ക്രിസ്റ്റ്യാനോയുടെ റെക്കോർഡ് പഴങ്കഥയാക്കി മെസ്സി, മറ്റു രണ്ട് റെക്കോർഡുകൾ തകർക്കാൻ അതിവേഗം കുതിക്കുന്നു

ലീഗ് വണ്ണിൽ ഇന്നലെ നടന്ന മത്സരത്തിൽ പിഎസ്ജി മോന്റ്പെല്ലിറിനെ പരാജയപ്പെടുത്തിയിരുന്നു.3-1 സ്‌കോറിനായിരുന്നു പിഎസ്ജിയുടെ വിജയം.ലയണൽ മെസ്സി ഈ മത്സരത്തിൽ ഒരു ഗോൾ നേടിയിരുന്നു. മത്സരത്തിന്റെ 72ആം മിനുട്ടിൽ ഫാബിയൻ റൂയിസിന്റെ അസിസ്റ്റിൽ നിന്നാണ് മെസ്സി ഗോൾ നേടിയിട്ടുള്ളത്.

ഈ സീസണിൽ ലീഗിൽ മെസ്സി നേടുന്ന ഒമ്പതാമത്തെ ഗോൾ ആണിത്.ആകെ 14 ഗോളുകളാണ് ഈ സീസണിൽ പിഎസ്ജിക്ക് വേണ്ടി മെസ്സി നേടിയിട്ടുള്ളത്.പിഎസ്ജി ജേഴ്സിയിൽ ഇതോടെ ആകെ 25 ഗോളുകൾ മെസ്സി പൂർത്തിയാക്കുകയും ചെയ്തു.ക്ലബ്ബ് കരിയറിൽ 697 ഗോളുകളും സീനിയർ കരിയറിൽ 795 ഗോളുകളുമാണ് മെസ്സി ഇതോടുകൂടി പൂർത്തിയാക്കിയിട്ടുള്ളത്.

തന്റെ എതിരാളിയായ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഒരു റെക്കോർഡ് കൂടി ഇപ്പോൾ മെസ്സി പഴങ്കഥയാക്കിയിട്ടുണ്ട്.അതായത് യൂറോപ്പിലെ ടോപ്പ് ഫൈവ് ലീഗ് ടീമുകൾക്ക് വേണ്ടി എല്ലാ കോമ്പറ്റീഷനലുമായി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം എന്ന റെക്കോർഡ് റൊണാൾഡോയുടെ പേരിലായിരുന്നു.696 ഗോളുകളായിരുന്നു അദ്ദേഹം നേടിയിരുന്നത്. എന്നാൽ 697 ഗോളുകൾ നേടിക്കൊണ്ടാണ് മെസ്സി ഇപ്പോൾ റൊണാൾഡോയെ പിന്നിലാക്കിയിട്ടുള്ളത്. റൊണാൾഡോ സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്റിന് വേണ്ടി ഇനി ഗോൾ നേടിയാലും അത് ഈ ഗണത്തിൽ പെടില്ല.

കൂടാതെ റൊണാൾഡോയുടെ തന്നെ രണ്ട് റെക്കോർഡുകൾ കൂടി തകർക്കാനുള്ള ഒരുക്കത്തിലാണ് മെസ്സി ഉള്ളത്.യൂറോപ്പിലെ ടോപ്പ് ഫൈവ് ലീഗുകളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം എന്ന റെക്കോർഡ് റൊണാൾഡോയുടെ പേരിലാണ്.495 ഗോളുകളാണ് അദ്ദേഹം നേടിയിട്ടുള്ളത്.489 ഗോളുകൾ നേടിയ ലയണൽ മെസ്സി ഇപ്പോൾ തൊട്ട് പിറകിൽ തന്നെയുണ്ട്.മാത്രമല്ല ക്ലബ്ബ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം എന്ന റെക്കോർഡും റൊണാൾഡോയുടെ പേരിലാണ്.701 ഗോളുകളാണ് അദ്ദേഹം നേടിയിട്ടുള്ളത്.

697 ഗോളുകൾ നേടിയ മെസ്സി തൊട്ടു പിറകിൽ തന്നെയുണ്ട്.ചുരുക്കത്തിൽ ഈ റെക്കോർഡുകൾ തകർക്കാൻ മെസ്സിക്ക് അധികം സമയമൊന്നും വേണ്ട.മാത്രമല്ല ക്രിസ്റ്റ്യാനോയേക്കാൾ കുറഞ്ഞ മത്സരങ്ങൾ കളിച്ചു കൊണ്ടാണ് ലയണൽ മെസ്സി ഈ റെക്കോർഡുകൾ തകർക്കുന്നത് എന്നുള്ളതും ശ്രദ്ധേയമായ ഒരു കാര്യം തന്നെയാണ്.

Rate this post
Cristiano RonaldoLionel Messi