വേൾഡ് കപ്പിന് തയ്യാറെടുക്കുന്ന അർജന്റൈൻ ടീമിന് ഒരു മുന്നറിയിപ്പുമായി മെസ്സി

ഇത്തവണത്തെ ഫിഫ വേൾഡ് കപ്പിനെ വലിയ പ്രതീക്ഷകളോട് കൂടിയാണ് അർജന്റീനയുടെ ദേശീയ ടീമും താരങ്ങളും ആരാധകരും നോക്കിക്കാണുന്നത്. എന്തെന്നാൽ ഈ വേൾഡ് കപ്പിന് ഏറ്റവും മികച്ച രൂപത്തിൽ എത്തുന്ന ടീം, അത് അർജന്റീന തന്നെയാണ്. 34 മത്സരങ്ങളിൽ അപരാജിത കുതിപ്പ് നടത്തുന്ന മറ്റൊരു ടീമും ഇന്ന് ലോക ഫുട്ബോളിൽ ഇല്ല.

കഴിഞ്ഞ വേൾഡ് കപ്പിൽ നേരത്തെ തന്നെ അർജന്റീന പുറത്തായിരുന്നു. അതിന്റെ ക്ഷീണം കൂടി ഇത്തവണ തീർക്കേണ്ടതുണ്ട്. ഗ്രൂപ്പ് ഘട്ടത്തിൽ സൗദി അറേബ്യ, മെക്സിക്കോ, പോളണ്ട് എന്നിവരാണ് അർജന്റീനയുടെ എതിരാളികൾ.ഗ്രൂ പ്പിൽ നിന്ന് അനായാസം മുന്നേറാൻ അർജന്റീന കഴിയുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.

എന്നാൽ താൻ ഉൾപ്പെടുന്ന അർജന്റൈൻ ടീമിന് ഒരു ചെറിയ മുന്നറിയിപ്പ് ലിയോ മെസ്സി നൽകിയിട്ടുണ്ട്. വേൾഡ് കപ്പ് വളരെയധികം ബുദ്ധിമുട്ടുള്ള ഒരു കോമ്പറ്റീഷൻ ആണെന്നും ഒരു ചെറിയ കാര്യം മതി എല്ലാം തകിടം മറിയാൻ എന്നുമാണ് മെസ്സി പറഞ്ഞിട്ടുള്ളത്. താരത്തിന്റെ അഭിമുഖത്തിന്റെ വിശദ രൂപം Tyc യാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

” എപ്പോഴും വളരെയധികം ബുദ്ധിമുട്ടുള്ള ഒരു കോമ്പറ്റീഷനാണ് വേൾഡ് കപ്പ് എന്നുള്ളത് ഞങ്ങൾക്കറിയാം. ഒരു ചെറിയ കാര്യം മതി എല്ലാം തകിടം മറിയാനും വേൾഡ് കപ്പിൽ നിന്നും പുറത്താവാനും. പക്ഷേ എതിരാളികൾ ആരായാലും അവരോട് പോരാടാൻ തയ്യാറെടുത്തു കഴിഞ്ഞ ഒരു ടീമാണ് ഞങ്ങൾ ‘ ലിയോ മെസ്സി പറഞ്ഞു.

അതായത് ചെറിയ ഒരു പിഴവിന് പോലും വലിയ വില കൊടുക്കേണ്ടി വരുമെന്നുള്ള ഉപദേശമാണ് മെസ്സി ഇപ്പോൾ നൽകിയിട്ടുള്ളത്. തീർച്ചയായും മെസ്സി വളരെ വ്യക്തമായ ഒരു നിരീക്ഷണമാണ് പങ്കു വെച്ചിട്ടുള്ളത്. വളരെ ചെറിയ കാര്യങ്ങൾക്കുപോലും വേൾഡ് കപ്പിൽ വലിയ സ്ഥാനമുണ്ട് എന്നുള്ളത് ഒട്ടേറെ തവണ വേൾഡ് കപ്പുകളിൽ തെളിഞ്ഞിട്ടുള്ള കാര്യങ്ങളാണ്.

Rate this post