ലോകത്ത് ഒരാൾക്കും എത്താൻ കഴിയാത്ത ഉയരത്തിലാണ് മെസ്സിയുള്ളത്,എന്നിട്ടും അദ്ദേഹം എത്ര വിനയമുള്ളവനാണ് : എമിലിയാനോ മാർട്ടിനസ്

ലിയോ മെസ്സിയെ പറ്റി പറയാൻ അർജന്റൈൻ സഹതാരങ്ങൾക്ക് എപ്പോഴും നൂറ് നാവാണ്. മെസ്സിയോടൊപ്പമുള്ള അനുഭവങ്ങളെക്കുറിച്ചും മെസ്സിയുടെ ക്വാളിറ്റികളെ കുറിച്ചും മെസ്സിയുടെ സ്വഭാവസവിശേഷതകളെ കുറിച്ചുമൊക്കെ ഒരുപാട് തവണ നിരവധി അർജന്റീന താരങ്ങൾ സംസാരിച്ചിട്ടുണ്ട്. മെസ്സിയാണ് തങ്ങൾക്ക് റോൾ മോഡലെന്ന് പലരും പറഞ്ഞിട്ടുമുണ്ട്.

ഇപ്പോൾ അർജന്റീനയുടെ ഗോൾകീപ്പറായ എമിലിയാനോ മാർട്ടിനസും ലിയോ മെസ്സിയെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. മെസ്സിയുടെ വിനയത്തെ കുറിച്ചാണ് ഇദ്ദേഹം പ്രശംസിച്ചിട്ടുള്ളത്. ലോകത്ത് ഒരാൾക്കും എത്താൻ കഴിയാത്ത ഉയരത്തിലാണ് മെസ്സിയുള്ളതെന്നും എന്നിട്ട് പോലും അദ്ദേഹം അധികം വിനയമുള്ളവനാണ് എന്നുമാണ് അർജന്റീനയുടെ ഗോൾകീപ്പർ പറഞ്ഞിട്ടുള്ളത്.

‘ കഴിഞ്ഞ രണ്ടുമൂന്നു വർഷമായി മെസ്സിയെ നന്നായി അറിയുന്ന ഒരു വ്യക്തിയാണ് ഞാൻ. ലോകത്ത് ഒരാൾക്കും എത്തിച്ചേരാൻ കഴിയാത്ത ലെവലിൽ ഉള്ള ഒരു താരമാണ് മെസ്സി. എന്നിട്ടും അദ്ദേഹം വളരെ വിനയമുള്ള വ്യക്തിയാണ്. അദ്ദേഹം എപ്പോഴും എല്ലാവരെയും അമ്പരപ്പിച്ചു കൊണ്ടേയിരിക്കും. ഇങ്ങോട്ട് വന്നുകൊണ്ട് ചിരിക്കുകയും വളരെയധികം ആസ്വദിക്കുകയും ചെയ്യും.ഞങ്ങളും അദ്ദേഹത്തെ ആസ്വദിക്കും’ എമി തുടരുന്നു

‘ ഒരു മികച്ച ഗോൾകീപ്പർ ആയി മാറാൻ എന്നെ മെസ്സിയും സഹായിച്ചിട്ടുണ്ട്. എല്ലാവരിൽ നിന്നും മാക്സിമം ഡിമാൻഡ് ചെയ്യുന്ന ഒരു താരമാണ് മെസ്സി. നമ്മളെല്ലാവരും മികച്ച പ്രകടനം പുറത്തെടുത്തു കൊണ്ട് അദ്ദേഹത്തെ സഹായിക്കേണ്ടതുണ്ട് ‘ ഇതാണ് എമി മാർട്ടിനസ് പറഞ്ഞിട്ടുള്ളത്.ഇന്ന് ഹോണ്ടുറാസിനെതിരെ നടന്ന മത്സരത്തിൽ എമി മാർട്ടിനെസ് കളിചിട്ടുണ്ടായിരുന്നില്ല. ജമൈക്കയ്ക്കെതിരായുള്ള അടുത്ത മത്സരത്തിൽ ആസ്റ്റൺ വില്ല കീപ്പർ ആദ്യ ഇലവനിൽ മടങ്ങിയെത്തും.

Rate this post