തി മിയാമി |Lionel Messi

ഇതിഹാസ സമാനമായ തന്റെ യൂറോപ്യൻ ഫുട്ബോൾ കരിയറിന് അവസാനം കുറിച്ചുകൊണ്ട് അമേരിക്കയിലെ മേജർ സോക്കർ ലീഗിലെക്ക് പന്ത് തട്ടാൻ എത്തിയ സൂപ്പർതാരം ലിയോ മെസ്സിക്ക് ഗംഭീര അരങ്ങേറ്റം. ഇന്റർമിയാമിയിൽ അരങ്ങേറ്റം കുറിച്ച് ആദ്യം മത്സരത്തിൽ തന്നെ തകർപ്പൻ ഫ്രീ കിക്ക് ഗോളുമായി ലിയോ മെസ്സി ടീമിനെ വിജയിപ്പിച്ചു.

ലീഗ് കപ്പിലെ ഗ്രൂപ്പ് റൗണ്ടിലെ ആദ്യ മത്സരത്തിൽ മെക്സിക്കോ സിറ്റിയിൽ നിന്നുമുള്ള ക്രൂസ് അസൂൾ ടീമിനെതിരെ ആയിരുന്നു ഇന്റർമിയാമിയുടെ ആദ്യ വിജയം. ഗ്രൂപ്പ് ജെ യിലെ ആദ്യമത്സരം ഇന്റർമിയാമിയുടെ ഹോം സ്റ്റേഡിയത്തിൽ വെച്ചാണ് അരങ്ങേറിയത്. സൂപ്പർതാരമായ ലിയോ മെസ്സിയുടെ അരങ്ങേറ്റം മത്സരം കാണാൻ നിരവധി പേരാണ് ഇന്റർമിയാമിയുടെ ഹോം സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയത്.

ലിയോ മെസ്സി, സെർജിയോ ബുസ്കറ്റ്സ് തുടങ്ങിയ പുതിയ സൈനിങ്ങുകളെ ബെഞ്ചിലിരുത്തിക്കൊണ്ട് ഇന്റർമിയാമി മത്സരം തുടങ്ങി. മത്സരത്തിന്റെ ആദ്യപകുതി അവസാനിക്കുന്നതിന് തൊട്ടുമുൻപായി 44 മിനിറ്റിൽ ടൈലർ നേടുന്ന ഗോളിലൂടെ ഇന്റർ മിയാമി ആദ്യപകുതിയിൽ ഒരു ഗോളിന് ലീഡ് നേടിയെടുത്തു. രണ്ടാം പകുതിയിൽ ഒരു ഗോൾ ലീഡുമായി കളിക്കാൻ ഇറങ്ങിയ ഇന്റർമിയാമിക്ക് വേണ്ടി സൂപ്പർ താരങ്ങളായ ലിയോ മെസ്സി, സെർജിയോ ബുസ്കറ്റ്സ് എന്നിവർ രണ്ടാം പകുതിയിൽ അരങ്ങേറ്റം കുറിച്ചു.

രണ്ടാം പകുതിയുടെ 65 മിനിറ്റിൽ അന്റോയോന നേടുന്ന ഗോളിലൂടെ ക്രൂസ് അസൂൾ സമനില ഗോൾ നേടി. പിന്നീട് ഇഞ്ചുറി ടൈമിലേക്ക് നീണ്ട മത്സരത്തിനോടുവിൽ രണ്ടു മിനിറ്റ് മാത്രമാണ് ഇഞ്ചുറി ടൈം അനുവദിച്ചതെങ്കിലും അവസാന നിമിഷം ഇന്റർമിയാമിക്ക് ലഭിച്ച ഫ്രീ കിക്ക് മത്സരം കഴിയാൻ സെക്കന്റുകൾ ബാക്കിനിൽക്കെ 94-മിനിറ്റിൽ ലിയോ മെസ്സി വളരെ മനോഹരമായി എതിർ പോസ്റ്റിലേക്ക് നിറയൊഴിച്ചു.

ഇതോടെ ക്രൂസ് അസൂളിനെതിരെ ഇന്റർമിയാമി ലിയോ മെസ്സിയുടെ അരങ്ങേറ്റ മത്സരത്തിലെ തകർപ്പൻ ഗോളിലൂടെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് വിജയം സ്വന്തമാക്കി. ഇന്റർ മിയാമി ജേഴ്സിയിലെ അരങ്ങേറ്റ മത്സരത്തിൽ മനോഹര ഫ്രീ കിക്ക് ഗോൾ നേടി ടീമിനെ വിജയിപ്പിച്ച ലിയോ മെസ്സി അമേരിക്കയിലെ തന്റെ ഫുട്ബോൾ കരിയറിന് മികച്ച തുടക്കം കുറിച്ചു.

3.7/5 - (15 votes)
Lionel Messi