കണ്ണഞ്ചിപ്പിക്കുന്ന ഓഫറിനൊന്നും ലിയോ മെസ്സിയെ പ്രലോഭിപ്പിക്കാനാവില്ല, താരത്തിന്റെ ഏറ്റവും പുതിയ തീരുമാനങ്ങൾ ഇങ്ങനെ |Lionel Messi

ലിയോ മെസ്സിയുടെ ഭാവി തന്നെയാണ് പലർക്കിടയിലും ഇപ്പോഴത്തെ പ്രധാനപ്പെട്ട ചർച്ച.അടുത്ത സീസണിൽ മെസ്സിയെ ഏത് ക്ലബ്ബിന്റെ ജേഴ്സിയിൽ കാണാൻ കഴിയും എന്നുള്ളതാണ് അദ്ദേഹത്തിന്റെ ആരാധകർക്ക് അറിയേണ്ടത്.മെസ്സിയുമായി ബന്ധപ്പെട്ട ചില അഭ്യൂഹങ്ങൾ ഇന്നലെ പുറത്തേക്ക് വന്നിരുന്നു.ലയണൽ മെസ്സി സൗദി അറേബ്യയിലേക്ക് എന്ന രൂപത്തിലായിരുന്നു വാർത്തകൾ.

അതായത് സൗദി അറേബ്യയിലെ പ്രശസ്ത ക്ലബ്ബായ അൽ ഹിലാൽ മെസ്സിയെ സ്വന്തമാക്കാൻ താല്പര്യപ്പെടുന്നുണ്ടെന്നും ഒരു കണ്ണഞ്ചിപ്പിക്കുന്ന ഓഫർ മെസ്സിക്ക് അവർ നൽകി എന്നുമായിരുന്നു റിപ്പോർട്ടുകൾ ഉണ്ടായിരുന്നത്.ഒരു സീസണിൽ മാത്രമായി 200 മില്യൺ യൂറോ വരെ മെസ്സിക്ക് നൽകാൻ ഈ ക്ലബ്ബ് തയ്യാറായിക്കഴിഞ്ഞു എന്നായിരുന്നു റിപ്പോർട്ടുകൾ ഉണ്ടായിരുന്നത്.പക്ഷേ ഈ വാർത്തകളെ ഇപ്പോൾ ഫ്രഞ്ച് മാധ്യമങ്ങൾ തന്നെ തള്ളിക്കളഞ്ഞിട്ടുണ്ട്.

അതായത് ഇത്തരത്തിലുള്ള കണ്ണഞ്ചിപ്പിക്കുന്ന ഓഫറുകൾക്കൊന്നും തന്നെ ലയണൽ മെസ്സിയെ പ്രലോഭിപ്പിക്കാൻ കഴിയില്ല.മെസ്സി ഇപ്പോൾ യൂറോപ്പിനോട് വിട പറയാൻ ഉദ്ദേശിക്കുന്നില്ല.യൂറോപ്പിൽ കുറച്ച് കാലം കൂടി തനിക്ക് നല്ല രൂപത്തിൽ കളിക്കാൻ കഴിയുമെന്ന് മെസ്സി മനസ്സിലാക്കിയിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ നിലവിൽ മെസ്സി യൂറോപ്പ് വിടാൻ ഉദ്ദേശിക്കുന്നില്ല എന്നുമാണ് ഫ്രഞ്ച് മാധ്യമങ്ങൾ കണ്ടെത്തിയിട്ടുള്ളത്.അടുത്തവർഷം നടക്കുന്ന കോപ്പ അമേരിക്ക ടൂർണമെന്റിനും ഇതിൽ വലിയ പ്രാധാന്യമുണ്ട്.

യൂറോപ്പിൽ തന്നെ തുടരാൻ തീരുമാനിച്ച സ്ഥിതിക്ക് മെസ്സിയുടെ ഭാവി എന്താണ് എന്നുള്ളതാണ് ആരാധകർക്ക് അറിയേണ്ടത്.പിഎസ്ജി ചാമ്പ്യൻസ് ലീഗിൽ നിന്നും നേരത്തെ പുറത്തായതിനാൽ മെസ്സി ക്ലബ്ബ് വിടും എന്ന വാർത്തകൾ ഉണ്ടായിരുന്നു.പക്ഷേ ഇപ്പോൾ അങ്ങനെയല്ല കാര്യങ്ങൾ ഉള്ളത്.ലയണൽ മെസ്സി പിഎസ്ജിയിൽ തന്നെ തുടരാനാണ് ആഗ്രഹിക്കുന്നത്.കുറഞ്ഞത് ഒരു വർഷമെങ്കിലും മെസ്സി പാരിസിൽ തന്നെ തുടരും എന്നാണ് ഏറ്റവും പുതിയ വാർത്തകൾ ചൂണ്ടിക്കാണിക്കുന്നത്.

പി എസ് ജി വിട്ടേക്കുമെന്ന കാര്യത്തിൽ സുപ്രധാന തീരുമാനമെടുക്കാത്തത് കൊണ്ട് തന്നെ യൂറോപ്പിലെ പ്രധാന ക്ലബ്ബുകളിൽ നിന്നും ഇതുവരെ ഓഫറുകൾ ഒന്നും ലഭിച്ചിട്ടില്ല..ബാഴ്സയിലേക്ക് പോവുക എന്നുള്ളത് ഇപ്പോൾ അസാധ്യമാണ്. അതുകൊണ്ടുതന്നെയാണ് മെസ്സി പാരീസിൽ തുടരുക.ഇനി പിഎസ്ജി വിടാൻ തീരുമാനിച്ചാൽ പോലും മെസ്സി യൂറോപ്പ് വിടില്ല.പിഎസ്ജി വിടാൻ തീരുമാനിക്കുന്ന സമയം യൂറോപ്പിൽ നിന്ന് കൂടുതൽ ഓഫറുകൾ വരും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ചുരുക്കത്തിൽ ഈ വരുന്ന സമ്മറിൽ അമേരിക്കയിലേക്കോ സൗദി അറേബ്യയിലേക്കോ മെസ്സി പോവാൻ സാധ്യതയില്ല എന്ന് തന്നെയാണ് പറയാൻ കഴിയുക.

Rate this post