മെസ്സിയുടെ ബൂട്ടിന്റെ ചൂടറിഞ്ഞത് 132 ടീമുകൾ,വിശദമായ കണക്കുകൾ പുറത്ത്

കഴിഞ്ഞ ഫ്രഞ്ച് ലീഗ് മത്സരത്തിലും ഗോൾ നേടാൻ ലയണൽ മെസ്സിക്ക് കഴിഞ്ഞിരുന്നു.ടുളുസെക്കെതിരെയുള്ള മത്സരത്തിൽ 2-1 എന്ന സ്കോറിനായിരുന്നു പിഎസ്ജി വിജയിച്ചിരുന്നത്.ക്ലബ്ബിന്റെ വിജയ ഗോൾ പിറന്നത് മെസ്സിയുടെ ബോട്ടിൽ നിന്നായിരുന്നു.ഒരു ലോങ്ങ് റേഞ്ച് ഗോളാണ് മെസ്സി നേടിയത്.

ഈ ഗോളോടുകൂടി മെസ്സി ഇപ്പോൾ ഈ സീസണിൽ ആകെ ക്ലബ്ബിന് വേണ്ടി 15 ഗോളുകൾ കമ്പ്ലീറ്റ് ചെയ്തു കഴിഞ്ഞു.ഇതിന് പുറമേ 14 അസിസ്റ്റുകളും മെസ്സിയുടെ പേരിലുണ്ട്.ആകെ 10 ഗോളുകളാണ് ലീഗ് വണ്ണിൽ മെസ്സി നേടിയിട്ടുള്ളത്.10 അസിസ്റ്റുകളും മെസ്സി ലീഗിൽ കരസ്ഥമാക്കിയിട്ടുണ്ട്.

മെസ്സി ഗോൾ നേടുന്ന ടീമുകളുടെ കൂട്ടത്തിലേക്ക് ഇപ്പോൾ ടുളുസെയും ജോയിൻ ചെയ്തിട്ടുണ്ട്.നേരത്തെ ഇവർക്കെതിരെ മെസ്സി കളിച്ചിരുന്നുവെങ്കിലും ഗോളുകൾ നേടാൻ കഴിഞ്ഞിരുന്നില്ല.എന്നാൽ രണ്ട് അസിസ്റ്റുകൾ മെസ്സി നേടിയിട്ടുണ്ട്. ടുളുസെക്കെതിരെ ഗോൾ നേടിയതോടെ മെസ്സി ഗോൾ നേടുന്ന 132ആം ടീമായി മാറാനും ടുളുസെക്ക് കഴിഞ്ഞിട്ടുണ്ട്.

തന്റെ സീനിയർ കരിയറിൽ ലയണൽ മെസ്സി ആകെ 166 വ്യത്യസ്ത എതിരാളികളെയാണ് ക്ലബ്ബ് തലത്തിലും നാഷണൽ തലത്തിലുമായി നേരിട്ടിട്ടുള്ളത്. അതിൽ 132 എതിരാളികൾക്കെതിരെ വല കുലുക്കാൻ മെസ്സിക്ക് സാധിച്ചിട്ടുണ്ട്. അതേസമയം ക്ലബ്ബിന്റെ കണക്കുകൾ മാത്രം എടുക്കുകയാണെങ്കിൽ 113 ടീമുകൾക്കെതിരെയാണ് മെസ്സി കളിച്ചിട്ടുള്ളത്.അതിൽ 96 വ്യത്യസ്ത ക്ലബ്ബുകൾക്കെതിരെയും ഗോളുകൾ നേടാൻ ലിയോ മെസ്സിക്ക് കഴിഞ്ഞിട്ടുണ്ട്.

മെസ്സിയുടെ ബൂട്ടിന്റെ ചൂടറിയുന്ന പുതിയ എതിരാളിയാണ് ടുളുസെ.ആകെ ക്ലബ്ബ് കരിയറിൽ 698 ഗോളുകളാണ് മെസ്സി നേടിയിട്ടുള്ളത്.രണ്ട് ഗോളുകൾ കൂടി നേടിയാൽ 700 ഗോളുകൾ പൂർത്തിയാക്കാൻ മെസ്സിക്ക് സാധിക്കും.സീനിയർ കരിയറിൽ 796 ഗോളുകളാണ് ആകെ നേടിയിട്ടുള്ളത്.4 ഗോളുകൾ കൂടി നേടിയാൽ 800 ഗോളുകൾ എന്ന നാഴികക്കല്ലും മെസ്സി പൂർത്തിയാക്കും.അതിനുവേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ ഉള്ളത്.

Rate this post