പാസുകളുടെ കാര്യത്തിൽ യൂറോപ്പിൽ മെസ്സി തന്നെ നമ്പർ വൺ, എതിരാളികൾ അടുത്ത് പോലുമില്ല

പ്ലേ മേക്കിങ്ങിന്റെ കാര്യത്തിൽ വളരെയധികം മികവ് പുലർത്തുന്ന ലിയോ മെസ്സിയെയാണ് നമുക്ക് ഇപ്പോൾ കാണാനാവുന്നത്. ഒരു പ്ലേ മേക്കർ എന്ന രൂപേണയാണ് ഈ സീസണിൽ മെസ്സി ക്ലബ്ബിന് വേണ്ടി കളിച്ചുകൊണ്ടിരിക്കുന്നത്. അതിന്റെ ഫലമായി കൊണ്ട് എട്ട് അസിസ്റ്റുകളാണ് മെസ്സി നേടിയിട്ടുള്ളത്. ഇതിനുപുറമേ 7 ഗോളുകളും മെസ്സി ക്ലബ്ബിനുവേണ്ടി പോക്കറ്റിലാക്കിയിട്ടുണ്ട്.

കീ പാസുകളുടെ കാര്യത്തിലും ലയണൽ മെസ്സി വളരെയധികം മികവ് പുലർത്തുന്നുണ്ട്.9 ലീഗ് മത്സരങ്ങളാണ് മെസ്സി ഈ സീസണിൽ കളിച്ചിട്ടുള്ളത്.ശരാശരി ഓരോ മത്സരത്തിലും 2.8 വീതം കീപാസുകൾ നൽകാൻ മെസ്സിക്ക് സാധിക്കുന്നുണ്ട്. പല താരങ്ങൾക്കും സാധ്യമാവാത്ത ഒരു കണക്കാണിത്.

എന്നാൽ പ്രോഗ്രസീവ് പാസുകളുടെ കാര്യത്തിൽ മെസ്സി അതിവേഗം ബഹുദൂരം കുതിച്ചു കൊണ്ടിരിക്കുകയാണ്.യൂറോപ്പിലെ ടോപ്പ് ഫൈവ് ലീഗുകളിൽ ഏറ്റവും കൂടുതൽ പ്രോഗ്രസീവ് പാസുകൾ നൽകിയിട്ടുള്ള താരം മെസ്സി തന്നെയാണ്.107 പ്രോഗ്രസീവ് പാസുകളാണ് മെസ്സി ഈ സീസണിൽ ലീഗ് വണ്ണിൽ നൽകിയിട്ടുള്ളത്.

എതിരാളികൾ അടുത്തു പോലുമില്ല എന്നുള്ളത് ഇതിനോട് കൂട്ടിച്ചേർക്കേണ്ട ഒരു കാര്യമാണ്. രണ്ടാം സ്ഥാനത്ത് എത്തിനിൽക്കുന്നത് ബയേണിന്റെ സൂപ്പർ താരമായ ജോഷുവാ കിമ്മിച്ചാണ്. 74 പ്രോഗ്രസീവ് പാസുകളാണ് അദ്ദേഹം ലീഗിൽ നൽകിയിട്ടുള്ളത്. മെസ്സിയും ബാക്കിയുള്ള താരങ്ങളും തമ്മിലുള്ള അന്തരം ഇതിൽ നിന്ന് തന്നെ വ്യക്തമാണ്.

ഏതായാലും ലിയോ മെസ്സിയുടെ ഈ തകർപ്പൻ പ്രകടനം പിഎസ്ജിക്ക് നൽകുന്ന പ്രതീക്ഷകൾ ചെറുതൊന്നുമല്ല. ഇത്തവണയെങ്കിലും ചാമ്പ്യൻസ് ലീഗ് കിരീട വരൾച്ചക്ക് മെസ്സി മുഖാന്തരം അറുതി വരുത്താൻ കഴിയുമെന്ന പ്രതീക്ഷകൾ അവർക്കുണ്ട്.അതിനേക്കാൾ വലിയ പ്രതീക്ഷകളാണ് വരുന്ന ഖത്തർ വേൾഡ് കപ്പിൽ അർജന്റീനക്കൊപ്പം ലയണൽ മെസ്സിയിലുള്ളത്.

Rate this post