ലയണൽ മെസ്സി ശാന്തനാണ്,പണം ഒരു പ്രശ്നമല്ല,വഴങ്ങാതെ ലാലിഗ |Lionel Messi
ലയണൽ മെസ്സിയുടെ ട്രാൻസ്ഫർ അപ്ഡേറ്റുകളിലേക്കാണ് ഓരോ ദിവസവും ഫുട്ബോൾ ലോകം ആകാംക്ഷപൂർവ്വം നോക്കി കൊണ്ടിരിക്കുന്നത്.മെസ്സിയുടെ കോൺട്രാക്ട് അവസാനിക്കാൻ ഇനി അധികം നാളുകൾ ഒന്നുമില്ല.എത്രയും പെട്ടെന്ന് ലയണൽ മെസ്സി ഒരു അന്തിമ തീരുമാനം എടുത്തു കൊണ്ട് ഈ റൂമറുകൾക്ക് വിരാമം കുറിക്കും എന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.
നിലവിൽ മെസ്സി ബാഴ്സയിലേക്ക് വരാനാണ് ആഗ്രഹിക്കുന്നത്.അതിലെ ഏറ്റവും പുതിയ അപ്ഡേറ്റുകൾ പ്രമുഖ മാധ്യമപ്രവർത്തകനായ സെസാർ ലൂയിസ് മെർലോ റിപ്പോർട്ട് ചെയ്തു കഴിഞ്ഞിട്ടുണ്ട്.അതായത് ലയണൽ മെസ്സി വളരെയധികം ശാന്തനാണ്. തീരുമാനങ്ങൾ എടുക്കാൻ അദ്ദേഹത്തിന് യാതൊരുവിധ ധൃതിയുമില്ല.എഫ്സി ബാഴ്സലോണക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് മെസ്സിയുള്ളത്.ബാഴ്സയിലേക്ക് മടങ്ങാനാണ് മെസ്സി ആഗ്രഹിക്കുന്നത്.
മെസ്സിയെ കൊണ്ടുവരാനുള്ള പ്ലാനുകൾ എങ്ങനെയാണ് എന്നുള്ളത് ദിവസങ്ങൾക്ക് മുന്നേ എഫ്സി ബാഴ്സലോണ ലാലിഗക്ക് മുന്നിൽ അവതരിപ്പിച്ചിട്ടുണ്ട്.പക്ഷേ ലാലിഗ ഇതിൽ ഒരു അന്തിമ തീരുമാനം എടുത്തിട്ടില്ല.ബാഴ്സയുടെ ഈ പ്ലാനുകൾ അവർ തള്ളിക്കളഞ്ഞാൽ മറ്റൊരു പ്ലാൻ ഒഫീഷ്യലായിക്കൊണ്ട് സമർപ്പിക്കാൻ തന്നെയാണ് ബാഴ്സയുടെ തീരുമാനം.ഇനി അതും തള്ളിക്കളഞ്ഞാൽ വീണ്ടും പ്ലാൻ സമർപ്പിക്കും.ലാലിഗ എത്ര വഴങ്ങിയില്ലെങ്കിലും അപ്പ്രൂവൽ ലഭിക്കുന്നത് വരെ ശ്രമിക്കാനാണ് ബാഴ്സ തീരുമാനിച്ചിരിക്കുന്നത്.
ചുരുക്കത്തിൽ മെസ്സിയെ എത്തിക്കാൻ വേണ്ടി ബാഴ്സ പരമാവധി ശ്രമിക്കുന്നുണ്ട്.പക്ഷേ ബാഴ്സയുടെ സാമ്പത്തികപരമായ പ്ലാനുകൾ ലാലിഗക്ക് ബോധ്യപ്പെട്ടിട്ടില്ല.ഇന്നത്തെ അവസ്ഥയിൽ മെസ്സിയെ തിരികെ എത്തിക്കൽ സങ്കീർണ്ണമാണ് എന്നായിരുന്നു ലാലിഗ പ്രസിഡണ്ട് പറഞ്ഞിരുന്നത്.നിലവിലെ സാഹചര്യങ്ങളിൽ മെസ്സി എത്തിക്കാൻ ബാഴ്സക്ക് കഴിയില്ല എന്ന് തന്നെയാണ് ലാലിഗ ഇതിലൂടെ വ്യക്തമാക്കിയിട്ടുള്ളത്.
(🌕) EXCL: Messi is calm regarding his future and waiting for Barça. The Catalan club have officialy presented the feasibility plan to La Liga several days ago. If league disapproves that plan, Barcelona will present another one until they’ll get the approval and once that… pic.twitter.com/tjqE47rvlu
— All About Argentina 🛎🇦🇷 (@AlbicelesteTalk) April 28, 2023
പക്ഷേ ബാഴ്സയുടെ പ്രധാന ലക്ഷ്യം മെസ്സിയായതിനാൽ അവർ ഒരിക്കലും അതിൽ നിന്നും പിന്മാറുകയില്ല.കൂടുതൽ താരങ്ങളെ ഒഴിവാക്കിക്കൊണ്ട് സാലറി ബിൽ ബാഴ്സ കുറയ്ക്കണം എന്നായിരുന്നു ടെബാസ് പറഞ്ഞിരുന്നത്.ഏതായാലും ലയണൽ മെസ്സിയെ ടീമിലേക്ക് എത്തിക്കണമെങ്കിൽ ഒരുപാട് കടമ്പകൾ ബാഴ്സക്ക് തരണം ചെയ്യേണ്ടതുണ്ട്.ലയണൽ മെസ്സി ബാഴ്സയിലേക്ക് മടങ്ങി വരാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നുണ്ട്.പണം അഥവാ സാലറി മെസ്സിയെ സംബന്ധിച്ചിടത്തോളം ഒരു വിഷയമല്ല.എത്ര കുറവ് സാലറിയാണെങ്കിലും ബാഴ്സക്ക് വേണ്ടി കളിക്കാനാണ് നിലവിൽ മെസ്സി ആഗ്രഹിക്കുന്നത്.